ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്ഥങ്ങളിൽ നിന്നു കിട്ടിയ ജ്ഞാനരത്നത്തിന്റെ ഗുണദോഷ പരീക്ഷാസ്ഥാനമാണ്. അവിടെയാണ് അതിന്റെ വില മതിക്കപ്പെടുന്നത് ശാസ്ത്രീയമായ ജ്ഞാനത്തെ ലൌകികമായ ജ്ഞാനത്തോടും , നിത്യനുഭവത്തോടും സംഘടിപ്പിക്കുന്നുതിലാണ് അതു കറതീർന്നുശോഭിക്കുന്നതും; പുതിയ ഓരൊ തത്വങ്ങളുടെ ജ്ഞാനം ഉദിയ്ക്കുന്നതും ലോകത്തിലുളള ഏറ്റവും വലിയ ഉപദേഷ്ടാവു പ്രകൃതിതന്നെയാണ്.

             ഈ ലോകത്തിലെ ചരാചരങ്ങളും, നിത്യാനുഭവത്തിൽ വരുന്ന സംഗതികളുംത്തെയാണ് പ്രകൃതി എന്നു വച്ചാൽ.
           ഈശ്വരന്റെ മഹിമാവിവിലാസമായ ഈ പ്രകൃതിയുടെ ദിവ്യോപദേശം നിമിത്തമാണ്, വിദ്യുക്ച്ഛക്തി മുതലാ ഓരോ ദിവ്യശക്തികൾ മനുഷ്യരുടെ കൃത്യനിർവ്വഹണത്തിന്നു പകിരിക്കാറായതെന്നാലോചിയക്കൂമ്പോൾ പ്രകൃതിയുടെ മാഹാത്മ്യം വെളിപ്പടും .
        ആകാശത്തിൽ  നിന്ന് ഒരു തുള്ളി വെള്ളം വീഴുന്നതായി നാം കാണുന്നു. അത് അങ്ങിനെതന്നെഒരു പുല്ലിൽ പോയി വീമു എന്ന് വിചാരിയ്ക്കുക. അതുകണ്ടാൽ ഒരു പ്രകൃതി ശാസ്ത്രജ്ഞൻ-ഭൂമിയുടെ ആകർഷണശക്തി മുതലായ തത്വങ്ങളെ പറ്റി ആലോചിയ്ക്കാൻ തുടങ്ങന്നു.

ഒരു വേദാന്തി-അതിന്റെ അവിടുത്തെ ശാശ്വതമല്ലാത്ത സ്ഥിതിയെക്കണ്ട് അതിനെ മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയെ ഉപപാദിക്കുന്നതിനായി ഉപയോഗപ്പെടുത്തം.അല്ലെങ്കിൽ ഒരിക്കൽ നൂരാവിയായിരുന്ന ആതു ജലമായി പരിണമിച്ചു മറ്റു ജലാംശത്തോടു ചേർന്നു വർദ്ധിക്കുകയും, വീണ്ടും നീരാവിയായി മാറുകയും ചെയ്യുന്നതിനെ പറ്റി ആലോചിച്ച്, പ്രപഞ്ചികാവസ്ഥയൊ ആത്മപരാത്മഭാവത്തയൊ ഊഹിക്കാൻതുടങ്ങും. ഒരുകവി പച്ചപ്പട്ടിവെച്ചു മുത്തുമണിയാണെന്നോ മറ്റോ ഉൽപ്രേക്ഷിച്ചു അലങ്കാരസാമർത്ഥ്യത്തെ കാണിയ്ക്കാൻ നോക്കും. ഇങ്ങനെ ഓരോവിഷയത്തിൽ അഭിനിവേശമുളവർ അതാതിനനുസരിച്ച് ജ്ഞാനത്തെ,മേൽപറഞ്ഞ ഒരുതുള്ളി വെള്ളം കൊണ്ട് സമ്പാദിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഒരു സ്വസ്ഥനായ കുട്ടി അല്ലെങ്കിൽ ഒരു നിരുൽസാഹി അതിൽ യാതൊന്നും തന്നെ കാണുന്നില്ല. എല്ലാ തത്വ ജ്ഞാനികളും എന്നു വേണ്ട അതാതു വിഷയത്തിൽ പ്രസിദ്ധി നേടിയിട്ടുള്ള എല്ലാവരും ഈ പ്രകൃതി വിലാസത്തിന്റെ സഹായം നിമിത്തമാണ് ആ നിലയിലെത്തിയിട്ടുള്ളതെന്നു നിരാക്ഷേപമാകുന്നു.

         പുസ്തകങ്ങളിൽ നിന്ന കിട്ടുന്ന ശാസ്ത്രീയമായ അറിവിനേക്കാൾ പലപ്പോഴും പ്രകൃതിയെ സംബന്ധിച്ചുള്ള ഊഹങ്ങക്കു ശക്തി കൂടി കാണാനുണ്ടെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.
         പണ്ടും ഇപ്പോഴും ഉൽക്കൃഷ്ട നിലയിൽ എത്തീട്ടുള്ളവരുടെ ഇടയി, ശാസ്ത്രീയമായവിദ്യാഭ്യാസത്തിനു പുറമെ ദേശസഞ്ചാരം മുതലായവയെക്കൊണ്ട് ലൌകികമായ ജ്ഞാനംസമ്പാദിക്കുവാൻ ശ്രമിക്കുക ഒരു പ്രധാനക്രത്യമായിട്ടാണ്  വെച്ചിട്ടുള്ളതെന്നും 

പറയേണ്ടതില്ലോ.

        പൌരാണികകാലത്തെ തീർത്ഥയാത്രകളുടെയും മറ്റും പ്രധാനൊദ്ദേശ്യവും ലൌകികജ്ഞാനസമ്പാതനമായിരിയ്ക്കേണമെന്നു വിചാരിയ്ക്കുന്നതിൽ വളരെ ആബദ്ധമുണ്ടെന്നു തോന്നുന്നില്ല.

അതിനാൽ ശാസ്ത്രീയമായും ലൌകികമായും ഉള്ള വിദ്യാധ്യാസം കൊണ്ടു കർത്തവ്യകർമ്മജ്ഞാനം സിദ്ധിച്ചു ജീവിതത്തെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/38&oldid=165701" എന്ന താളിൽനിന്ന് ശേഖരിച്ചത്