ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

൧൨൮൬


പുസ്തകം ൩

വൃശ്ചികമാസം

ലക്കം ൧


മംഗളം

പൂത്തുവിനിന്നപുരുഹൂതപുരംഗനനാം 
കോൽത്തേനുടപ്പിറവികോലിനപാട്ടുകേട്ട്
കാൽതാതാളരമ്യരുചികാളിയമൂർദ്ധരംഗേ
കൂത്താടുമായർകുലദൈവതമാശ്രയമാഃ
ലീലാതിലകം

പ്രസ്താവന

ഇളകിക്കിടക്കുന്ന പൂഴി പറപ്പിക്കുവാൻ
ഒരു മന്ദമാരുതനുണ്ടെങ്കിൽ മതി. കൂടിക്കിടക്കുന്ന
കുന്നു കൊടുംങ്കാറ്റുകൊണ്ടും കുലുങ്ങുന്നതല്ല.
ഒറ്റപ്പെട്ടാൽ സമുദായമില്ല; ജാതിയുമില്ല. തമ്മിൽ
തമ്മിൽ ഇണക്കമില്ലെങ്കിൽ ലോകവുമില്ല. തുച്ഛങ്ങളായ
തേനീച്ചകളുടെ പ്രയത്നത്തിന്റെ ഫലമാണ് നാം
അനുഭവിക്കുന്ന തേൻ. ഭഗീരഥൻ ഒരു ദിവസം കൊണ്ടല്ല
ആകാശഗംഗയെ ഭൂതലത്തിൽ കൊണ്ടുവന്നിട്ടുള്ളത്. യോഗബലം,
ഉത്സാഹശക്തി, സ്ഥിരപ്രയത്നം ഇവയുടെ യോഗമാണ്
വിജയത്തിന്റെ ബീജം. ഈ തത്വം അറിയാതെയോ അറിഞ്ഞുകൊണ്ടല്ലെങ്കിലും
അനുവാദമില്ലാതെയൊ ചെയ്യുന്ന ഉദ്യമങ്ങൾ ഫലവത്തങ്ങളായിത്തീരുന്നതല്ല.
പ്രയത്നങ്ങൾ തന്നെ ഉദ്ദേശത്തിന്റെ വ്യത്യാസംപോലെ പലവിധമുണ്ട്. സ്വാർത്ഥം,
സ്വാർത്ഥപരാർത്ഥം, പരാർത്ഥസ്വാർത്ഥം, പരാർത്ഥം ഇതിൽ
ഒന്നാമത്തേതു നികൃഷ്ടവും സുലഭവും ഉൽകൃഷ്ടവും ദുർലഭവുമാകുന്നു.
സ്വാർത്ഥത്തെ മുൻനിർത്തി പരാർത്ഥമായി യത്നിക്കുന്നവരുടെ
ആകത്തുക അവരെക്കൊണ്ടുണ്ടാകാവുന്ന ഉപകാരത്തിന്റെ ശക്തിയിൽ
കവിഞ്ഞാണ് നിൽക്കുന്നത്. പരാർത്ഥ പ്രധാനമാക്കി പ്രയത്നിച്ച സ്വാർത്ഥവും
കൂടി കരസ്ഥമാക്കുന്നവനെയാണ് ലോകത്തിൽ ഗുണവാൻ എന്ന പേരിന് അർഹനായി

ഗണിച്ചുപോരുന്നത്. സാധാരണ ലോകത്തിൽ സകല ഗുണ‌ങ്ങളും തികഞ്ഞിട്ട് എന്തെങ്കിലും ഒന്നുണ്ടെങ്കിൽ അത് ഇതുവരെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/4&oldid=165703" എന്ന താളിൽനിന്ന് ശേഖരിച്ചത്