ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നുമാത്രമല്ല'യുധിഷ്ഠിരവിജയം'എന്നു പ്രസിദ്ധമായ യമകകാവ്യം നിർമ്മിച്ചതും ഇദ്ദേഹമാണ്.ഈ നമ്പൂതിരിയുടെ ഗ്രന്ഥങ്ങക്കു പണ്ടേ തന്നെ കാശ്മീര രാജ്യത്തുപോസും പ്രചാരം സിദ്ധിച്ചിരിയ്ക്കുന്നു എന്നു 'കാവ്യമാല' തെളിയിച്ചിട്ടുണ്ട്.ഇദ്ദേഹത്തിന്റെ വംശക്കാർ അന്നേ മുതൽ ഇന്നേ വരെ തിരുവള്ളകാവിൽ ശാന്തിക്കാരാണ്.ഇദ്ദേഹത്തിന്റെ ഇല്ലം കൊച്ചശ്ശീമയിൽ അടൂർക്കടുത്ത 'കൊണ്ടൊഴിഞ്ഞാറ്' എന്ന ദേശത്തായിരുന്നു. ചേരമാൻ പെരുമാളുടെ നർമമിത്രമാ.യിരുന്നഈ സരസൻ അന്നുള്ള കവികളുടെ യമകഭ്രമത്തെപ്പറ്റി പരിഹസിച്ചുംകൊണ്ട്-

                       '  ഥപ്രഥനംദാനന്ദം
                         മപദദ്വയംനാത്രജനിതനന്ദാനന്ദം
                        തനയംവന്ദേവക്യാ
                        നിരന്വയുദളിതദാനവന്ദവക്യാ:'-

എന്നും,ദൂരാന്വയത്തേയും നിരര്ത്ഥകപദപ്രയോഗത്തേയും കളിയാക്കിക്കൊണ്ട്-

                       ' ഉത്തിഷ്ഠോത്തിഷ്ഠരാജേന്ദ്ര
                         മുഖംപ്രക്ഷാളയസ്വട:
                       ഏഷ്വആഹ്വയതേകുക്കു
                       ചവൈതുഹിചവൈതുഹി'

എന്നും മറ്റും ചില ശ്ലോകങ്ങളുണ്ടാക്കീട്ടുള്ളതു സുപ്രസിദ്ധമാകുന്നു.ഈ കവി വീരൻ 'തോലകാവ്യം' എന്നൊരു മഹാകാവ്യവും ഉണ്ടാക്കീട്ടുണ്ട്.അതിൽ എല്ലാ ശ്ലോകങ്ങളും അന്വയ ക്രമേണ സംഘടിപ്പിച്ചിട്ടുണ്ടെന്നു മാത്രമല്ല ഒരൊറ്റ നിരർത്ഥകപതംപോലും പ്രയോഗിച്ചിട്ടമില്ല.ഉദാഹരണത്തിന് ഒരു ശ്ലോകം കാണിയ്ക്കാം.

                    ' യത്രാംഗനാ:പ്രാവൃഷിശുഷ്കകണ്ഠാൻ
                      കേളീചകോരാനതിലംഘിതാഭ്രം
                      സൌധാഗ്രമാനീയസമീപഭാജാ
                     താരാപരണ്യാസഹയോജയന്തി'
 ഈ കവിയുടെ സാമർത്ഥ്യം സംസ്കൃത കവിതയിലെന്ന പോലെ ഭാക്ഷാകവിതയിലും അവ്യാഹതമായി പ്രകാശിയ്ക്കുന്നുണ്ട്.ചാക്യാൻമാർ കൂടിയാട്ടങ്ങളിൽ ഉപയോഗച്ചു വരുന്ന സരസഭാക്ഷാശ്ലോകങ്ങളിൽ അധികവും തോലന്റെ പൊടിക്കയ്യുകളാണ്.കത്തു പരിഷ്കരിയ്ക്കുന്നതിലേയ്ക്കു വേണ്ടി ഇദ്ധഹം ഹാസ്യ രസപ്രധാനങ്ങളായ  പദ്യങ്ങൾ കുംച്ചെന്നുമല്ല നിർമ്മിച്ചട്ടുള്ളത്.നാഗാനന്ദം,സുഭദ്രാധനഞ്ജയം,തപതീസംവരണം മുതലായി മലയാളത്തിൽ കുടിയാട്ടത്തിൽ നടിച്ചു വരുന്ന പ്രാചീനനാടകങ്ങളിലെല്ലാംനായകന്റെ  സരസശൃംങ്കാരശ്ലോകങ്ങൽക്കു പ്രതിപ്രതിശ്ലോകങ്ങളെന്നപോലെ വിദൂഷകന്റെ വകയ്ക്കു ചിലഹാസ്യശ്ലോകങ്ങൾ കൊടുത്തിട്ടുണ്ട്.
            സൌന്ദർയ്യംസുകുമാരതാമധുരതാ
                   കാന്തിർമ്മനോഹാരിതാ
            ശ്രീമത്താമഹിമേതിസർഗ്ഗവിഭവാൻ
                    നിശ്ശേഷനാരീഗുണാൻ
             എതസ്യാമുപയുജ്യദർവ്വിധതയാ
                    ദീന: പരാമാത്മാഭൂ:
             സൃഷ്ടുഹാംഞ്ചരതിചേൽകരോതുപുനരാ-
                     പ്യത്രൈവടിക്ഷാനം.

എന്നതിനു പകരം

             വാനറ്റംകവർന്നാറ്റവുംവളസവും
                     പൈശുന്യവുംപീളയും
             പേനുംകക്ക് കൊതിയ്ക്ക്യെന്നുമുതലാം
                    നിശ്ശേഷചക്കീഗുണാൻ
             ഇച്ചക്യാമുപയുജ്യപത്മജനഹോ
                    കെല്പറ്റംചക്കീതരം
             സൃഷ്ടിപ്പാൻതുടരുന്നുവെങ്കിലിഹ
                      വന്നെല്ലാമിരന്നീടണം.

പ്രാകൃത ചൂർണികൾക്കു തർജ്ജമയായിട്ടും പല ഭാകാഷാശ്ലോകങ്ങളുണ്ടാക്കിയിട്ടുണ്ട്. അത്രവരുന്നിതുവേഗാൽ

മിത്രാവസുവെന്നസിദ്ങയുവരാജൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/40&oldid=165704" എന്ന താളിൽനിന്ന് ശേഖരിച്ചത്