ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവരവർക്കും മറ്റുള്ളവർക്കും ഉപകാരക്ഷമമാക്കി തീർക്കുന്നതാണ് യുവജനങ്ങളുടെ കർത്തവ്യകർമ്മജ്ഞാനത്തോടുകൂടികവിഞ്ഞവർക്കു വാർദ്ധക്യത്തിൽ യൌവ്വനക്ഷയത്തെപറ്റി

 പശ്ചാത്താപത്തിന്നും കുണ്ഠിതത്തിന്നും ഇടവരുന്നതല്ല.അവരവർക്കും താന്താങ്ങളുടെ സമുദായത്തിന്നും സ്വരാജ്യക്കാർക്കും ഉൽകർഷത്തിന്നും, അഭിമാനത്തിന്നും ഹേതുവായിത്തീരുകയും ചെയ്യും.
             ഈ വിഷയത്തെപ്പറ്റി ഇത്രയും പറഞ്ഞ് ഒരു ഇംഗ്ലീഷുകവി ഒരവസരത്തിൽ ഒരു യുവാവിന്നു കൊടുത്ത ഏതാനും ഉപദേശശ്ലോകങ്ങളെക്കൂടി ചേർത്ത ഈ ഉപന്യാസത്തെ ഉപസംഹരിക്കാം.
 മിണ്ടൊല്ലാനീ ദ്വിചാരംപരനൊടു,ചിത-
            മറ്റോർത്തതുംചെയ്തുപൊകൊ-
ല്ലുണ്ടാകേണംപരംലൌകികമതുപരിഷ്കാര-
           മട്ടായ് വരൊല്ലാ
വീണ്ടും സൂക്ഷിച്ചെടുക്കുംസഖികളെ ഹൃദയ
          ത്തോടുകോർത്തിട്ടുകെട്ടൂ
വെണ്ടാതെകണ്ടുപുത്തൻ സഖികളിലിളകി
         കൈത്തഴമ്പാക്കിടൊല്ലാ.
ആലോചിച്ചിട്ടുവേണംപരനൊടിടയുവാൻ
    വൈരമായിത്തീർന്നുപോയെ-
ന്നാലോനിന്നോർമ്മനിന്നീടണമരിവരനമ്മട്ടു
    നീകാട്ടിടേണം
മാലോകർക്കൊക്കെയോതുന്നതിനുചെവികൊടു
   ക്കേണമൽപംചിലർക്കേ
ചേലോടോതിക്കൊടാവൂ, പലരുടെമതവും
    കേൾക്കുതന്റേതൊതുക്കൂ.
                   വി. കോമൻമേനോൻ


                                                                                                    കേളികേട്ട നമ്പൂതിരിമാർ

 ഈ തലവാചകത്തിൽകവികൾ,ഫലിതക്കാർ,അഭ്യാസികൾ,രാജ്യതത്രജ്ഞൻമർ,മന്ത്രവാദികൾ,ഓത്തൻമാർ,ശാസ്രജ്ഞൻമാതപസ്വികൾ,പരമഭക്തമാ ഇങ്ങിനെപലവിധത്തിലും പ്രസിദ്ധിനേടിയ നമ്പൂതിരിമാരുടെ ചുരുങ്ങിയ വിവരമെങ്കിലും കഴിയുന്നേടത്തോശം ശേഖരിച്ചു പ്രസിദ്ധം ചെയ്യേണമെന്നാണ് ഞങ്ങൾ ആഗ്രഹിക്രകുന്നത്.ഇതിൽ പറയുന്ന പലസംഗതികളും പ്രസിദ്ധങ്ങളാണെങ്കിലും അവയെ രേഖപ്പെടുത്തി വയ്ക്കുന്നത് ഞങ്ങളുടടെ ഉദ്ദേശങ്ങളിൽ ഒന്നാണ്.ഈ വിഷയത്തിൽ അറിവുള്ളവരെല്ലാം അതാതു വിവരങ്ങൾ അറിവു തന്നു ഞങ്ങളെ സഹായിപ്പാൻ അപേക്ഷിയ്ക്കുന്നു. ഇതിൽ ചേർത്ത കവികളുടെ വിവരം അയച്ചു തന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരു മനസ്സിലെ ഞങ്ങൾ കൃതജ്ഞാപൂർവ്വം അഭിനന്ദിക്കുകയും ചെയ്യുന്നു.                              

         കവികൾ.
  

ഇദ്ദേഹത്തെ വരകവിയെന്നും കവിവരനെന്നും തിരിച്ചും മറിച്ചും പറയാം. പെരുമനത്തുതിരുവള്ളക്കാവിൽ ശാസ്താവിന്റെ വരം കൊണ്ടു കവിവരനായിത്തീർന്ന ഇദ്ദേഹം ചേരമാൻ പെരുമാളുടെ സദസ്യനായിരുന്നു.പാണിനിസൂത്രങ്ങൾക്കെല്ലാം ഉദാഹരണമായി 'വാസുദേവീയം' എന്നൊരു കാവ്യവും അതിന്റെ വ്യാഖ്യാനവും ഉണ്ടാക്കീട്ടുണ്ട്. എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/41&oldid=165705" എന്ന താളിൽനിന്ന് ശേഖരിച്ചത്