ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്രം കൊണ്ടിനിയുടേ

      ചിത്രപ്പെൺകൊടിയെനീമറയ്ക്കേണം
            അശത്തിനു വേണ്ടുന്ന എല്ലാ ഉപകരണങ്ങളെക്കുറിച്ചും വെവ്വേറെയുള്ള ശ്ലോകങ്ങൽ ഈവിരുതന്റെ വകയാണ്.
       'എണാങ്കമണ്ഡലംപോലെ 
       ചാണാർന്നീടിനപപ്പടം
        ഊണിന്നുകാലമാകുമ്പോൾ 
      വേണം കാച്ചിവിളംമ്പുവാൻ'
       ഈ വക മിക്ക ഭാക്ഷാ ശ്ലോകങ്ങളും ഇന്നത്തെ കവികൾ ഉപയോഗിച്ചുവരുന്നഭാക്ഷാ രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അതിലാശ്ചർയ്യമില്ലതാനും. തോലന്റെ ഭാക്ഷ അന്നത്തെ ന(കൊടുങ്ങല്ലൂർ)ഭാക്ഷയാണ്.അതുക്രമേണനാട്ടുഭക്ഷയായിതീർന്നു.തുഞ്ചൻ,കുഞ്ചൻ,തുടങ്ങിയുള്ളപ്രസിദ്ധ ഭാക്ഷാ കവികൾക്ക് ഈ തോലനാണ് മാർഗപ്രദർശക. അവരാരും ഒരു പുതിയ ഭാക്ഷാരീതി കണ്ടു പിടിച്ചിട്ടില്ലെന്നുള്ള വാസ്തവം കൂടിയാട്ടം കണ്ടിട്ടുള്ളവർക്കെല്ലാം അറിയാവുന്നതാണ്.
              (ശക്തിഭന്ത്രൻ)ഇദ്ധേഹം ചെങ്ങന്നൂര ഗ്രാമത്തിലെ ഒരു പോറ്റിയാണ്.തിരുവാർപ്പിൽ സമുദായവുമായിരുന്നു. പൂജകളി‍ക്കും മറ്റു് അടിയന്തരങ്ങൾക്കും എന്തുവന്നാലും നേരനീക്കം വരുത്താറില്ലാത്ത ആ ക്ഷേത്രത്തിൽ ഗ്രഹണ സമയത്ത് പോലും ഉച്ചപൂജയ്ക്കു നമസ്കാരമുണ്ണണമെന്നൊരു പതിവുണ്ട്. അതിന്നു മടിച്ച പുലാപ്പിള്ളിനണ്പൂതിരിയെ ശപിച്ച് അധ:പതനം വരുത്തി അമ്പലവാസിയാക്കിതീർത്തതുകൊണ്ട് ഇദ്ദേഹം നല്ല തപശക്തിയുള്ള ബ്രാഹ്മമനാണെന്നുള്ളത് ഇരിയ്ക്കട്ട. ശ്രൂ ശങ്കരാചാർയ്യ സ്വാമികളുടെ ശിഷ്യനാകയാൽ അദ്വൈ

തിയും പണ്ഡിതനാണെന്നുള്ളതും നിൽക്കട്ടെ.'ഉന്മാദവാസവദത്ത'(മന്ത്രാങ്കം മുതലായത് അടങ്ങിയ ഒരു ദ്രശ്യകാവ്യം),'ആശ്ചർയ്യചുഡാമണി'നാടകംഎന്നിവ ഉണ്ടാക്കിയ ഒരു മഹാകവിയാമ്. ഇദ്ദേഹത്തിന്റെ ഈ നാടകത്തെ ആചാർയ്യസ്വാമികൾ പോലും 'ഭുവനഭൂതി'എന്ന് പ്രശംസിച്ചിരിയ്ക്കുന്നു. ഇദ്ദേഹംഉണ്ടാക്കിയ ദ്രശ്യകാവ്യങ്ങളെല്ലാംഇന്നും ക്ഷേത്രങ്ങളിൽ പലേടത്തും ചാക്യാൻമാർ അഭിനയിച്ചുവരുന്നുണ്ട്.സാമൂതിരി മഹാരാജാവിന്റെ സദസ്യന്റമാരായ പതിനെട്ടര കവികളിൽ അരക്കവിയാണഅ ഈ പുനം നമ്പൂതിരി. ഭാക്ഷാ കവികളെ പുച്ഛിരുന്ന ഉദ്ദണ്ഡശാസ്ത്രികളു‍ പോലും 'പുനമേവപുന':പുരാസ്തു മഹേ' എന്നു പ്രശാസിയ്ക്കത്തക്കവിധം ബഹുമാനം തോന്നാൻ വേണ്ട കവിത്വം ഇദ്ദേഹത്തിനുണ്ടായിരുന്നു എന്ന് 'താരിത്ത്വീകടാക്ഷാഞ്ചല'എന്നശ്ലോകം തന്നെ തെളയ്ക്കുന്നുണ്ട.ഇദ്ദേഹത്തിന്റെ കൃഷ്ണപ്പാട്ടിലുള്ള കവിതാരീതി മേൽ പറഞ്ഞ പദ്യത്തിന്റെ രീതിയിൽ നിന്നു വിശക്ഷണമാണ്.ഗാഥയിൽ അക്കാലത്തെ കോലത്ത് നാട്ടു ഭാക്ഷയാണ് അധികം ഉപയോഗിച്ചിട്ടുള്ളത്.അതുകൊണ്ട് ഇപ്പോൾ നടപ്പില്ലാത്ത ചില വാക്കുകൾ അതിൽ കാണും.എങ്കിലും ഇത്ര ലങ്കാര ശുദ്ധിയും സരസതയും ഉള്ള ഒരു കവിത മലയാള ഭാക്ഷയിൽ വേറെ കാണുവാൻ പ്രയാസം.പരിശുദ്ധ ഭക്തി കവി ഹൃദയത്തിൽ നിന്നു കൃതിയിലേക്യ്കു പ്രതിഫലിച്ചിട്ടുണ്ടെന്ന് അതു വായിയ്ക്കുന്നവർക്കെല്ലാം അനുഭവപ്പെടുന്നതാണ്.തളിപ്പറമ്പത്തു വെച്ചു പാഠകം പറയുന്ന സമ്പ്രദായം ആരംഭിച്ച കാലത്തു 'ചെല്ലൂർ

മാഹാത്മ്യം'മുതലായ ഭാക്ഷാപ്രബന്ധങ്ങളുണ്ടാക്കിയതും ഇദ്ധഹമാണെന്നു ചിലരുടെ പക്ഷമുണ്ട്.ആ വക ഗ്രന്ഥങ്ങൾ 'വേലാതീതപ്രഥിതവചസശ്ശങ്കരാദ്യം: കവീന്ദ്രാം:










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/43&oldid=165707" എന്ന താളിൽനിന്ന് ശേഖരിച്ചത്