ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നു ഉദ്ദണ്ഡൻ പറഞ്ഞിട്ടുള്ള ശങ്കര കവിയുടേതാണെന്ന് മറ്റു ചിലർ പറയുന്നു.ശങ്കരകവിയും പുനവും ഒന്നാണെന്നു വേറെ ചിലരും സിദ്ധാന്തിക്കുന്നു.ഏതെങ്കിലും കവിനാമം പുറത്തുക്കാണിക്കാത്ത ആ വക ഗ്രന്ഥങ്ങൾ കേളികേട്ട ചില നമ്പൂതിരി കവികളുടെ കൃതികളാണെന്നത് തീർച്ച തന്നെ .

  (മംഗലത്തുവീട്ടിൽ ശങ്കരൻനമ്പൂതിരി) ഭാഷപ്രബന്ധനിർമാണവിഷയത്തിൽ  ഏറ്റവും കേളികേട്ട കവിയാണ് ഇദ്ദേഹം.ഭാഷാനൈഷധചമ്പു , രാജരത്നാവലീയം , ബാണയുദ്ധം മുതലായ പ്രശസ്ത പ്രബന്ധങ്ങളുടെ കവി ഇദ്ദേഹമാണ്. ഈ പ്രബന്ധങ്ങളിലെ ഗദ്യരീതി പിടിച്ചു തന്നെ

പുഷ്പിണിപ്പാട്ടുണ്ടാക്കിത്തീർത്തതും മറ്റരുമല്ല. മഴമംഗലഭാണം , കൊടിയവിരഹം മുതലായ സംസ്കൃതകൃതികളുണ്ടാക്കിയതും ഈ നമ്പൂതിരിത്തന്നെ.മതിലക്കു പുറത്ത് ആൽത്തറയ്ക്കൽ വെച്ചുമുറുക്കിക്കൊണ്ടു സൗന്ദര്യ ലഹരി ചൊല്ലി ഊരകത്ത് അമ്മതിരുവടിയുടെ തിരുവുടയാടയിൽ തുപ്പൽ കാണിച്ചതും ഭക്തനായ ഈ മഹാകവിയാണ് . ഇദ്ദേഹത്തിന്റെ ഗദ്യമയഗാഥ , പുനംനമ്പൂതിരിയുടെ കൃഷ്ണഗാഥ തുഞ്ചന്റെ കിളിപ്പാട്ട് ഇവയുടെ വൃത്തരീതികളിലെ കാലക്രമം പിടിച്ചാണ് കുഞ്ചൻ തുള്ളപ്പാട്ടുകളിലേ ശീലുകളുണ്ടാക്കീട്ടുള്ളത് .

   (മേപ്പത്തൂർനാരായണഭട്ടത്തിരി)ഇദ്ദേഹം  നാരാണയണീയം എന്ന ഭാഗവതസംഗ്രഹസ്ത്രോത്രം നിർമ്മിച്ചു ഗുരുവായൂരപ്പന്റെ അനുഗ്രഹം  കൊണ്ടു ദുസ്സാദ്ധ്യമായ രോഗശമനം വരുത്തിയമുതൽക്കാണ്  കേളികേട്ടു തുടങ്ങിയത്. ചാക്ക്യന്മാർക്കു പ്രബന്ധം പറയുവാൻ തക്കവണ്ണം  അനേകം കഥാപ്രബന്ധങ്ങൾ ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. അധികവും ഭാരതഭാഗവത സാബദ്ധകഥളെയാണ് ഈ കവി ലഘുചമ്പുകളാക്കിയിട്ടുള്ളത്. ഇവയുടെ സാരസ്യം അന്യാദൃശം തന്നെയാണ്. വൃകോരക്തമായ ധാതുപാഠം അനുസരിച്ച് ഇദ്ദേഹം ധാതുകാവ്യം  എന്നൊരു

കാവ്യമു​ണ്ടാക്കിയിട്ടുണ്ട്.

       ഉദാഹൃദംപാണിസൂത്രമണ്ഡലം
       പ്രാഗ്വാസുദേവേനതദൂർദ്ധ്വതോപരാഃ
       ഉദാഹരത്യദ്യവൃകോദരോദിതാൻ 
       ധാതുൻക്രമേണൈവഹിമാധവാശ്രയാൽ,

എന്നാൽ ഇതിലെ പ്രതിജ്ഞ. വാസുദേവീയത്തിൽ പറഞ്ഞ ശ്രീകൃഷ്ണകഥയുടെ ശേഷമാണ് ഈ കാവ്യത്തിന്റെ കഥ. പൂരാടം പിറന്ന പുരുഷൻ എന്നു പ്രസിദ്ധനായ അമ്പലപ്പുഴ രാജാവിന്റെ ആജ്ഞപ്രകാരം ഭാരതം വായിപ്പാൻ കൂട്ടിക്കൊണ്ടു പോയപ്പോൾ കുട്ടിവായന ശീലമുണ്ടോ എന്നു ചോദിച്ചതിനുത്തരമായത്.

    ഭീമസേനഗഥാസ്ത ദുര്യോധനവരുധിനി
    ശിഖാഖാർവ്വാടകസേവാ കർണ്ണമൂലമുപാശ്രിതാ

എന്നു രാജാവിന്റെ കഷണ്ഠിയേയും കുട്ടിച്ചേർത്തു കുട്ടിവായിച്ചു ബഹുമതനായിത്തീർന്നതും പിന്നീട് രാജകല്പനപ്രകാരം തന്നെ അറുപതു ദിവസംകൊണ്ടു പ്രക്രിയാസർവസ്വം എന്ന ഗംഭീരമായ വ്യാകരണഗ്രന്ഥം നിർമ്മിച്ചതും ഈ കവി തന്നെയാകുന്നു.ഇദ്ദേഹത്തിനു ചെറുപ്പം മുതൽക്കെ

പരൽപേരിടാനുള്ള സാമർത്ഥ്യം വേറെയായിരുന്നു.തൃക്കിയൂർ അച്ചുതപിഷാരടിയുടെ അടുക്കൽ ചില കുട്ടികൾ ഗണിക്കുമ്പോൾ ഒരു സംഖ്യയ്ക്ക് സ്വനുഭവം പ്രമാണിച്ച് ബാലകളത്രം സൗഖ്യം എന്നും , ലിംഗവ്യാധി രഹസ്യ എന്നും പേരിട്ടതും പിഷാരടിയുടെ ശകാരം കേട്ടു പിന്നീട് പിഷാരടിയുടെ അടുക്കൽ തന്നെ പഠിച്ചു വിദ്വാനായിത്തീർന്നതും നാരായണീയാവസാനത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/44&oldid=165708" എന്ന താളിൽനിന്ന് ശേഖരിച്ചത്