ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കലിദിനസംഖ്യാ ആയുരാരോഗ്യസൗഖ്യം എന്നൊപ്പിച്ചതും പ്രക്രിയാസർവ്വസ്വത്തിന്റെ പ്രാരഭാവസാന ദിവസങ്ങൾ രണ്ടും കണക്കാക്കി പ്രകൃതത്തിന് യോജിപ്പിച്ച് യത്നഃ ഫലപ്രസ്സൂസ്സയാൻ കൃതരാഗസോല്യ ശബ്ദമാർഗജൂഷാം എന്നു പ്രതിജ്ഞ ചെയ്യതതും, മാമാങ്കത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് എന്നേക്കും സ്മാരകമായിട്ട് നദീപുഷ്ടീതസഹ്യാനും നഹ്യാസാരം പയ്യോജനിനിജാൽ കുടീരാൽ സായാഹ്നേ നഷ്ടാത്ഥഃ പ്രയരൂർജ്ജനാഃ എന്നിങ്ങിനെ പാദംത്ോറും മേൽപ്പോടും കീഴ്പ്പോട്ടും പേരിട്ടു കലിദിനസംഖ്യകൊണ്ടു തന്നെ സ്ലോകം പൂരിപ്പിച്ചതും അച്ചിപ്പൂറേ എടക്കോട്ടെ അമ്പലത്തിൽ വാരത്തിന് കൂടിയിരിക്കുന്ന ഓത്തന്മാർക്ക് പരിഹസിച്ചതു നിമിത്തം ചൊടിച്ചു തന്റെ ഓത്തിലുള്ള ഉറപ്പ് അട്ടംത്തോറുമുള്ള സൂക്തങ്ങളുടെ കണക്കു കാണിക്കുന്ന പരൽ പേരുമാത്രമായ സൂക്തശ്ലോകങ്ങൾ മൂക്കോലബഭഗവതിയുടെ സ്തോത്രമായി നിർമ്മിച്ചതും മറ്റും ഇദ്ദേഹത്തിന്റെ ഈ വാസനാബലം നിമിത്തമാകുന്നു.ഇദ്ദേഹം വിഷ്ണുഭക്തിമൂത്തുശിവദ്വേഷിയാകാൻ ഭാവിക്കുകയോ എന്നു തോന്നുമാറു ഭസ്മനിഷേധം എന്നൊരു ഗ്രന്ഥമുണ്ടാക്കിയെന്നും പയ്യൂർ ഭട്ടത്തിരിമാരിൽ ഒരു വിദ്വാൻ ഇന്നു നാരായണന്റെ ഭസ്മനിഷേധം ഖണ്ഡിച്ചു ഗ്രന്ഥം ചുട്ടിട്ടാണ് ഭസ്മക്കുറി എന്നു പ്രതിജ്ഞ ചെയ്യതു കാര്യം നടത്തിയെന്നും ഒരൈതീഹ്യമുണ്ട്. ഏതെങ്കിലും ഈ മഹാകവി വലിയ വിഷ്ണുഭക്തനായിരുന്നു ന്ശ്ചയം തന്നെ. കുട്ടപാഠകം എന്ന ഹാസ്യരസപ്രധാനമായ ഒരു ഭാഷകവിത ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ടത്രേ ഋഗ്വേദത്തിലെ താണ്ടവും ഇദ്ദേഹത്തിന്റെയാണെന്നു പറയുന്നു.

  (പുറയൂർ ഭാസ്ക്കരൻ നമ്പൂതിപ്പാട് ) ഈ സരസകവിയാണ് ദശമം കിളിപ്പാട്ടുണ്ടാക്കിയത്. ഇദ്ദേഹത്തിന്റെ കവിതാരീതി തുഞ്ചനെക്കാൾ കുഞ്ചനെയാണ് അധികം അനുകരിക്കുന്നത് .
          സരസിജനയനന്റേനല്ലലീലാവിലാസം
          സരസിജമുഖിമാർക്കുംബാലകർക്കുംഗ്രഹിപ്പാൻ
          സരസമധുരഭാഷാഗാനമായിട്ടിവണ്ണം
          പരിചൊടുപ്പറയുന്നുരന്തണേന്ദ്രൻചമച്ചാൻ.

എന്നുള്ള ഉപസംഹാരശ്ലകംക്കൊണ്ട് ഈ നമ്പൂതിരിപ്പാട്ടിലെ സദുദ്ദേശം വെളിപ്പെടുന്നു.മലയാളത്തിന്റെ മദ്ധ്യഭാഗത്തുള്ള ഇല്ലങ്ങളിലെല്ലാം ഈ ദശമത്തിനുനല്ല പ്രചാരമുണ്ട്.

  (ചേലപ്പറമ്പു വാസുദേവൻ നമ്പൂതിരി) ഇദ്ദേഹത്തിന്റെ സരസങ്ങളായ ചില ഒറ്റശ്ലോകങ്ങളാണ് സഹൃദയന്മാരെ ആകർഷിച്ചു കാണുന്നത്. കോഴിക്കോട്ടു തളിയിൽ സ്വർഗത്തിൽ എന്ന അമ്പലവാസിഭവനത്തിൽ താമസിച്ചുവരുന്ന ദിവസങ്ങളിൽ ഇന്ദ്രലോകത്തെ കഥയും നമ്പൂതിപ്പാട്ടിലെ സ്തുതിയുമായ ഓരോ  ശ്ലോകങ്ങൾ ഇദ്ദേഹം നമ്പൂതിരിപ്പാട്ടിലേക്കു സമർപ്പിച്ചുവന്നിരുന്നു.
    ജംഭപ്രദ്വേഷിമുൽപിൽത്രിദശസദസ്സിനിൻ-
    കീർത്തിപൂരങ്ങൾവീണാ-
    ശുഭൽപാണൌമുനൌഗായതിസുരസുദൃശാം
    വിഭ്രമംചൊല്ലവല്ലേൻ
    കുമ്പിട്ടാളുഉർയ്യശിപ്പെണ്ണകമിളകിയലി-
   ഞ്ഞക്കണക്കുത്തലിഞ്ഞു
    രംഭയ്ക്കഞ്ചാറുവട്ടംകബരിതിരുകിനാൾ
    മേനകാമാനവേദ!
   സൂത്രമാവിനുവന്നവസ്ഥചിരിയാംനിൻ-
   വിക്രമാലോകനെ
 ശത്രുണാംപടവീടുചുട്ടപുപോ-
   യെത്തിനാഭോമണ്ഡലേ
  പത്താംനേത്രശതങ്ങളപ്പൊഴുതിലെ
    പൊത്തീടുവാനാശയാ-
    ലെത്തീശക്രനുകാർത്തവീര്യഭുജസമ്പ-

ത്തിങ്കലാത്യാഗ്രഹം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/45&oldid=165709" എന്ന താളിൽനിന്ന് ശേഖരിച്ചത്