ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ വക രാജവർണ്ണനശ്ലോകങ്ങൾക്കു പുറമെ പിന്നെയും അനവധി ഒറാശ്ലോകങ്ങ ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.

ആഴിക്കെട്ടിന്നകത്തിങ്ങധികഗുണഗണം

തേടുമക്കുന്നലേശൻ

വാഴുംനാടുണ്ടനേകംപകലിരവെവിടെ-

പ്പണ്ടുപേടിയ്ക്കു വേണ്ട

കോഴിക്കോട്ടുംനടപ്പാനിതുപൊഴുതെളുത-

ല്ലങ്ങുചൂങ്കാവിൽനിന്നാ-

മാഴക്കണ്ണാൾപറിക്കുന്നിതുയുവഹൃദയം

കാ‌‌ഞ്ടോകാലഭേദം.

(എടവട്ടിക്കാട്ടുവിഷ്ണുനമ്പൂതിരി) ഈ നമ്പൂതുരിയുടെ രുഗ്മിണീസ്വയംവരം പ്രബന്ധത്തിനേക്കാൾ അധികം രസികജനാഹ്ലാദകങ്ങളും പ്രസിദ്ധങ്ങളുമായിട്ടുള്ളത്ഒറ്റശ്ലോകങ്ങളാണ്.

           സുമധുരമധരനിപിഡ്യം
           സുഖനിദ്രാസാദകൃച്ചസംഭോക്തുഃ
           മൃദബഹിരന്തഃക​​ഠിനം
           കമനീകമനീയമേതദാമ്രഫലം.

എന്ന ശ്ലോകംകൊണ്ട് ഉണ്ണിനമ്പൂതിരിമാരെക്കൊണ്ടു മാങ്ങ പെറുക്കിച്ചിട്ടും,

        '  ശീതാർത്താഇവസങ്കുചന്തിദിവസാഃ
                    കിഞ്ചാംബരംശർവരീ
          ശീഘ്രംമുഞ്ചുതിനസ്വയംചഹുതാശഭുക്കോണം
                    ഗതോഭാനുമാൻ
          ത്വംചാനഃഗഹുതാശഭാജിഹൃദയേ
                   മുഗ്ദ്ധാംഗനാനാംസ്ഥിതോ
           രാജൻ!കിംകരവാമഹേഭൃശമഹോ
                  ശീതാഭിഭൂതാവയം.'

എന്നു ഹേമന്തം വർണ്ണിച്ചു കുലശേഖരപ്പെരുമാളോടുസാല്വ വാങ്ങീട്ടും,

  'കംസീകൃത്യദിവംബുവംതുലിനവാനാ-
          ധായവേധാസ്തയോ
   സ്ത്വാമിന്ദ്രംചപരീക്ഷിതുംലഘിമനിദ്യൌ-
          സ്താവദൂർദ്ധ്വംഗതാ
     ദേവാനപ്സരസശ്ചകല്പകതരൂൻനി
          ക്ഷിപ്യതത്രാനതാ-
      വദ്യക്ഷ്മാതലതോബഹൂൻസുകൃതിനോപ്യു-
           ന്നീയവിന്യസ്യതി.'

എന്നു രാജമഹിമാവിന്റെഗൌരവം ക്ലിപ്തപ്പെടുത്താതെ തന്നെ രണ്ടു കൈക്കും വീരശൃംഖല വാങ്ങിട്ടും കേളികേട്ട കവിവീരൻ ഇദ്ദേഹമാണ്.

(ലക്ഷ്മീദാസൻ. കരിങ്ങമ്പിള്ളി നമ്പൂതിരിപ്പാട്) ഈ കവിപുംഗവന്റെ ശൂകസന്ദേശമെന്ന കാവ്യം വളരെ പ്രസിദ്ധമാണ്.കലിവിഷം മൂവ്വായിരത്തിരുന്നൂറ്റി പതിമൂന്നാംവത്സരത്തിൽ പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തുണ്ടായിരുന്ന ഒരു കാമുകന്റെ കഥയാണ് ഇതിലെ വിഷയം.ഇദ്ദേഹം നല്ല പണ്ഡിതനുമാണ്.ശാസ്ത്രം പഠിക്കുന്ന കാലത്തു മനസ്സിരുത്താൻ വകയില്ലാത്ത ഒരു വിഷയമായപ്പോൾ ഇദ്ദേഹം ഉറക്കം തൂങ്ങിയതിനാൽ തല നിലത്തു മുട്ടിപ്പോയി.ഉടനെ ഗുരുനാഥന്റെ ഭാവഭേദം കണ്ടിട്ട്-

 'വിദ്യാഭിലാഷകപിതാംനിജബാലസഖ്യം
    തന്ദ്ര്യാകഥഞ്ചിദനുനീയസമീപനിതാം
    ചേതോഹരാംപ്രണയിനീംസകലേന്ദ്രിയേഷ്ടാം
    നിദ്രാംപ്രസാദയിതുമേഷനമസ്കരോമി.'

എന്നുമറുപടി പറഞ്ഞതിനാൽ പിന്നീടു വിദ്യാഭ്യാസം വേണ്ടിവന്നില്ല എന്നു പ്രസിദ്ധിയുണ്ട്.

                   പൂന്തോട്ടത്തുനമ്പൂതിരി, വെന്മണിഅച്ഛൻനമ്പൂതിരിപ്പാട്,മഹൻ‌നമ്പൂതിരിപ്പാട് മുതലായി അടുത്തകാലത്തുണ്ടായിരുന്ന കവികളെപ്പറ്റി അധികജനങ്ങൾക്കും സ്മരണ വിട്ടിട്ടില്ലാത്തതിനാൽ പ്രത്യേകിച്ച് എടുത്തുപറയുന്നില്ല.

(പൂന്താനത്തുബ്രഹ്മദത്തൻനമ്പൂതിരി) സന്താനഗോപാലം പാന,ജ്ഞാനപ്പാന മുതലായ ചില കൃതികളുണ്ടാക്കിയ ഇദ്ദേഹത്തെപ്പറ്റി പല കഥകളും കേട്ടിട്ടുണ്ട്.ഭക്തിയിൽ മേപ്പത്തൂർ ഭട്ടതിരിപോലും ഇദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/46&oldid=165710" എന്ന താളിൽനിന്ന് ശേഖരിച്ചത്