ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(തിരുവേഗപ്പറെ നാരായണഭട്ടതിരി) ഇദ്ദേഹം 'സുഭദ്രാഹരണം'എന്നൊരു മഹാകാവ്യം ഉണ്ടാക്കിയിട്ടുണ്ട്. ഭട്ടികാവ്യം പോലെ വ്യാകരണസൂത്രോദാഹരണപ്രായവും അതിസരസവുമായ ഒരു ശാസ്ത്രകാവ്യമാണ് അത്.ഈ ഗ്രന്ഥകാരൻ പതിനെട്ടരക്കവികളിൽ ഉൾപ്പെട്ട ഒരു യോഗ്യനാണ്.വസുമതീമാനവിക്രമം, ലക്ഷ്മീമാനവേദം മുതലായ നാടകങ്ങളുണ്ടാക്കി പല സംസ്കൃതകവികളുടെയും ഉണ്ണുനീലിസന്ദേശം, ചന്ദ്രോത്സവം, കാമദഹനം മുതലായ പ്രബന്ധങ്ങൾ ഇവയുണ്ടാക്കിയഭാഷാകവികളുടെയും പേരുവിവരം തിരിച്ചറിയുന്നില്ല.

 ഇദ്ദേഹം 'സിരിചിണ്ഹം' (ശ്രീചിഹ്നം) എന്നൊരു പ്രാകൃതകാവ്യമുണ്ടാക്കീട്ടുണ്ട്.വിഷയം ശ്രീകൃഷ്ണകഥയാണ്.പ്രാകൃതസൂത്രങ്ങൾക്കും ഗണപാഠങ്ങൾക്കും ക്രമം തെറ്റാതെ ഉദാഹരണം കൊടുത്തുകൊണ്ടും രസപുഷ്ടി വിടാതെകണ്ടും കഥ കൊണ്ടുപോയ ഈ കാവ്യം വളരെ വിശേഷപ്പെട്ടതാണ്.
        ആചാര്യസ്വാമികളുടെ കവിതകൾ മിക്കതും ഭക്തിരസപ്രധാനങ്ങളായ സ്തോത്രങ്ങളാണ്. ശൃംഖാരദിനവരസങ്ങളും അംഗങ്ങളായി വിളങ്ങിക്കൊണ്ടും ഭക്തിരസം പ്രവഹിച്ചുകൊണ്ടും അർത്ഥാലങ്കാരങ്ങളും ശബ്ദാലങ്കാരങ്ങളും നിറഞ്ഞു പ്രകാശിച്ചു കൊണ്ടും കവിതകൾ തന്നെത്താൻ ഉദിച്ചിട്ടുള്ള കവികളിൽ ആചാര്യസ്വാമികൾ അദ്വീതിയനാണെന്നല്ലാതെ മറ്റൊന്നും പറവാൻ തോന്നുന്നില്ല.ചർച്ചാസ്തവത്തിൽ ദേവിയുടെ മാഹാത്മ്യം പറഞ്ഞു പറഞ്ഞ് -            'അജ്ഞാതസംഭവമനാകലിതാന്വവായം
ഭിക്ഷുംകപാലിനമവാസസമദ്വീരിയം
പൂർവ്വംകരഗ്രഹണമംഗളതോഭവത്യാ-                                                                                              ശ്ശംഭുംകഏവബുബുധേഗിരിരാജകന്യേ'.എന്നായി. 
    രാമഭുജംഗത്തിൽ ശ്രീരാമഭക്തി കവിഞ്ഞൊലിച്ചു കുത്തിച്ചാടുന്ന കൂട്ടത്തിൽ ഹനുമാനുള്ളത്-
             സദാരാമേതിനാമാമൃതംതേ
             സദാരാമരാനന്ദനിഷ്യന്ദകന്ദം 
             പിബന്തംനമന്തംസ്വദന്തംഹസന്തം
             ഹനുമന്തമന്തർഭജേതംനിതാന്തം
  കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ.

                                   അയനചലനം

സാധാരണയായി ഇപ്പോൾഅതി സൂക്ഷ്മങ്ങളായ ദിനരാത്രിപ്രമാണങ്ങൾ വരുത്തുന്നതിലും ഗ്രഹണം, മൌഡ്യം മുതലായ ഗണിതങ്ങളിലും പ്രത്യേകമായി ഉപയോഗിച്ചു വരുന്നതായ അയനചലനം കേരളത്തിൽ 'ദൃക്ക്' എന്നും 'പരഹിത'മെന്നും രണ്ടു വിധത്തിൽ വ്യത്യാസപ്പെട്ടു പഞ്ചാംഗങ്ങളിൽ എഴുതിക്കാമുന്നുണ്ടല്ലോ.എന്നാൽ ഇതുകളെ വരുത്തുന്ന സമ്പ്രദായഭേദങ്ങളും ക്രമങ്ങളും ആലോചിച്ചാൽ ദൃക്കിന്റെ സമ്പ്രദായം ഏവനെയും ആശ്ചര്യപ്പെടുത്താതിരിക്കില്ല.അയനചലനത്തിന്നു ദിഗ് ഭേദമുണ്ടെന്നും മറ്റും പ്രത്യക്ഷമായി സമ്മതിയ്ക്കേണ്ടിവരുന്ന ഇപ്പോഴത്തെ പഞ്ചാംഗഗണിതക്കാർ കൊല്ലം തോറും നാൽപ്പത്തെട്ടു വിലി വർദ്ധിപ്പിച്ചു കൂട്ടുന്നു. ഈ ദൃഗയനചലന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/47&oldid=165711" എന്ന താളിൽനിന്ന് ശേഖരിച്ചത്