ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിന്ന് ഇവർ യാതൊരു ദിഗ് ഭേദവും ചെയ്യാത്ത സ്ഥിതിയ്ക്ക് ഇങ്ങനെവർദ്ധിപ്പിച്ചു കൂട്ടിയാൽകാലാന്തരത്തിൽ പലതുളളി പെരിവെളളമെന്നപോലെ വല്ലാതെ വർദ്ധിച്ചു വളരെ അസംബന്ധമായിപ്പോകുമെന്നും അങ്ങിനെ കുറെ കഴിയുമ്പോൾ സൂര്യഗതി തന്നെ ദക്ഷിണോന്തരമായി ത്തീരുന്നതാണെന്നും വിചാരിച്ചിട്ടെങ്കിലുംഇതിന്റെ കാരണത്തെപ്പററി വിചിന്തനം ചെയ്യുന്നതിന്നു സംഗതിയുളളതാണ്. അയനചലനം സംസംസ്കരിച്ചു സൂര്യൻഗോളാന്തത്തി എത്തുന്ന ദിവസം വിഷ്ഠവദ്ദിനമാണെന്നും,അന്നു ദിനരാത്രികൾ സമങ്ങളായി വരുമെന്നും നിരക്ഷവൃത്തത്തിൽമദ്ധ്യഹ്നച്ഛായ ശങ്കുവിൽലയിക്കുന്ന ഓരോ ധ്രുവങ്ങളിലെ ദൂരംപോലെ മദ്ധ്യഹ്നച്ഛായ ഓരോ ദിക്കിലേയ്ക്കുവർദ്ധിച്ചു വരുമെന്നും നമുക്ക് അറിവുളള ഒരവസ്ഥയാണല്ലൊ ഈ ആലോചനയിൽ ദിനരാത്രികൾഉണ്ടാവുന്നത് എങ്ങിനെ എന്നും ഇതിന്റെ ഉണ്ടാകുന്നത് എങ്ങിനെ എന്നും ഇത് എത്രോളം വരുമെന്നും ആണ് അറിയേണ്ടത് ഇതിൽദിനരാത്രികൾ ഉണ്ടാകുന്നതത്വത്തെ ഈ അവസരത്തിൽ ദൈർഘ്യം ശങ്കിച്ചു നിർത്തിവെയ്ക്കുന്നു അപക്രമമണ്ഡലത്തിന്റെസ്ഥിതി നിരക്ഷ വൃത്തത്തിൽനിന്നു ഭേദിച്ചു കൊണ്ടാണ്രണ്ടയനങ്ങളിലും ദിനരാത്രികൾഭേദിച്ചുവരുന്നത് എന്നുസാമാന്യംജോഝ്യന്മാർ സമ്മതിയ്ക്കുന്നു അപക്രമെന്നതു സൂര്യസഞ്ചാര വൃത്തമാണ് നിരക്ഷവൃത്തമെന്നതു ഭൂമദ്ധ്യമാണ്. ഈ രണ്ടു വൃത്തങ്ങളുടെയും സന്പതം ഭൂമണ ഭേദേന ആദികാലത്തു കന്യാന്തവും മീനാന്തവും ആയിട്ടാണ് വന്നിട്ടുളളത് ഭൂമി സൂര്യനെ ചുററുന്നതിൽ ഉണ്ടാവുന്ന വൃത്തഭേദത്താലും ആകർഷണഭേദത്താലും ഈ നിരക്ഷവൃത്തത്തിൽ നിന്നു രണ്ടു ധ്രുവങ്ങളിലേയ്ക്കും ഈ അപക്രമം ദൂര വ്യത്യാസം പോലെ ചെരിഞ്ഞു കിടക്കുന്നതിനാൽ രണ്ടു ധ്രുവങ്ങളിലും രണ്ടയനങ്ങളായി വരുന്ന ഒരു ധ്രുവത്തിലും ദിനചർദ്ധനത്തിൽ മറെറ ധ്രുവത്തിൽരാത്രി വർദ്ധനവിൽ ഇവദൂരം പോലെ വ്യത്യാസപ്പെട്ടും വരുന്നു കന്യാന്തത്തിലും മീനാന്ത്യത്തിലുംസന്പാതം ചെയ്തു വന്നിരുന്നനിരക്ഷാപക്രമ വൃത്തങ്ങൾക്രമേണ ഭേദപ്പെട്ട് ഇപ്പോൾഇരുപത്തിരണ്ടു തീയതിയോളം കീഴ്പെട്ടു നീങ്ങിയിരിക്കുന്നുഇത് എന്തൊരു ഗതിയിലാണ് സംഭവിച്ചത് ഇത് എത്രത്തോളംസംഭവിക്കുംഇത് സൂര്യന്റെ ഗതിയിലാണ്സൂര്യൻ നിശ്ചലനാണെന്നു സ്ഥാപിച്ച നാം സൂര്യന്റ ഗതിയിലാണനണെന്നു പറയുമ്പോൾ വായനക്കാർ ശങ്കിച്ചേയ്ക്കാം പക്ഷേഭൂമിയും ഗൃഹ ഗോളങ്ങളും സൂര്യനെ ചുററുന്നുഎന്നു പറഞ്ഞ മാതിരി തന്നെ സൂര്യനും മറെറാരു ആധാരത്തെ ചുററി കൊണ്ടിരിക്കുന്നുഎന്നാണ് സൂക്ഷ്മം ഈസൂക്ഷ്മത്തെ കണ്ടുപിടിച്ച നമ്മുടെ പൂർവികന്മാരുടെ ബുദ്ധിയ്ക്കുളള ഘനം ആശ്ചര്യജനകമെന്നേ പറയാനുളളൂഇതുകൾ വരുത്തുന്ന കണക്കുകൾവഴിയെ മറെറാരവസരത്തിൽ

കെ വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/48&oldid=165712" എന്ന താളിൽനിന്ന് ശേഖരിച്ചത്