ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മലയാളഭാഷ

അടുത്ത ചില കാ ലങ്ങളായിട്ടു മലയാള ഭാഷയ്ക്കു പല മാറ്റങ്ങ ളും അതിവേഗത്തിൽ തുടരെത്തുടരെ വരുന്ന ണ്ടെന്നു ഭാഷാഭിമാനി കൾക്കു പരക്കെ അറി യാവുന്നതാണ്. എ ന്നാൽ ഇപ്പോൾ അഭിവൃദ്ധി എന്നു വിചാ
രിച്ചു വരുന്നതു മുഴുവനും വാസ്തവത്തിൽ അ
ഭിവൃദ്ധിയാണോ എന്നും ന്യൂനതകൾ എന്നു
വെച്ചു തള്ളിക്കളയുന്നതു മുഴുവനും ന്യൂനത
കളാണോ എന്നും പരിഷ്കരണമാർഗ്ഗങ്ങൾ
വല്ലതും കാടുകെട്ടിക്കിടക്കുന്നുണ്ടോ എന്നും
ഈ ഭാഷാപോഷണത്തിരക്കിൽ കക്ഷി പി
ടിയ്ക്കാതെ ക്ഷമയോടു കൂടി ആലോചിച്ചു
നോക്കുന്നവർ വളരെ ആളുകൾ ഉണ്ടാകു
മോ ആവോ. ഭാഷാവിഷയത്തിലെന്നും മാ
ത്രമല്ല എല്ലാ വിഷയത്തിലും ബഹളത്തിൽ
നിന്ന് ഒഴിഞ്ഞു നിർബ്ബാധമായി ആലോചി
ച്ച് അഭിപ്രായങ്ങളെ അറിഞ്ഞു പുറപ്പെടു
വിയ്ക്കുന്നവരാണ് ശാശത്വമായ ഗുണം ചെ
യ്തു കാണുന്നത്. പരിഷ്കാരബീജങ്ങളും അ
വരിൽ നിന്നാണ് പുറപ്പെടുന്നത്. ആ വ
ക അഭിപ്രായങ്ങളേ കാലാന്തരത്തിൽ നി
ലനിൽക്കുകയുമുള്ളു.

മലയാളഭാഷയിൽ വചകരീതികൾ
ദിനംപ്രതി മാറിക്കൊണ്ടാണിരിയ്ക്കുന്ന്ത്. പ
ല പുതിയ വാക്കുകളും ഭാഷയിൽ കടന്നുകൂ
ടുന്നുണ്ട്. കടത്തിക്കൂട്ടുന്നതുമുണ്ട്. ഭാഷയ്ക്കു
വരുന്ന ഈ മാറ്റങ്ങൾ മിക്കതും ഇംഗ്ലീഷുഭാ
ഷാപരിജ്ഞാനമുള്ള ഭാഷാഭിമാനികളിൽനി
ന്നാണെന്നു വളരെ സംശയമില്ലാത്ത ഒരു
സംഗതിയുമാണ്. ഇതിൽ പച്ചമലയാളി
കൾ പങ്കു കൊള്ളുന്നുണ്ടെന്നു പറവാൻ ത
രമില്ല. നഗരഭാഷ നാട്ടുഭാഷയായിത്തീരുന്നു
വെങ്കിൽ അന്നു നാടു മുഴുവൻ നഗരമാകാ
തെ നിവൃത്തിയുമുള്ളതല്ല. അന്യദിക്കുകളിൽ
നാട്ടുഭാഷയും നഗരഭാഷയും ഇണങ്ങിച്ചേർന്നു
നാട്ടുഭാഷയുടെ പരിണാമമായിട്ടാണ് കാല
ത്തിനനുസരിച്ച് ഒരു പരിഷ്കൃതഭാഷാസമ്പ്ര
ദായം ഉണ്ടാകുന്നത്. എന്നാൽ മലയാള
ത്തിൽ ഇതിന്ന് ഒരു വ്യത്യാസം ഉണ്ട്.ന
ഗരഭാഷ നാട്ടുഭാഷയുടെ പരിണാമമായിട്ട
ല്ല. മുക്കാലും ഇംഗ്ലീഷ് ഭാഷയുടെ പകർപ്പും
സംസ്കൃതഭാഷയുടെ ചവർപ്പും ആയിട്ടാണ്
കണ്ടു വരുന്നത്. പുതിയ വാക്കുകളുടെ ആ
വിർഭാവവും അങ്ങിനെതന്നെ. ഈ പകർപ്പുഭാ
ഷ അസ്സൽഭാഷയെ മുഴുവനും വിഴുങ്ങുന്നതി
ന്നു മുമ്പായി ഇപ്പോൾ മലയാളഭാഷയ്ക്കു വ
രുന്ന മാറ്റത്തിന്നൊരു മാറ്റം ഉണ്ടായാൽ
കൊള്ളാമെന്നു ഞങ്ങൾആഗ്രഹമുണ്ട്.
പഴയ മലയാളഭാഷയിൽ വാക്കിലും
വാചകരീതിയിലും സ്വീകരിക്കാമെന്നു തോ
ന്നുന്ന ഭാഗങ്ങൾ കൈക്കൊണ്ടതു കഴിച്ചു
പോരാതെ വരുന്നതു കടം വാങ്ങുകയോ സൃ
ഷ്ടിയ്ക്കുകയോ ചെയ്യുന്നത് അധികംനന്നാ
യിരിക്കും.ഇതു തീർച്ചപ്പെടുത്തുവാൻ വേണ്ട
അറിവും പ്രയത്നിയ്ക്കുവാൻ വേണ്ട ക്ഷമയും
ഇല്ലായ്തകൊണ്ടോ പരിഷ്കാരഭ്രമത്തിൽ അ
ധികം മുങ്ങിപ്പോയതുകൊണ്ടോ വളരെ ആ
ളുകൾ ഈ വിഷയത്തിൽ പ്രവേശിച്ചു കാ
ണുന്നില്ല. അതു നിമിത്തം അനേകം പഴ
യ കവിതകളുടെ സ്വാരസ്യവും വാചകങ്ങ
ളുടെ പുഷ്ടിയും കാണാതെ പോകുന്നുണ്ട്.
വേലുത്തമ്പി ദളവയുടെ വിളംമ്പരത്തിന്റെ











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/6&oldid=165717" എന്ന താളിൽനിന്ന് ശേഖരിച്ചത്