ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

ഊർജ്ജിതം ഇക്കാലത്തു കണികാണ്മാൻപോ
ലും ഇല്ല . കൃഷ്ണപ്പാട്ട് , ഉണ്ണനീലീസന്ദേശം
മുതലായവയുടെ സ്വാരസ്യം ആരും കാണാ
തായിത്തുടങ്ങി. ഈറ്റില്ലവും മാറ്റൊലിയും
പോയി ഗർഭഗൃഹവും പ്രതിബംബശബ്ദവു
മായിത്തുടങ്ങി. എന്നു മാത്രമല്ല ഈ വക
യിൽ ഗുണങ്ങളും പല ദോഷങ്ങളും ഉളള പ
ഴയ ഭാഷയെ ക്ഷമയോടു കൂടി ഒന്നു പ
രിശോദിച്ചു നോക്കുന്നതായാൽ ഇതിന്റെ
വാസ്തവും എല്ലാവർക്കും അറിവാൻ കഴിയുന്ന
താണ്.
സാഹിത്യവിഷയത്തിൽ പ്രാചീനഭാ
ശാകവിതകളിൽ കണ്ടുവരുന്ന പ്രയോഗഭം
ഗികളും അർത്ഥപുഷ്ടിയും സ്വാരസ്യവും ന
വീനകവിതകളിൽ ദർല്ലഭമാണെന്നു സഹൃദ
യന്മാർ പരക്കെ പറഞ്ഞുവരുന്നുണ്ട്. ഇതു
വെറും പാൾവാക്കോ പേമൊഴിയോ അ
ല്ലെന്ന് അന്നും ഇന്നും ഉള്ള കവിതകളിൽ
കടന്നു ചുഴിഞ്ഞു നോക്കിയാൽ അറിയാവു
ന്നതാണ്. ആശയത്തെ ഏറ്റക്കുറവും കൂടാ
തെ വെളിവാക്കുന്നതും സൂഷ്മങ്ങളായ മ
നോവൃത്തിഭേദങ്ങളെ വേർതിരിച്ചു കാണി
യ്ക്കുന്നതും സന്ദർഭത്തിന്നു യോജിക്കുന്നതും അ
യ ചില പദങ്ങളും പ്രത്യയങ്ങളും വേണ്ടടി
ക്കിൽ വേണ്ടതുപോലെ പ്രയോഗിയ്ക്കുന്ന കാ
ർയ്യത്തിലുള്ള നിഷ്ഠയ്ക്കു അന്നും ഇന്നും വളരെ
വ്യത്യാസം കാണുന്നുണ്ട്.
കളിച്ചുകൂന്തൽ പുറയും തുവർത്തി-
ക്കുളുർക്കെനോക്കിപ്പുനരെന്മുളാരേ
ഒരുത്തിരോനാളധുനാമണന്മേ-

ലവൾക്കുപോലങ്ങിനിയെങ്ങൾചേതഃ

നോട്ടം തട്ടുമ്പോൾ കോൾമയിർ കൊള്ള
ത്തക്കവിധത്തിലുള്ള ഈ സാകുതാവലോക
നത്തെ 'ഉള്ളിൽ തട്ടുന്ന മട്ടിൽ കടമിഴി ക
ളിയാടിച്ചു മന്ദം നടന്നൂ' എന്നു കൺ കളി
യാടിനടന്നോ 'സാഭിപ്രായം സരോജേക്ഷ
ണ സരസകടാക്ഷത്തിൽ വീക്ഷിച്ചിതെന്നേ
എന്നു കണ്ണിൽ കടാക്ഷിച്ചോ വർണ്ണിക്കുന്ന
തായാൽ'കളുർക്കെ നോക്കി 'യാലത്തെസു
ഖവിശേഷം കിട്ടുന്നതല്ല.

മാരോഗ്നിജ്വാലദഗ്ദ്ധേ മദുരസികതാർ
വെച്ചു മന്ദം മരന്ദം
ചോരും വാചാ മദാത്മേശ്വരി മതി മതി സ-
ന്താപമെന്നാലപന്തീ
പുരേ പുരേ പുണർന്നാവതു മധുമണിവാ
തന്നു പിയൂഷവാചീ.
പുരേ മുക്കിത്തളിച്ചാവതു വിവശതമേ
സാമ്പ്രതം പ്രേയസീസം

ഇതിലുള്ള മാതിരി പ്രത്യയപ്രയോഗങ്ങൾ
ഇപ്പോൾകാണുന്നതെ ഇല്ല. 'ഇച്ഛയ്ക്കൊ
ത്തവിധം പുണർന്നു സുഖമായ് മേളിച്ചു മേ
നീടുമോ' എന്നതുകെണ്ട് ആ അർത്ഥവും
ആ രസവും ഉണ്ടാകുന്നതുമല്ല. 'മാർവാരെ
പ്പൂണ്ടുകൊൾവൻ' എന്നുതുടങ്ങി വ്യാമഗ്ര
ഹസമാശ്ലേഷാദിപദങ്ങൾക്കെതിരെയായി അ
ർത്ഥപുഷ്ടി വരുത്തുന്ന മലയാളപദങ്ങളും,
ഇംഗ്ലീഷിൽ സൈന്യങ്ങളുടെ ഭക്ഷണത്തി
നുള്ള കലവരസ്സാമാനം എന്നർത്ഥത്തിലുള്ള
'മിലിറ്ററി പ്രൊവിഷൻസ് ' മുതലായ വാ
ക്കുകൾക്കു തക്കതായി 'കൊറ്റും കോളം' എ
ന്നു തുടങ്ങിയുള്ള മറ്റു പദങ്ങളും ഇക്കാല
ത്ത് ഏറെ നടപ്പില്ലാതായിത്തീർന്നിരിക്കുന്നു.
വെൽവുതാക, വല്ലേൻ, പുണർന്നുതാവൂ
കാണ്മാനോ, താരാനോ ,വാരായുമോ മു
തലായ പ്രാർത്ഥന, ഉൽകടേച്ഛ തുടങ്ങിയ
ഭാവവിശേഷങ്ങളെ കാണിയ്ക്കുന്ന ക്രിയാ
പദങ്ങളും, അല്ലീ ,വല്ലീ, ആയോ മുത
ലായ സാഭിലാഷപ്രശ്നത്തിന്റെ രൂപഭേദ
ങ്ങളും,ചെണ്ടാർ, വെണ്ടാർ, വെന്നി
ക്കൊടി, ഈറ്റില്ലം, മാറ്റലി , പുടപുഴ
1ബന്ധു . 2ശത്രു . 3 ജയക്കൊടി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/7&oldid=165718" എന്ന താളിൽനിന്ന് ശേഖരിച്ചത്