ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൨

          മംഗളോദയം                                                              

സർവ്വശാസ്ത്രങ്ങളേയും വിവർത്തവാദം,ഉല്പാദവാദം,പരിണാമവാദം ഇങ്ങിനെ മൂന്നു തരത്തിൽ ഉൾപ്പെടുത്താവുന്നതാണ് .മായാശക്തിനിമിത്തം ആത്മാവ് തന്നെ മിത്ഥ്യാരൂപമായ പ്രപഞ്ചത്തിന്റെ ആകൃതിയിൽ തോന്നുകയാണെന്നു പറയുന്ന വേദാന്തികൾ വിവർത്തവാദികളാക്കുന്നു.പ്രപഞ്ചമെല്ലാം ,ഒരോ കർത്തൃവ്യാപാരം കൊണ്ടുണ്ടായതാണെന്നും ആ കർത്താവാണ് ആത്മാവെന്നും പറയുന്ന മീമാംസകന്മാരും നൈയായികന്മാരും ഉല്പാദവാദികളാണ്.ഇവരുടെ പക്ഷത്തിലും ലോകവ്യവഹാരങ്ങളെന്ന് പറഞ്ഞുവരുന്ന വ്യാപാരങ്ങളും അതിനു കാരണങ്ങളായ രാഗദ്വേഷലോഭാദിഗുണങ്ങളും വ്യാപൃതപ്രപഞ്ചവും ഭാവനകൊണ്ട് തന്നെയാണുണ്ടാകുന്നത്.ലോകമെല്ലാം പ്രകൃതി എന്ന ഒരു ശക്തിയുടെ പരിണാമമാണെന്നു വാദിക്കുന്ന സാംഖ്യന്മാരും, യോഗാശാസ്ത്രകാരും, ശൈവന്മാരും, പാശൂപതന്മാർ മുതലായ ശൈവവൈകദേശികളും, ലോകം ആത്മപരിണാമമാണെന്നു വാദിക്കുന്ന വൈഷ്ണവന്മാരും, രാമാനുജാദികളായ വൈഷ്ണവൈകദേശികളും പരിണാമവാദികളുടെ കൂട്ടത്തിൽ പെട്ടവരാണ്. ഇവരെല്ലാം പ്രകൃതി ഗുണമെന്നോ പറയുന്ന വാസാനവിശേഷമായ ഭാവനയെതന്നെയാണ് പരിണാമകാരണമായി പരിഗണിച്ചിട്ടുള്ളത്.വൈയാകരണന്മാർ, സാഹിത്യകാരന്മാർ,വൈദ്യന്മാർ മുതലായവർ വേദാന്താനുസാരികളും മാന്ത്രികന്മാർ പ്രായേണ സംഖ്യവേദാന്തപാതഞ്ജലങ്ങളെ അനുസരിക്കുന്നവരും ആകയാൽ അവർക്കും ഭാവന തന്നെയാണ് ശരണം. ഇത്രയും പറഞ്ഞുകൊണ്ടു ശാസ്ത്രസിദ്ധാന്തങ്ങളെല്ലാം ഭാവന എന്ന ഒന്നിനെത്തന്നെയാണ് അവലംബിച്ചിരിക്കുന്നുതെന്നായല്ലോ.ഇനി ലൌകികവ്യവഹാരത്തെക്കുറിച്ചും അല്പം ആലോചിച്ചുനോക്കാം.ഒരാളെപ്പറ്റിയോ ഒരു സംഗതിയെപ്പറ്റിയോ നാം ഏതെങ്കിലും ഒരു സ്ഥിതിയിൽ എത്രത്തോളം വിചാരിക്കുന്നുവോ ആ ആളയോ സംഗതിയോ അത്രത്തോളം ആ സ്ഥിതിയിൽ അധികമധികം ചേർന്നു കൊണ്ടു തന്നെ നമ്മുക്കു കാണ്മാനിടയാക്കുന്നു.നമ്മുടെ വിചാരത്തിന്റെ സംഖ്യയേയും ശക്തിയേയും അനുസരിച്ചു സ്നേഹം മുതലായതു വർദ്ധിച്ചുകാണുമെന്നു ചുരുക്കം. ലോകത്തിന്റെ ഭിന്നരുചിതയ്ക്കുള്ള കാരണം പ്രധാനമായി ഇതു തന്നെയാണ്.അനിഷ്ടവസ്തുകളിൽ ദോഷാധിക്യവും ഇഷ്ടവസ്തുകളിൽ ഗുണാധിക്യവും ഉദാസീനങ്ങളിൽ സമതയും എന്നുവേണ്ട ഇന്നതു ഗുണമെന്നും ഇന്നത് ദോഷമെന്നും ഉള്ള ഭേദത്തെത്തന്നെയും ഈ ഭാവനയാണ് കാട്ടിതരുന്നത്.ആനയെ പടലാക്കുന്നതും പടലിനെ ആനയാക്കുന്നതും ഇതുതന്നെയാണ്. ഇതില്ലെങ്കിൽ അച്ഛനും അമ്മയും മക്കളും ബന്ധുക്കളും ശത്രുക്കളും സ്വാമിയും ഭൃത്യനും എല്ലാം ഒരു നിലയിൽ തന്നെ. അതുകൊണ്ടു സകലവസ്തുസ്വരൂപങ്ങളും ഭാവനെയെ ആശ്രയിച്ചുകൊണ്ടാണിരിക്കുന്നതെന്നാണ് സർവ്വശാസ്ത്രങ്ങളും ലോകങ്ങളും നമ്മെ ഗ്രഹിപ്പിക്കുന്നത്.പോരെങ്കിൽ ഈ വിഷ്ണുപുരാണവചനം നോക്കുക.......

             "ത്രിവിധാ ഭാവനാ വിപ്ര വിശ്വമേതന്നിബോധമേ
              ബ്രഹ്മാഖ്യാ കർമ്മസംജഞാ പ തഥാ ചൈവോഭയാത്മികാ
               ബ്രഹ്മഭാവാത്മികാ ഹ്യേകാ കർമ്മഭാവാത്മികാപരാ
              ദ്വയാത്മികാ തഥൈവന്യം ത്രിവധാ ഭാവാ ഭാവനാ

എ.കെ.പി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/72&oldid=165719" എന്ന താളിൽനിന്ന് ശേഖരിച്ചത്