ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൩

                            മഹാമഹോപാദ്ധ്യന്മാർ

പുതിയ വർഷാരംഭത്തിലോ ഇന്ത്യാചക്രവർത്തിയുടെ തിരുന്നാൾ ദിവസമോ രാജ്യത്തിനു ചെയ്തിട്ടുള്ള ഉപകാരത്തേയും ഒരോരോ വിഷയങ്ങളിലുള്ള പാണ്ഡിത്യത്തേയും അടിസ്ഥാനപ്പെടുത്തി അനേകം സ്ഥാപനങ്ങൾ പലർക്കും കൊടുത്തുവരുന്നുണ്ട്.ഇതിൽ അധിക പക്ഷം ആളുകളുടേയും പ്രധാന ഗുണഗണങ്ങൾ മിക്കവരും അറിഞ്ഞിരിക്കും. ഈവക മാന്യതയ്ക്ക് ഇവർ അർഹന്മാരാകാനുള്ള കാരണങ്ങളും ആലോചിക്കാവുന്നതായിരിക്കും. എന്നാൽ ഇതിൽ അപൂർവ്വം ചിലരെ അവരുടെ നാടുവിട്ട് പുറമേയുള്ളവർ ആത്ര അറിഞ്ഞിരിക്കയില്ല. അങ്ങനെ വരുന്ന നിറകുടം തുളുമ്പാത്തതുകൊണ്ടൊ അല്ലെങ്കിൽ അവരുടെ പ്രവർത്തികൾ ലോകസാമാന്യം അറിയത്തക്കവണ്ണമുള്ളതല്ലാത്തതുകൊണ്ടൊ ആയിരിക്കണം.

       'ന ഗുണ്വതേ യാനിഹ തേ മനസ്വിനോ
        വസന്തി ഗൂഢം വചസാമഗോചരാഃ
        പയോനിധേരന്തരമേവ കേവലം
        ഭജന്ത്യമൂല്യാ മണയോ മഹർദ്ധയഃ' 
                                       
ഇന്ത്യാചക്രവർത്തിയുടെ അടുത്തുകഴിഞ്ഞ തിരുനാളവസരത്തിൽ മഹാമഹോപാദ്ധ്യായസ്ഥാനത്തിന്ന് അർഹന്മാരായിത്തീർന്നിട്ടുള്ള കിള്ളിമംഗലത്തു നടുവത്തുനാരായണൻ നമ്പൂതിരിപ്പാടും, കൊടുങ്ങല്ലുർ വലിയ ഗോദവർമ്മ (ഭട്ടൻ) തമ്പുരാനും അപ്രകാരമുള്ള അമൂല്യരത്നങ്ങളിൽ ഒട്ടും അപ്രധാനങ്ങളല്ല. ഈ അവതാരികയോടു കൂടി അവരുടെ ജീവിതചരിത്രത്തിന്റെ ഒരു ചുരുക്കം പ്രതേകം പ്രതേകം താഴെ ചേർക്കുന്നു.
   കിള്ളിമംഗലത്തു നടുവത്തു
   നാരായണൻ നമ്പൂതിരിപ്പാട്.

ഇദ്ദേഹത്തിന്റെ ജനനം ൧൦൩൦ാമാണ്ട് മീനമാസത്തിലാണ്. കൊച്ചിരാജ്യത്തെ പ്രധാനമായോരു ബ്രാഹ്മണകലത്തിൽപെട്ട ഒരാളുമാണ്. ഇദ്ദേഹം ഉണ്ടായപ്പോൾ അച്ഛനും നാല്പത്തേഴ് വയസ്സായി.അദ്ദേഹം സംസ്കൃതത്തിൽ നല്ലപണ്ഡിതനായിരുന്നു. ശബ്ദേന്ദുശേഖരം എന്ന വ്യാകരണഗ്രന്ഥംമലയാളത്തിൽ അക്കാലത്തു നടപ്പായതേ ഉള്ളു അതു നിമിത്തം വ്യാകരണപാഠത്തിൽ ആളുകൾക്ക് ഒരാവേശമുണ്ടായിരുന്നു. തൃശ്ശിവപേരൂർ ജില്ലാകോടതി ജഡജിയായിരുന്നു വ്യാകരണാചാർയ്യർ എന്നു പ്രസിദ്ധനായ ഗുരുവിന്റെ ആദ്യത്തെ ശിഷ്യന്മാരിൽ ഒരാളായിരുന്നു അച്ഛൻനമ്പൂതിരിപ്പാട്. അദ്ദേഹം വ്യാകരണത്തിൽ നല്ല നൈപുണ്യവും സമ്പാദിച്ചു. മഹൻനമ്പൂതിരിപ്പാട്ടിലെ വിദ്ധ്യാഭ്യാസകാർയ്യത്തിൽ പിതാക്കന്മാർ സാധാരണ ശ്രദ്ധവെക്കുന്ന കൂട്ടത്തിലല്ല അച്ഛൻ നമ്പൂതിരിപ്പാടു മനസ്സിരുത്തിയിരുന്നത് അച്ഛനിൽ നിന്നു മകനുപാര്യ വഴിക്കുകൂടി ഈ വ്യാകരവാസന സിദ്ധിച്ചിട്ടുണ്ട്..സാധാരണ നാട്ടുനടപ്പുപ്രാകാരം നമ്പൂതിരിമാരുടെ ഇടയിൽ അഞ്ചു വയസു പ്രായമായാൽ എഴുതിനു വച്ച് അക്ഷരജ്ഞാനം ഉണ്ടായി ആമരേശവും, സിദ്ധരൂപവും, ഒന്നോ രണ്ടോ സർഗ്ഗം കാവ്യവും പഠിച്ചുകഴിയുമ്പോഴേക്കും ഉപനയനത്തിന്റെ കാലമായി ഉപനയനംകഴിഞ്ഞാൽ പിന്നെ വേദാദ്ധ്യായനം തുടങ്ങും. സമാവർത്തനംകഴിയുന്നതുവരെ വേദാദ്ധ്യായനമേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/73&oldid=165720" എന്ന താളിൽനിന്ന് ശേഖരിച്ചത്