ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൪ മംഗളോദയം ഉള്ളു.അതുകഴിഞ്ഞാൽ ഉപരിപഠനത്തിനു മോഹമുള്ളവർ പണ്ഡിതന്മാരായ ഗുരുക്കന്മാരുടെ അടുക്കൽ ചെന്നു പഠിച്ചു താമസിക്കും നമ്മുടെ മഹാമഹോപാദ്ധ്യായന്റെ ആദ്യകാലങ്ങളിൽ വിദ്വാന്മാരായ ഗുരുക്കന്മാരും പഠിപ്പിക്കാൻ മോഹമുള്ള ശിഷ്യന്മാരും ഒട്ടും അപൂർവമായിരുന്നില്ല.

             ഇദ്ദേഹത്തിനു വിദ്യയിലുള്ള തൃഷ്ണ വർദ്ധിക്കുവാൻ ചില അസാധാരണകാരണങ്ങളുണ്ടായിരുന്നു.അച്ഛന്റെ വൈദുഷ്യത്തെപ്പറ്റി മുൻ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ ആദ്യപാഠങ്ങൾ എളുപ്പത്തിലും വേഗത്തിലും കഴിഞ്ഞുകൂടി. എറണാക്കുളം കോളേജ് മലയാളപണ്ഡിതനായ കുഞ്ഞൻവാരിയരുടെ അമ്മാമൻ ശങ്കുവാര്യരാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ ഗുരു. എട്ടു വയസ്സിൽ ഉപനയനം കഴിഞ്ഞു വേദ്യാദ്ധ്യയനം തുടങ്ങി. അതോടുകൂടിത്തന്നെ കാവ്യപാഠവും നടന്നിരുന്നു പതിനാലാമത്തെ വയസ്സോടു കൂടി വേദാദ്ധ്യായനവും സമാവർത്തനം കഴിഞ്ഞു. ഇദ്ദേഹത്തെ ഓത്തു ചൊല്ലിച്ചിട്ടുള്ളതു പിന്നീട് തെക്കെ മഠത്തിലേക്ക് സന്യസിച്ച വെമ്മലത്തൂർ നമ്പൂതിരിയാണ്. നമ്പൂതിരിപ്പാട്ടിലേക്കു കാവ്യപാഠത്തിൽ നിന്നുണ്ടായ സംസ്കൃതജ്ഞാനം ഉപരിപഠനത്തിൽ പ്രതിപത്തിജനിപ്പിച്ചു. സംസ്കൃതം പഠിക്കുവാനുള്ള മോഹം കൊണ്ട് അദ്ദേഹം കൂടല്ലൂർ മനക്കൽ താമസം തുടങ്ങി. കൂടല്ലൂർമനവിദ്വാന്മാർക്കു കേളികേട്ടിട്ടുള്ള ഒരു വംശമാണെന്നു മലയാളം ഒട്ടുക്ക് സുപ്രസിദ്ധമാണല്ലോ. ഇന്നും ആ ഗൃഹം വൗദുഷ്യത്തിന്റെ ഇരിപ്പിടമാണ്. അന്നത്തേക്കാലത്തു സംസ്കൃതം പഠിക്കുവാൻ ആഗ്രഹമുള്ളവർ കൂടല്ലൂർ മനക്കൽ ചെന്നു താമസിക്കുകയാണ് പതിവ്. എത്രതന്നെ ആളുകൾ അവിടെ ചെന്നാലും അവർക്കൊക്കെ ഭക്ഷണം, തേച്ചുകളി മുതലായി അത്യാവിശ്യം വേണ്ട ചിലവുകളെല്ലാം കൊടുത്തു പഠിപ്പിക്കുക പതിവായിരുന്നു. അറിവിന്റെ അവസ്ഥപോലെ വിദ്യാർത്ഥികളിൽ പല കിടക്കാരും പല മാതിരി വിദ്യകൾ പഠിക്കുന്നവരും ഉണ്ടായിരുന്നു.. 

൧. നമ്മുടെ മഹാമഹോപാദ്ധ്യന്മാർ ആദ്യം വാസുദേവൻ നമ്പൂതിരിപ്പാട്ടിലെ ശിഷ്യനായിട്ടാണ് കൂടിയത്. അദ്ദേഹത്തിന്റെ അടുക്കൽ നൈഷധം ഒരു സർഗ്ഗം പഠിച്ചു.. എന്നാൽ ആദ്യത്തിൽ തന്നെ വ്യാകരണമാണ് തന്റെ പ്രത്യേകപാഠവിഷയമായി സ്വീകരിച്ചത്. കൗമുദി, മനോരമ, പരിഭാഷേന്ദുശേഖരം ഏതാനം ഭാഗം ഇത്രയുംകഞ്ചിനമ്പൂതിരിപ്പാട്ടിലേയും, കുഞ്ഞിക്കാവുനമ്പൂതിരിപ്പാട്ടിലേയും അടുക്കൽ പഠിച്ചു തീർത്ത. കുറേ കൊല്ലം കൂടല്ലൂർ താമസിച്ച് അവിടെ താമസംമതിയാക്കുന്നതിനു മുമ്പ് വ്യാകരണത്തിൽ നൈപുണ്യം നേടി. കോഴിക്കോട്ട് തളിയിൽ താനത്തീന്ന് അർഹനായിത്താർന്നു. ഇതിന്റെ ശേഷം തൃഷിവപേരൂർ താമസം തുടങ്ങി, കൂടല്ലൂർ കുഞ്ഞിക്കാവുനമ്പൂതിരിപ്പാട്ടിലെ അടുക്കൽ പരിഭാഷന്ദുപാഠം മുഴുവനാക്കി.കുഞ്ഞികാവുനമ്പൂതിരിപ്പാട് അന്നു ബ്രഹ്മസ്വം മഠത്തിൽ പഠിപ്പിച്ചു താമസിക്കുകയായിരുന്നു. രണ്ടുകൊല്ലംകൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ ശബ്ദേന്ദുശേഖരം പഠിച്ചു വൈയാകരണനെന്നു സർവ്വസമ്മതനായിത്തീർന്നു. അതിന്റെ ശേഷം കുറേക്കാലം തർക്കം പഠിച്ചു. എന്നാൽ അതുനിമിത്തം വ്യാകരണ പരിശ്രമത്തിനു സമയം മതിയാകുന്നില്ലെന്നു കണ്ട് രണ്ടാമതും ആ ശാസ്ത്രം തന്നെ സ്വീകരിച്ചു വ്യാകരണഭാഷ്യം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/74&oldid=165721" എന്ന താളിൽനിന്ന് ശേഖരിച്ചത്