ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഹാമഹോപാദ്ധ്യന്മാർ ൭൫ നിഷ്കർഷയായിട്ട് തോക്കിതുടങ്ങി. അക്കാലത്ത് അദ്ദേഹത്തിന്ന് അന്യചിന്തയുണ്ടായിരുന്നില്ല വ്യാകരണഭാഷ്യം പഠിച്ചുതീർന്ന ഉടനെ ചൊവ്വന്നൂർ സഭാമഠത്തിൽ അദ്ദേഹത്തിനെ വ്യാകരണഭട്ടതിരിയായി നിശ്ചയിച്ചു.

                                        ചൊവ്വന്നൂർ എന്ന പറയുന്ന സ്ഥലം കന്യാകുളങ്ങര നിന്നു മൂന്നു നാഴിക വടക്കുകിഴക്കാണ്.  അവിടെ യാതൊരു ബഹളവും ഇല്ലാത്തതുകൊണ്ടു വിദ്യാഭ്യാസത്തിന് ഇത്ര നന്നായിട്ടു വേറൊരു സ്ഥലവുമില്ല. ഇവിടെ ബ്രാഹ്മണയുവാക്കൾക്ക് ചിലവിന്നു കൊടുത്തു പഠിപ്പിക്കുന്ന ഒരു മഠം ഉണ്ട് .കുറെകാലമായി ക്ഷയിച്ചുകിടന്നിരുന്ന ഈ പുരാതന സാമൂതിരിപ്പാട്ടിലേയും സഹായം കൊണ്ടു കൂടല്ലൂർമനയ്ക്കൽ ഒരു നമ്പൂതിരിപ്പാട്ടിലെ ഉത്സാഹത്തിന്മേൽ വീണ്ടും ഉൽകൃഷ്ടസ്ഥിതിയെ പ്രാപിച്ചു.മഠത്തോടു സംബന്ധിച്ച സ്വത്തുകളെല്ലാം തേടിപിടിച്ചു വഴിപ്പെടുത്തുകയും ചെയ്തു. സാമൂതിരിപാടു കൊല്ലത്താൽ ൩൦൦ഉറുപ്പിക ചെലവിലേയ്ക്കു വകകൊടുക്കുവാൻ സമ്മതിച്ചു. കൊച്ചി രാജാവിന്റെ തീട്ടൂര പ്രകാരമാണ് പഠിപ്പിക്കുവാനുള്ള ആളുകളെ തീർച്ചയാക്കിയിരിക്കുന്നത്. ആറു  ശാസ്ത്രങ്ങൾ പഠിക്കുവാൻ ആറു വിദ്വാന്മാരെ നിയമിച്ചിരുന്നു. മുപ്പതു കൊല്ലത്തൊളം ഈ മാം നല്ല നിലയിൽ നടന്നു.വിദ്യാർത്ഥികളും ധാരാളം ഉണ്ടായിരുന്നു. പഠിപ്പിക്കുന്നവരെ ഏർപ്പെടുത്തുന്ന കാര്യത്തിൽ എന്തോ ചില വ്യവഹാരങ്ങൾ നിമിത്തം സാമൂതിരിപ്പാടു കൊടുക്കാറുള്ള പണം നിർത്തൽ ചെയ്തു.൧൦൫൫ാമാണ്ടോ അതിനടുത്തോകൊച്ചിസർക്കാരിൽ നിന്നും മഠംവക കയ്യർങ്ങളിൽ പ്രവേശിച്ച തൃപ്തികരമാകുംവണ്ണം ഒരേർപ്പാടുചെയ്തു. മഠംവകയായിട്ട് ഇപ്പോൾ കൊല്ലത്താൽ രണ്ടായിരം ഉറുപ്പികയോളം മുതലെടുപ്പുള്ളതായ സ്വത്തുകളുണ്ട് . ഇതു മുഴുവനും ഗുരുക്കന്മാരുടേയും ശിഷ്യന്മാരുടേയും ചിലവിലേക്ക് വകനിർത്തിയിരിക്കുകയാണ് പ്രധാന അദ്യാപകനാണ് കാര്യം നോക്കുന്നത്. അദ്ദേഹം വരവുചെലവുകൾക്കു കൊല്ലം തോറും കൊച്ചി വലിയ തമ്പുരാൻ തിരുമനസ്സിലെ അടുക്കൽ കണക്കു ഹാജരാക്കിയതുമുണ്ട് 
                          കൊടുങ്ങലൂർ വലിയഗോദവർമ്മ തമ്പുരാൻ
                                                                            (ഭട്ടൻ) 

ഇദ്ദോഹത്തിന്റെ ജനനം ൧൦൩൪-ാമാണ്ടിലാണ് കൊടുങ്ങല്ലൂർരാജ്യം മൈസൂർസുൽത്താന്മാരുടെ കാലങ്ഹളിലും സാമൂതിരി വാഴ്ച കാലത്തും എന്നു മാത്രമല്ല അതിനെത്രയോ മുമ്പ് തന്നെ ചരിത്രപ്രസിദ്ധമാക്കുന്നു.കൊടുങ്ങ്ലൂർ രാജവംശം വൈദുഷ്യത്തിന്റെ വാസസ്ഥലവുമാണ്. അതുകൊണ്ട് ഇപ്പോളഅ‍ മഹാമഹോപാദ്ധ്യായത്തീന്നു വേണഅടുന്ന സകല സൗകര്യങ്ങളും ഉണ്ടായിരുന്നു. ഇന്നും വിദ്യ അഭ്യസിപ്പിക്കുന്നതിൽ തൽപരന്മാരും വിദ്വാന്മാരുമായ കാരണവന്മാരെ അനുസരിച്ചു പ്രവർത്തിക്കേണ്ടുന്ന ഭാരം മാത്രമോ അദ്ദേഹത്തിനുണ്ടായിരുന്നുള്ലു. കൂടല്ലൂരു മനയ്ക്കുള്ളതുപോലെ കൊടുങ്ങല്ലൂർ കോവിലകത്തു നായകനായ ബാല വിദ്യാർത്ഥിയുടെ ബുദ്ധിവൈൈഭവം ചെറുപ്പത്തിൽ തന്നെ പ്രകാശിച്ചിരുന്നു. കോവിലക്കത്ത് അന്നു തർക്കത്തിനെക്കാൾ വ്യാകരണത്തിനായിരുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/75&oldid=165722" എന്ന താളിൽനിന്ന് ശേഖരിച്ചത്