ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൭ ലോകരഹസ്യം

             ലോകരഹസ്യം

കാലം എന്നും പറയുന്നത് അനിർവർണ്ണനീയനും സ്വതന്ത്രനും ആയ ഒരു കർത്താവാണല്ലോ. കാലം എന്തെന്തിനെയാണു ചെയ്യിക്കാത്തത്. എന്തെന്തിനെയാണുക കേൾപ്പിക്കാത്തത്. എന്തെന്തിനെയാണ് ചെയ്യാത്തത്?

                               സുന്ദരവനം എന്നു പേരായ ഒരു കാടുണ്ടായിരുന്നു. ആ കാട്ടിന്റെ പ്രസിദ്ധി നാട്ടിലെല്ലാം പരന്നിരുന്നു. ആ കാട്ടിൽ പരമ്പരയായിട്ട് അനേകം നരികൾ കുടികൊണ്ടു പോന്നിരുന്നു. കാലവൈഭവത്താൽ എല്ലാ ദിക്കിലും നാഗരികത്വത്തിന്റെ ആവിർഭാവം ഉണ്ടായതോടുകൂടി ആ കാട്ടിലുള്ള യോഗ്യരായ നരികളും തങ്ങളുടെ ഉത്തരോത്തരാഭിവൃദ്ധിക്കുവേണ്ടി അശ്രന്തമായ പരിശ്രമം ചെയ്തുവന്നു. ഗതാഗതികത്വം ലോക സ്വഭാവമാണല്ലോ. സംുദായത്തിന്റെ ഉന്നതിക്കുവേണ്ടി ഈ കാലത്തു മുഖ്യമന്ത്രി ചെയ്തുവരുന്നതു സഭകൂടുകയും സഭകളിൽ ഉപന്യാസങ്ങൾ എഴുതി വായിക്കുകയും പ്രസംഗങ്ങൾ ചെയ്യുകയും ആണല്ലോ. അതുപ്രകാരം നരികളും ആ കാട്ടിൽ വലുതായ ഒരു സഭ കൂടുവാൻ നിശ്ചയിച്ചു. സഭ കൂടുവാൻ നിശ്ചയിച്ച സമയത്തു തന്നെ എല്ലാവരും വന്നുചേർന്നു.ഈ സംഗതിയിൽ അവർ ഭാരതീയന്മാരുടെ രീതിയെ അനുസരിച്ചില്ല തങ്ങളുടെ കൃത്യങ്ങളെല്ലാം അവർ നിശ്ചിതസമയങ്ങളിൽ തന്നെ ചെയ്തിരുന്നു. ഇടതിങ്ങിനിൽക്കുന്ന അനേകവിധവൃക്ഷങ്ങളെക്കൊണ്ടു പ്രക്ഷോപിതമായ ആ സുന്ദര വനത്തിന്റെ മധ്യതിങ്കൽ സംനിരപ്പായ ഒരു വിശേഷ സ്ഥലത്തു ഭയങ്കര രൂപികളായ  അനേകം മാതിരിയിലുള്ള നരികൾ തങ്ങളുടെ ദംഷ്ടരകളുടെ പ്രങകളാൽ ആ വനം മുഴുവനും പ്രകാശിപ്പിച്ചുംകൊണ്ടു കൂട്ടംകൂട്ടമായി വന്നിരുന്നു. എല്ലാവരും ഐകമത്യത്തോടുകൂടി തങ്ങളുടെ ജാതിയിൽ വച്ച് ഏറ്റവും ശ്രേഷ്ഠനും വയോവൃദ്ധനും ആയ അമിതോദരൻ എന്നവനെ സഭാനാഥനായി ആഗ്രാസനത്തിൽ ഇരുത്തി. അവൻ അവൻ സഭ്യന്മാരോടു നന്ദി പറഞ്ഞു വാലു ചുരുട്ടി അതിന്മേൽ ഇരുന്നു സഭാകൃത്യങ്ങൾ ആരംഭിച്ചു. ആദ്യമായിട്ടു സഭ്യന്മാരുടെ നേരെ തോക്കി അവൻ ഇപ്രകാരം പറഞ്ഞു:---

വ്യാഘ്രവംശത്തിന്ന് അലങഅകാരഭൂതന്മാരും മഹാശയന്മാരും ആയ മാന്യസദസ്യരെ! ഇന്നു നമ്മുക്ക് ഒരു സുദിനമാണ് കാട്ടിൽ വസിക്കുന്നവരും മാംസം രക്തം മുതലായതു ഭക്ഷിക്കുന്നവരും വ്യാഘ്രമഹർഷിയുടെ വംശത്തിൽ ജനിച്ചവരും ആയ നാം നമ്മുടെ വംശത്തിന്റെ അഭിവൃദ്ധിക്കു വേണ്ടത്തക്കതായ ഏർപ്പാടുകളെപ്പറ്റി ആലോചിപ്പാൻ വേണ്ടിയാണല്ലോ ഇവിടെ ഇന്നു സഭ കൂടിയിരിക്കുന്നത്. ദുസ്സ്വഭാവികളും വിരൂപന്മാരും ആയ മറ്റെല്ലാ ജന്തുകളും നമ്മുക്കു ഐക്യമത്യമില്ലെന്നും നമ്മൾ സ്വാർത്ഥതല്പപന്മാരും ഏകാന്തവാസികളും സ്വജാതിയിലെ അംഗങ്ങളുമായി കൂടിക്കഴിവാൻ താല്പര്യമില്ലാത്തവരും ആണെന്നും നമ്മെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/77&oldid=165724" എന്ന താളിൽനിന്ന് ശേഖരിച്ചത്