ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൯ ലോകരഹസ്യം ഉണ്ടായിരുന്നു. അവരുടെ ശബ്ദം ഏറ്റവും ഭയങ്കരമായിരുന്നു. അവരുടെ ഒച്ചകൊണ്ട് ആ വനം മുഴുവനും നടുങ്ങി.

 സഭയുടെ മറ്റുപള്ള കൃത്യങ്ങൾ അവസാനിച്ചതിന്റെ ശേഷം സഭാദ്യക്ഷകൻ പിന്നെയും ഇങ്ങനെ പറഞ്ഞു---'സോദരന്മാരെ '! ഈ സുന്ദരവനത്തിൽ ബൃല്ലാംഗുലൻ എന്നു പേരുള്ള ഒരു പ്രസിദ്ധപണ്ഡിതനായ വ്യാഘ്രാചാര്യർ അധിവസിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് മുമ്പു തന്നെ അറിവുള്ള സംഗതിയാണല്ലോ. ആ മഹാൻ എന്റെ പ്രാർത്ഥനയനുസരിച്ച് ഈ സദസ്സിൽ ഈ രാത്രിയിൽ മനുഷ്യ ചരിത്രസംബന്ധമായ ഒരു പ്രബന്ധം വായിക്കുന്നതാണ്. മനുഷ്യൻ എന്ന പേരു കേട്ട മാത്രയിൽ സഭാവാസികളിൽ ചിലർക്ക് കലശലായ വിശപ്പ് തോന്നി എങ്കിലും അവിടെ ഭക്ഷണത്തിന്റെ വട്ടം ഒന്നു കാണാഞ്ഞതിനാൽ അവരെല്ലാവരും വിശപ്പ് അടക്കി ശാന്തന്മാരായി ഇരുന്നു. പിന്നെ സഭാദ്ധ്യക്ഷൻ ബഹുമാനപൂർവ്വം ബൃഹല്ലാംഗുലാചാര്യനോട് പ്രബന്ധം വായിക്കാൻ പറഞ്ഞു. അദ്ദേഹം ഉപന്യാസകപീഠത്തിൽ കയറി അതിഭയങ്കരമായ സ്വരത്തിൽ പ്രബന്ധം വായിക്കാൻ തുടങ്ങി.  മഹാനായ സഭാനാഥാ!  മാന്യ സദസ്യരെ സ്വകുലോന്നതിയെ കാംക്ഷിയ്ക്കുന്നവനും മഹാനുമായ നമ്മുടെ സഭാദ്യക്ഷന്റെ കല്പന പ്രകാരം ദൈവസൃഷ്ടികളായ ജന്തുകളെ തരം തിരിച്ച ഞാൻ എഴുതിയിട്ടുള്ള ഒരു പ്രബന്ധത്തെയാണ് ഇപ്പോൾ വായിക്കാൻ തുടങ്ങുന്നത്. ദൈവത്താൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ജന്തുകളെ നാല്കാലികളായിട്ടും രണ്ടുകാലുള്ളവയായിട്ടും ഇങ്ങിനെ രണ്ട് തരമായി വിഭജിക്കാം.  മനുഷ്യർ  രണ്ടു കാലുള്ള ജന്തുകളിൽ പെട്ടവരാണ്. അവർക്കു ചിറക്കുകൾ ഇല്ലാത്തതിനാലും അവരെ പക്ഷി വർഗത്തിൽ നിന്നും വേർതിരിക്കാവുന്നതാണ്. വിശേഷിച്ചു നാലുകാലിജന്തുകൾക്കും മനുഷ്യർക്കും തമ്മിൽ വളരെ സാമ്യമുള്ളതായി കാണുന്നുണ്ട്. നാലുകാലി ജന്തുകൾക്ക് ഉള്ളതു പോലെ തന്നെ മനുഷ്യനും അവയവങ്ങളും സന്ധുബന്ധങ്ങളും ഉണ്ട്. മനുഷ്യർക്കും നാലുകാലിക്കൾക്കും തമ്മിലുള്ള സാധർമ്മ്യം ദേതുവായിട്ട് അവരേയും പശു എന്ന ശബ്ദം കൊണ്ടനിർദ്ദേശിക്കേണ്ടതാണെന്നു ഞാൻ അഭിപ്രായപ്പെടുന്നു.മനുഷ്യരും നാല്കാലികളും തമ്മിൽ അല്പാല്പമായ ഭേദമിലെന്നില്ല
                             കാലികളിൽ വെച്ചു വാനരന്മാരാണ് മനുഷ്യരോട് ഏറ്റവും സാമ്യമുള്ളതായി കാണുന്നത്. ഓരോ ജാതി ജന്തുകളുടെ അവയവങ്ങൾ ക്രമേണ ഉൽകർഷത്തെ പ്രാപിച്ച് കാലാന്തരത്തിൽ ആ ജാതി ജന്തുകൾ വേറെ ഒരു ജാതി ജന്തുകളായി തീരുന്നു എന്നു വിദ്വാന്മാർ അഭിപ്രായപ്പെടുന്നു..ഈ അഭിപ്രായം അനുസരിച്ച് മനുഷ്യ ജന്തുകളും കാലത്തിന്റെ മഹത്തായ വൈഭവം കൊണ്ട് വാലുള്ളവരായി ത്തീർന്നു ക്രമേണ വാനരന്മാരായി തീരുമെന്നാണ്  എന്റെ ബലമായ വിശ്വാസം

മനുഷ്യപശുവാണ് ഭക്ഷിപ്പാൻ എളുപ്പമുള്ളതും ഏറ്റവും സ്വാദോടെ കൂടിയതും എന്നു നിങ്ങൾക്ക് അറിവുള്ളതാണല്ലോ. (ഈ വാക്കുകൾ കേട്ട മാത്രയിൽ തന്നെ അവരെല്ലാവരുടേയും താവുകളിൽ വെള്ളം നിറയുകയും മനഃകല്പിതമായ ആ വിശേഷഭക്ഷണത്തിന്റെ സ്വാദ് അവർ അനുഭവിക്കുകയും ചെയ്തു)അവയെ എളുപ്പത്തിൽ പിടിച്ചു കൊന്നുതിന്നാൽ നമുക്കു സാധിക്കുന്നതാണ്. മൃഗങ്ങളെപ്പോലെ ഓടുവാൻ അവയ്ക്ക് സാമർത്ഥ്യമില്ല. പോത്തുകൾ മുതലായ ജന്തുകളെപ്പോലെ ഇവയ്ക്ക് കൊമ്പു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/79&oldid=165726" എന്ന താളിൽനിന്ന് ശേഖരിച്ചത്