ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മലയാളഭാഷ ൫

<poem>ക്കം മുതലായ യൌഗികശബ്ദങ്ങളും, മറുവൽ4, കൊട5 മുതലായ നാമവിശേഷങ്ങളും തള്ളിക്കളയുന്നതുകൊണ്ടല്ലേ കയ്യിലുള്ളതു കളഞ്ഞു കടം വാങ്ങേണ്ടിവരുന്നത്. പരിചൊട്, അഴകൊട്, വിരവൊട്, നലമൊട്, വടിവൊട്, തരമൊട്, തിറമൊട്, ചിതമൊട് ഈ വക സാർത്ഥകപദങ്ങൾ അസ്ഥാനത്തിലുപയോഗിച്ചു നിരർത്ഥകങ്ങളായിത്തീർന്നു പാദപൂരണത്തിന്നു മാത്രമായി ശേഷിച്ചിരിയ്ക്കുന്നു. ഈ സ്ഥാന ഭ്രംശം നിമിത്തം ഒരു കാലത്തു നല്ല സ്ഥിതിയിൽ നല്ലവരോടു കൂടി സഹവാസം ചെയ്തു പ്രസിദ്ധി നേടിയ ഈ ജാതി പദങ്ങളെ ദുഷ്ടസംസർഗ്ഗംകൊണ്ടു ദോഷപ്പെടുകയാൽ മലയാളഭാഷാലോകത്തിൽ നിന്ന് ആട്ടിപ്പായിച്ചു തുടങ്ങിയിരിക്കുന്നു. ആർ കണ്ടു വിധി ദുശ്ശീലം, കണ്ടവരാർ വിധി ദുശ്ശീലം; കണ്ടു സീതയെ, സീതയെക്കണ്ടു; പറ്റി, പറ്റിപ്പോയി; കണ്ടു, കണ്ടുമുട്ടി; ഇങ്ങിനെയുള്ള വാചകങ്ങളിലും വാക്കുകളിലും ഗൂഢങ്ങളായിക്കിടക്കുന്ന ഭാവഭേദങ്ങളെ സൂക്ഷ്മമായി ആലോചിയ്ക്കാതെ ഗദ്യങ്ങളും പദ്യങ്ങളും വാരിക്കോരിച്ചൊരിഞ്ഞു നാടൊക്കെക്കലങ്ങിയിരിക്കുന്നു.

       രസത്തിന്ന് അനുഗുണങ്ങളായ അലങ്കാരങ്ങളുടെ ശുദ്ധിയും സ്ഥാനത്തിന്നനുസരിച്ച വിന്യാസക്രമവും കല്പനാശക്തിയുടെ പുതുമയും സ്വാധീനവും ആധുനിക കവിതകളിൽ അപൂർവ്വം ചിലതിൽ മാത്രമേ നിഷ്കർഷിച്ചു കാണുന്നുള്ളൂ.
    'മമ്മാകാണായിൽപ്പോളൊരുപൊടിപടലീ
           ഭൂതലാൽപൊങ്ങിമേൽപ്പൊ-
   ട്ടമ്ലാനംവ്യോമ്നിപാകിക്കിരണനികരമാ-
          വൃണ്വതീചണ്ഡഭാനോഃ
   നിർമ്മായംവൈരീസേനാംഗ്രസിതുമരിയവം-
          യുംപിളർന്നാത്തകോപം
  വമ്പോടെത്തുംകൃതാന്തശ്വസിതനിവഹധൂ-
          മംപരക്കുന്നപോലെ.'
  'നീർത്താനിന്ദൂപതമിവതെളിഞ്ഞാമ്പൽ
           പോലേചിരിച്ചാ-
 നാർത്താൻവണ്ടിൻകുലമിവവളർന്നാൻ
           പയോരാശിപോലേ
 പീത്വാ രൂപാമൃതമിളകിനാനേഷ
     ചേർപ്പോത്തുപോലേ
 കൂൾത്താൻകാമീമദനനിവപോ-
     ന്നാഗതേവീരചന്ദ്രേ.'

ഇങ്ങിനെ യുദ്ധയാത്രയും സന്ദശഹരദർശനവും അലങ്കരിക്കേണ്ടുന്ന ഘട്ടത്തെ_ അടിവഴിപടയാളിക്കൂട്ടർതട്ടിപ്പടർത്തും പൊടിനിരഗഗനത്തിൽതിങ്ങിവിങ്ങിപ്പരന്നു ചൊടികെടുമഴലേന്തുംപാന്ഥനാരീജനത്തിൻ കൊടിയവിരഹവഹ്നിസ്തോമധൂമംകണക്കെ. മുന്നിൽകണ്ടോരുനേരംവെയിലിലുരുകിടും

   വെണ്ണപോലൊന്നലിഞ്ഞാൻ

പിന്നെപ്പാരംതെളിഞ്ഞാൻതരുണിമണിതുട-

  ച്ചോരുകണ്ണാടിപോലെ

എന്നല്ലാരാൽപിണംകണ്ടിളകിനകഴുവെ-

    പ്പോലെച്ചാരത്തണഞ്ഞാ-

നൊന്നുല്ലാസാൽചിരിച്ചാനഥകലികലരും

   കോമരംപോലെയാർത്താൻ.

ഇങ്ങിനെ അണിയിച്ചാൽ അതിലുള്ള രസം ബഹുരസം തന്നെ. രസഭാവങ്ങളെ അനുഭാവാദികളെക്കൊണ്ടു കണ്ടപോലെ അനുഭവപ്പെടുത്തുന്ന കാർയ്യത്തിൽ പണ്ടത്തെ കവികൾ സ്വീകരിച്ചിരുന്ന വഴി ഇക്കാലത്തുള്ള കവിലോകത്തിൽ മിക്കതും പുറംപോക്കായിട്ടാണ് കിടക്കുന്നത്. 'നീരാടമ്മേനിവസനമിദംചാർത്തുദേവാർച്ചനായാ- മെപ്പോഴുംനീകൃതമതിരതുംമുട്ടുമാഠായിതല്ലോ എന്നീവണ്ണംനിജപരിജനപ്രാർത്ഥനംകർത്തുകാമാ കേഴന്തീവാരഹസിവിരഹവ്യാകുലാവല്ലഭാമേ.' എന്നു വർണ്ണിച്ചിട്ടുള്ള`അരതി' എന്ന വിരഹിണീദശാവിശേഷത്തെ -

4പുഞ്ചിരി, 5 ദാനം 2










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/8&oldid=165727" എന്ന താളിൽനിന്ന് ശേഖരിച്ചത്