ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൦ മംഗളോദയം കളോ, ശക്തിയോ ഇല്ല. ജഗദീശ്വരൻ ഈ പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്നതു വ്യാഘ്രജാതിയുടെ സുഖാനുവട്ടിന്നു വേണ്ടിയാണെന്നുതിനു ലേശം സംശയമില്ല.പിടിക്കാൻ ഏറ്റവും എളുപ്പമുള്ളതും ഏറ്റവും രുചികരമായ മനുഷ്യപശുവിന് വേഗത്തിൽ ഓടുവാനുള്ള ശക്തിയും ആത്മരക്ഷയ്ക്കുള്ള സാമത്ഥ്യവും ദൈവം കൊടുക്കാടിരുന്നതു നമ്മുടെ സൗകര്യത്തിനു വേണ്ടിയാണ് നഖം, കോമ്പു, ദംഷ്ട്ര മുതലായതുകൾ കൂടാതെ വേഗത്തിൽ ഓടുവാനുള്ള ശക്തി ഇല്ലാതെയും അത്ഭുതമായും കോമളമായുമുള്ള ശരീരത്തോടും കൂടി ഈ മനുഷ്യജാതിയെ ദൈവം സൃഷ്ടിച്ചത് വ്യഘ്രജാതിയുടെ ഭക്ഷണാർത്ഥം മാത്രമാണെന്നു സ്പഷ്ടമാണ്.വളരെ സൂക്ഷമമായി ആലോചിച്ചിട്ടും ഈ ഒരു കാര്യമൊഴിച്ചു മനുഷ്യജാതിയെക്കൊണ്ട് വേറെ ഒരു പ്രയോജനവും ഞാൻ കാണുന്നില്ല.

                  ഇങ്ങനെയുള്ള കാരണങ്ങൾകൊണ്ടും.വിശേഷിച്ചു മനുഷ്യജാതിയുടെ മനുഷ്യജാതിയുടെ മാസത്തിന്റെ മാർദ്ദവ വിശേഷംകൊണ്ടും ആസ്വാദ്യത കൊണ്ടും മനുഷ്യജാതി നമ്മുടെ പ്രേമഭാജനമായി ഭവിച്ചതിൽ ആശ്ചര്യമില്ലല്ലൊ. എന്നാൽ മനുഷ്യജാതിയിക്കും നമ്മുടെ നേരേയുള്ള ഭക്തിബഹുമാനാദരങ്ങൾ ക്രമേണ വർദ്ധിച്ചുവരുന്നതിനുള്ള സംഗതി വളരെ അത്ഭുതകരമായിരിക്കുന്നു.
                ഞാൻ പറയുന്നതിൽ നിങ്ങൾക്കു വിശ്വാസം വരുന്നില്ലെങ്കിൽ എനിയിക്ക് അനുഭവസിദ്ധമായ ഒരു സംഗതി ഞാൻ ഇവിടെ പ്രസ്താവിക്കാം ഞാൻ വളരെക്കാലം ഓരോ ദിക്കുകളിലും സഞ്ചരിച്ചു വളരെ അറിവു സമ്പാതിച്ചിട്ടുണ്ടന്നുള്ള സംഗതി നിങ്ങൾക്ക് അറിയാമല്ലോ. യസ്തു സഞ്ചാരതേ ദേശാൻ ....... തസ്യ വിസ്താരിതാ ബുദിധിഃതൈലബിന്ദുരിവാംഭസി(ദേശം സഞ്ചാരം ചെയ്തിട്ടുള്ളവന്റെ ബുദ്ധി വെള്ളത്തിൽ വീണ എണ്ണട്ടുള്ളിപോലെ വിശാലതയെ പ്രാപിക്കുന്നു)എന്നുള്ള തത്വം ശരിയാണെന്നു എനിയ്ക്ക് അനുഭവസിദ്ധമായിരിയ്ക്കുന്നു. ഈ സുന്ദര വനത്തിന്റെ വടക്കോടുള്ള ദേശങ്ങളിലാണ് ഞാൻ സഞ്ചരിച്ചിട്ടുള്ളത് അവിടെ പശുക്കൾ മനുഷ്യർ മുതലായ സാധു ജീവികളാണ് താമസിച്ചുവരുന്നത്.അവിടെ താമസിക്കുന്ന മനുഷ്യർ രണ്ട് വിധത്തിലുള്ളവരാണ്. ഒരു കൂട്ടർകറുത്ത മനുഷ്യരും മറ്റുള്ളവർ വെളുത്ത മനുഷ്യരും ആണ്, ഒരിക്കൽ ഞാൻ ആ ദിക്കിലേയ്ക്ക് വിഷയകർമ്മത്തിനു വേണ്ടി പോയി

ഗർവിഷ്ഠനായ മഹാദംഷ്ട്രൻ എന്നു പേരായ ഒരു വ്യാഘ്രം ഇതു കേട്ടപ്പോൾ ' ഇ വിഷയ കർമ്മം എന്നത് എന്താണ് എന്നു ചോദിച്ചു.അതിന്ന് ഉപന്യസകൻ ഇപ്രകാരം ഉത്തരം പറഞ്ഞു.----- വിഷയകർമ്മം എന്നത് ആഹാര അന്വേഷണമാകുന്നു. ഇപ്പോഴത്തെ പരിഷ്കാരികളും യോഗ്യരുമായ ആളുകൾ ഭക്ഷണ സമ്പാദനത്തെ വിഷയകർമ്മം എന്നു പേർ പറഞ്ഞു വരുന്നു.എന്നാൽ എല്ലാമാതിരിയിലുള്ള ഭക്ഷണസമ്പാദനങ്ങൾക്കും വിഷയകർമ്മം എന്നു പേർ പറഞ്ഞുകൂടാ യോഗ്യരാലും പരിഷ്കാരികളും സഭ്യന്മാരാലും ചെയ്യപ്പെടുന്ന ആഹാരന്വേഷണത്തിന്നു മാത്രമേ വിഷയകർമ്മം എന്നു പറയുവാൻ പാടുള്ളു. പ്രാകൃതന്മാ, നാടന്മാർ തുടങ്ങിയുള്ളവർ ചെയ്യുന്ന ആഹാരന്വേഷണത്തിന്ന് ഉഞ്ച്രവൃത്തി എന്നൊ ഭിക്ഷ എന്നു പറവാനെ പാടുള്ളു, ധൂർത്തന്മാർ ചെയ്യുന്ന ആഹാരന്വേഷണത്തിന്ന് മോഷണ മെന്നും പ്രബലർ ചെയ്യുന്ന തിന്ന് അപഹരണ മെന്നും പറയപ്പെടുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/80&oldid=165728" എന്ന താളിൽനിന്ന് ശേഖരിച്ചത്