ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൨ മംഗളോദയം വിടെ മുളകൾ കൊണ്ട് ഉണ്ടാക്കപ്പെട്ടതായഒരു മണ്ഡപം ഞാൻ കണ്ടു. അതിന്റെ ഉള്ളിൽ അതിമനോഹരവുംസുകുമാരമായ മാംസശോഭയോടു കൂടിയതും ആയ ഒരു ആട്ടിൽകുട്ടി തള്ളികളിയിക്കുന്നതും കണ്ടു. അതിനെ കൊന്നു തിന്നുവാനുള്ള ആത്യാശ കൊണ്ടു ഞാൻ വേഗത്തിൽ ആ മണ്ഡപത്തിന്റെ ഉള്ളിലേക്ക് കടന്നു ചെന്നു. അപ്പോൾ ആ മണ്ഡപം മനുഷ്യ നിർമ്മിതമാണെന്ന് മനസ്സിലായി. മനിഷ്യർ അതിനെ നരിക്കൂട് എന്നു വിളിച്ചു വരുന്നു. ഞാൻ ആ മണ്ഡപത്തിൽ പ്രവേശിച്ച മാത്രയിൽ തന്നെ അതിന്റെ വാതിൽ തന്നെത്താൻ അടഞ്ഞു. പിന്നെ കുറെ ആളുകൾ അവിടെ വന്നുകൂടി, അവർക്കെല്ലാവർക്കും എന്നെ കണ്ടപ്പോൾ അതിയായ ആനന്ദം ഉണ്ടായി. അവർ ആഹ്ലാദസൂചകങ്ങളായ ഓരോ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും പല പ്രകാരത്തിലും എന്നെ പ്രശംസിക്കുകയും ചെയ്തു ചിലർ എന്റെ പല്ലുകളെ ശ്ലോകത്തിൽ വർണ്ണിച്ചു. മര്റു ചിലർ എന്റെ നഖങ്ങളെ വർണ്ണിച്ചു. വേറെ ചിലർ എന്റെ പേരിൽ ഏറ്റവും സന്തോഷം തോന്നീട്ട് അവർ എന്നെ ജേഷ്ഠ എന്നു വിളിച്ചു.

അതിന്നു ശേഷം അവരെല്ലാവരും വളരെ ഭക്തിയോടുകൂടി മണ്ഡപ്പത്തോടുകൂടി എന്നെ എടുത്ത് ഒരു വണ്ടിയിൽ കയറ്റി ആ വണ്ടിയിൽ രണ്ടു ന്ന വെള്ളുത്ത കാളകളെ പൂട്ടിയിരുന്നു. ആ കാളകളെ കണ്ടപ്പോൾ തന്നെ എനിക്കു കലശലായ വിശപ്പ് തോന്നി. എങ്കിലും ഈ കൂട്ടിൽ നിന്നു പുറത്തേക്കു പോകാൻ ഉപായം കാണാതെ ആ ആട്ടിൽ കുട്ടിയുടെ മാംസം കൊണ്ടു തന്നെ ഞാൻ ഒരു വിധം വിശപ്പ് അടക്കി. ഇപ്രകാരം വലിയ കാളകളെ പൂട്ടീട്ടുള്ള ആ വണ്ടിയിൽ സുഖമായിരുന്നു ആ ആട്ടിൻ കുട്ടിയുടെ മാംസം ഭക്ഷിച്ചുകൊണ്ട് ഒരു യോഗ്യനായ വെളുത്ത മനുഷ്യന്റെ ഭവനത്തിൽ ഞാൻ എത്തിചേർന്നു. അയാൾ ദൂരത്തുനിന്നുതന്നെ ഗൗരവ ഭാവത്തോടെ എന്നെ എതിരേറ്റു വേണ്ട വിധത്തിൽ ബഹുമാനിച്ച് ഇരുമ്പുകമ്പികൾ കൊണ്ടും മറ്റും നിർമ്മിച്ചതായ ഒരു വലിയ വിശേഷമായ സ്ഥലത്ത് എന്നെ താമസിപ്പിച്ചു. ജീവനോടുകൂടിയുള്ള ആടു മുതയായവയോ അല്ലെങ്കിൽ അന്നന്നു വെട്ടീട്ടുള്ള ആടു മുതലായവയുടെ മാംസമോ ആയിരുന്നു എന്റെ ദിവസേനയുള്ള ഭക്ഷണം. നാനാ ദിക്കുകളിൽ നിന്നും പലമാതിരിയുള്ളവരും പല മാതിരി ഭാഷ സംസാരിക്കുന്നവരും പല വേഷക്കാരും ആയജനങ്ങൾ എന്നെ കാണാൻ വരികയും എന്നെ കണ്ടു കൃതകൃത്യന്മാരായി അവരെല്ലാവരും പരമാനന്ദത്തോടുകൂടി മടങ്ങിപ്പോവുകയും ചെയ്തു. ഇവർക്ക് ഏറ്റവും പ്രയതമായിട്ടുള്ളത് എന്റെ ദർശനമാണെന്ന് എനിയ്ക്കു മനസ്സലായി. ലോഹനിർമ്മിതമായ ആ ഗൃഹത്തിൽ തന്നെ ഞാൻ കപറേ കാലം താമസിച്ചു. ഈ നിരതിശമായ ലൗഖ്യം ഉപേക്ഷിച്ച് ഈ ദിക്കിലേക്ക് മടങ്ങി വരുവാൻ എനിക്ക് ലേശം ആഗ്രഹം ഉണ്ടായില്ല.എങ്കിലും സ്വദേശ വാത്സല്യം നിമിത്തം എനിയിക്ക് ഈ ഗ്രഹത്തിൽ താമസിക്കാനുള്ള ആഗ്രഹം കുറഞ‌്ഞവശയായിജന്മ ഭൂമിയുടെ സ്മരണ എന്റെ മനസ്സിനു ഉദികച്ചപ്പോൾ ഞാൻ പല പ്പോഴും ഹാ ഹാ എന്ന് ഉച്ചരിച്ചു. ഹേ! മാതാവായ സുന്ദരവനമേ! ഞാൻ ഭവതിയെ എങ്ങനെ വിസ്മരിക്കും? ഭവതിയുടെ സ്മരണ ഉണ്ടായതൊടുകൂടി ഞാൻ ആട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/82&oldid=165730" എന്ന താളിൽനിന്ന് ശേഖരിച്ചത്