ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൩ ലോകരഹസ്യം മാംസാ മുതലായത് ഉപേക്ഷിക്കാൻ തീർച്ചയാക്കി (എല്ലും തോലും മാത്രമേ ഉപേക്ഷിക്കു്നനുള്ളു മാംസം ഒരു എള്ളുപോലും ഉപേക്ഷിക്കുന്നതല്ല).എല്ലായ്പോഴുമുള്ള എന്റെ വാലിന്റെ അടികൊണ്ട്എന്റെ മനോഗതത്തെ ഞാൻ എല്ലാവരേയും അറിയിക്കും അല്ലയോ മാതൃഭൂമി! ഞാൻ എല്ലാവരേയും അറിയിക്കുംഅല്ലയോ ജന്മഭൂമി നിന്നെ കാണുന്നതു വരെ എനിക്കു വിശപ്പില്ലെങ്കിൽ ഞാൻ ഭക്ഷിക്കയിൽ ഉറക്കമിലെങ്കിൽ‌ ഉറങ്ങുകയില്ല. എന്റെ വ്യസനയെക്കുറിച്ച് ഇതിലധിക്കം ഞാൻ എന്താണ് പറയേണ്ടത് ? എന്റെ വയറ്റിൽ കൊള്ളുനിടത്തോളം മാത്രമേ എനിക്ക് ആഹാരം വേണ്ടു ഇനിമേലിൽ ഞാൻ ഇപ്പോൾ കഴിക്കുന്നതിൽ പകുതി മാംസം മാത്രമേ കഴികുകയുള്ളു അതിൽ ഒട്ടും അധികം കഴിക്കുന്നതല്ല.

                പ്രസംഗ വശാൽ പ്രാപ്തമായ ജന്മഭൂമി സ്നേഹമ കൊണ്ട് പരവശനായ ആ ബൃഹല്ലാംഗുലാചാര്യർ കുറെ നേരം മിണ്ടാൻ വയ്യാതെ സ്തംബദനായി നിന്നു. അയാളുടെ കണ്ണുകൾ രണ്ടിലും വെള്ളം നിറഞ്ഞോഴുക്കുന്നതായും അതിൽനിന്നു രണ്ടു തുള്ളികൾ നിലത്തു വീണപ്പോലെ കാണപ്പെട്ടു. ചെറുപ്പകാരായ ചില വ്യാഘ്രപണ്ഡിതൻ മാർകണ്ണുനീർ തുള്ളി വീണതിന്റെ അടയാളമോന്നും കാണുന്നില്ലെന്ന് വ്യവഹരിച്ചു. മനുഷ്യരുടെ വാസസ്ഥലത്തു താമസിച്ചിരുന്ന കാലത്തു തനിക്കു കിട്ടിയിരുന്ന ഏറ്റവും സ്വദുള്ള ആഹാരങ്ങളുടെ ഓർമ്മ വന്നപ്പോൾ അയാളുടെ മുഖത്തു ന്ല്ല രക്തപ്രസാദം ഉണ്ടായി. ക്ഷണനേരം കൊണ്ട് ഉപന്യാസകൻ ധൈര്യം അവലംബിച്ച് പ്രബന്ധം വായിക്കാൻ തുടങ്ങി. ഞാൻ ആ സ്ഥലം വിട്ട് ഇവിടെ എത്തിയത് എങ്ങിനെ എന്നു വിസ്തരിച്ചു പറയേണ്ട ആവശ്യം ഇപ്പോൾ ഇല്ല.എന്റെ ഗൃഹംദിനംപ്രതി അടിച്ചു  നേരയാക്കുന്ന ഭൃത്തൻ എന്റെ അഭിപ്രായം അറിഞ്ഞിട്ടോ അതല്ലെങ്കിൽമറവിക്കൊണ്ടൊ എന്റെ ഗൃഹം വാതിൽ അടയ്കാതെ പോയി. ആ  അവസരത്തിൽ ഞാൻ പ്രയാസം കൂടാതെ ആ ഗൃഹത്തിൽ നിന്നു പുറത്തേക്കു വന്ന് എന്റെ മുമ്പിൽ കണ്ട ഉദ്യാനപാലകനേയും എടുത്തുകൊണ്ട് ഞാൻ ഈ ദിക്കിലേക്ക് പോരിക്കയും ചെയ്തു.

ഈ വൃത്താന്തങ്ങളെല്ലാം ഞാൻ വിവരിച്ചു പറഞ്ഞതിന്റെ ഉദ്ദേശം എനിക്കു മനുഷ്യരുടെവാസസ്ഥലങ്ങളെപ്പറ്റി നല്ല പരിചയമുണ്ടെന്നുംഅവരുടെ ചരിത്രങ്ങളെപ്പറ്റി എനിക്കു നല്ല പോലെ അറിവുണ്ടെന്നും നിങ്ങളെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ്. അതിനാൽ ഞാൻ പറയുന്നതിനെ നിങ്ങൾ ശ്രദ്ധവെച്ചു കേൾക്കുമെന്നുള്ളതിന്ന് എനിക്കു ലേശം സംശയമില്ല. നിങ്ങൾക്ക് എന്റെ വാക്കിൽ വിശ്വാസം വരാൻവേണ്ടി ഞാൻ കണ്ടതിനെ യഥാർത്ഥമായി വർണ്ണിക്കാം. ഇത്തരന്മാരായ അന്യദേശസഞ്ചാരികളഎപ്പോലെ അടിസ്ഥാനമില്ലാത്ത ഉപന്യാസങ്ങൾ എഴുതുവാനും ഞാൻ ശീലിച്ചിട്ടില്ല. മനുഷ്യരെ സംബന്ധിച്ച പല കഥകളുംഞാൻ മുമ്പ് തന്നെ കേട്ടിട്ടുണ്ട് എന്നാൽ അതോന്നും ഞാൻ വിശ്വസിക്കുന്നില്ലക്ഷുദ്രജന്തുകളായ മനുഷ്യർ വിചിത്രങ്ങളും പർവ്വതങ്ങൾപ്പോലെ വലുതും ആയ ഭവനങ്ങൾ ഉണ്ടാക്കുന്നു എന്നു പണ്ടെയ്ക്കു പണ്ടെ ഒരു കേൾവിയുണ്ട്. ഈ മാതിരി ഗൃഹങ്ങളിൽ അവർ താമസിച്ചു വരു്നനു എന്നുള്ളത്തു വാസ്തവമായ സംഗതിയാണ്. എന്നാൽ ആ മാതിരി ഗൃഹങ്ങൾ അവർഉണ്ടാക്കുന്നത് ഞാൻ ഒരിക്കലും കണ്ടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/83&oldid=165731" എന്ന താളിൽനിന്ന് ശേഖരിച്ചത്