ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൪ മംഗളോദയം ട്ടില്ല.ഞാൻ വളരെ അന്വേഷിച്ചു നോക്കീട്ടും മനുഷ്യർ തന്നെയാണ് ഈ മാതിരി ഭവനങ്ങൾഉണ്ടാക്കീട്ടുള്ളത് എന്നതിന്ന് ഒരു ലക്ഷ്യവും കണ്ടിട്ടില്ല. ഞാൻ ആലോച്ചിച്ചു നോക്കിയതിൽ മനുഷ്യർ താമസിക്കുന്ന എല്ലാ സ്ഥലങ്ങളും പർവ്വതങ്ങളെപ്പോലെ ത്തന്നെ സ്വതെ ഉണ്ടായിട്ടുള്ളതാണെന്നാണ് എന്റെ അഭിപ്രായം ബുദ്ധിശാലികളായ മനുഷ്യ പശുക്കൾ അനേകം ഗൃഹങ്ങോടുകൂടിയ പർവ്വതങ്ങളിൽ ചെന്ന് സ്വയമേവ താമസം തുടങ്ങി എന്നാണ് എനിക്കു തോന്നുന്നത്.

               മനുഷ്യർ മാംസവും ഫലമൂലകങ്ങളും ഭക്ഷിക്കുന്നു.വലിയ വൃക്ഷങ്ങളെ ഭക്ഷിപ്പാൻ അവർ ശക്തരാക്കുന്നില്ല. ചെറിയ ചെടികളെ അവർ സമൂലം ഭക്ഷിക്കുന്നു .മനുഷ്യർക്ക് ചെറിയ ചെടികളാണ് ഏറ്റവും താല്പര്യം കാണിക്കുന്നത്. പ്രയത്നപ്പെട്ട് ചെടികളെ നട്ടുണ്ടാക്കി വേലിവളച്ച് മനുഷ്യർ അവയെ രക്ഷിക്കുന്നു. ഇങ്ങിനെ വേലി വളച്ച് കെട്ടിയ സ്ഥലങ്ങൾക്കു കണ്ടങ്ങളെന്നും തോട്ടങ്ങൾ എന്നും പറയപ്പെടുന്നു. ഒരുവന്റെ സ്ഥലത്ത് കടന്നു ചെന്ന് അതിലുള്ള സാധനങ്ങളെ അന്യനു ഭക്ഷിച്ചുകൂടാ
             മനുഷ്യർ ഫലമൂലാധികളെ ഭക്ഷിക്കുന്നു എന്നുള്ളതു സത്യമായ സംഗതിയാണ്. എന്നാൽ അവർ പുല്ലു തിന്നുന്നുണ്ടോ ഇല്ലയോ എന്നര തീർച്ചയായി പറവാൻ എനിക്കു സാധിക്കുന്നതല്ല. ഞാൻഒരിക്കലും മനുഷ്യൻ പുല്ലുതിന്നുന്നതു പ്രത്യക്ഷമായി കണ്ടിട്ടില്ല. എങ്കിലും ഈ സംഗതിയെപ്പറ്റി വളരെ കാലമായി എന്ഫറെ മനസ്സിൽ ഒരു സംശയം കടന്നു കൂടീട്ടുണ്ട്. വെളുത്ത മനുഷ്യരിൽ എല്ലാവരും കറുത്ത മനുഷ്യരുടെ കൂട്ടത്തിൽ‌ ധനികന്മാരും താന്താങ്ങളുടെ പൂന്തോട്ടങ്ങളിൽ വളരെ പ്രയത്നപ്പെട്ടു പുല്ലുകളെ നട്ടുണ്ടാക്കുന്നു. അവയെ അവർ ഭക്ഷിക്കുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. അതല്ലെങ്കിൽ അവർ എന്തിനാണ് അത്ര ചെലവും പ്രയത്നവും ചെയ്തു തങ്ഹളുടെ തോട്ടങ്ങളിൽ പുല്ലുകൾ ഉണ്ടാക്കുന്നത്? ഏതൊരു മനുഷ്യനും ദേഷ്യം വന്നാൽ അവൻ പുല്ലാണൊ തിന്നുന്നത് എന്നു സാധാരണ പറയാറുണ്ടെന്നു ഞാൻ ഒരു കറുത്ത മനുഷ്യന്റെ മുഖത്തു നിന്നു തന്നെ കേട്ടിട്ടുണ്ട്. താൻ എന്തു പ്രവർത്തിക്കൾ ചെയ്താലും അവയെ മറ്റുള്ളവരിൽ നിന്നു മറച്ചുവെക്കുന്നതു മനുഷ്യന്റെ മുഖത്തു നിന്നുതന്നെ കേട്ടിട്ടുണ്ട്. താൻ എന്തു പ്രവൃത്തികൾ ചെയ്താലും അവയെ മറ്റുള്ളവരിൽനിന്നു മറച്ചുവെക്കുന്നതു മനുഷ്യന്റെ ജാതിസ്വഭാവമാണ് കോപാവശനായ മനുഷ്യൻ തന്നെത്താൻ മറന്നു പുല്ലു തിന്നുന്ന സംഗതിയെ വെളിപ്പെടുത്തുന്നത് ഒർക്കുമ്പോൾ മനുഷ്യർ പുല്ലു തിന്നുന്നവരാണെന്നു വിദ്ധാന്തികേണ്ടിയിരിക്കുന്നു.
                      മനുഷ്യർ പശുകളെ പൂജിക്കുന്നു. അവർ എന്നെ എങ്ങിനെയാണ് സബഹുമാനംപൂജിച്ചത് എന്നു ഞാൻ മുമ്പു തന്നെ പ്രസ്താവിച്ചുവല്ലോ. അവർ കുതിരകളെയും പൂജിക്കുന്നു. കുതിരകളുടെ താമസത്തിനായി അവർ ഗൃഹങ്ങൾ ഉണ്ടാക്കു്നനു. അവയ്ക്കു നിശ്ചിത സമയങ്ങളിൽ ഭക്ഷണം കൊടുക്കുകയും അവയെ തിരുമ്മി കഴികുകയും ചെയ്യുന്നു. കുതിരകൾ മനുഷ്യരെക്കാൾ ശ്രേഷ്ഠജന്തുകളായതുകൊണ്ടായിരിക്കണം മനുഷ്യർ അവയെ പൂജിക്കുന്നത് എന്നു ഞാൻ വിചാരിക്കുന്നു. ഇപ്രകാരം മനുഷ്യർ കഴുതകളേയും പൂജിക്കുന്നു. കഴിതകളെ പൂജിക്കുമ്പോൾ അവർ ഉപയോഗിക്കുന്നമന്ത്രങ്ങൾ വേറെ ഭാഷയിലായതുകൊണ്ട് അവയെ ഞാൻ നമ്മുടെ ഭാഷയിലേക്കു തർജ്ജിമ ചെയ്ത് വേറെ ഒരു അവസരത്തിൽ നിങ്ങളെകേൾപ്പിച്ചുകൊള്ളാം.

മനുഷ്യർ ആടുംച മാടു, മുതലായ മൃഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/84&oldid=165732" എന്ന താളിൽനിന്ന് ശേഖരിച്ചത്