ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗോപാലരേതെളിവിനോടുവിളിച്ചുകൂട്ടിൻ കൊമ്പൂതിമാടുകളെന്തിയണഞ്ഞിടുമ്പോൾ ഇമ്പംമദീയമനതാരിലമന്ദമായി- (ൾ ട്ടമ്പോടുയർന്നിടുമതിങ്ങിഹകേട്ടിടുമ്പോൾ ഓണംവിളിച്ചുപറയുന്നുമൃഗങ്ങൾതമ്മിൽ ക്ഷീണിച്ചിടാതെചെറുപക്ഷികൾപാടിടുന്നു പ്രാണിപ്രപഞ്ചമൊരുപോലെരമിച്ചിടുമ്പോൾ ചേണാർന്നവാനുമിഹപുഞ്ചിരിതൂകിടുന്നു

കൂട്ടത്തെവിട്ടമരുവില്ലിനിയല്ലലോടെ

മട്ടിന്നുമാറിയരയുംതലയുംമുറുക്കീ- ട്ടൊട്ടേറെനിങ്ങളൊടുകൂടിരമിച്ചിടാംഞാൻ. ഇക്കണ്ടതൊക്കെയുലകിൽപുതുമോടിയാർന്നു നില്ക്കുന്നുപുഷ്പസമയത്തിനുചേർന്നവണ്ണം; നോക്കുന്നദിക്കുകളിലൊക്കെവിരിഞ്ഞിനഞിടുന്ന പൂക്കൊത്തുകുട്ടികൾപറിച്ചണിയുന്നു ചെമ്മേ തുള്ളുന്നുതള്ളയുടെകയ്യിലിരുന്നുപൈത- ലുള്ളംതെളിഞ്ഞു;സുദിനങ്ങളുമിങ്ങുവന്നു; കൊള്ളാമിതെങ്കിലുമിതാമരുവുംമരംമേ കൊള്ളാത്തചിന്തയുളവാക്കിവിളങ്ങിടുന്നു. ഇമ്മുല്ലയുംനിലവുമിന്നിഹകണ്ടിടുമ്പോൾ നിർമ്മായമന്നിവയിലാർന്നമനോഹരത്വം വന്മായമോടെവിടെയോടിയൊളിച്ചുവെന്നു മന്മാനസത്തിലതിചിന്തജനിച്ചിടുന്നു- ഭ്രാന്തോ,?കിനാവിലിഹകണ്ടതുപോയതാ

                                                 (ണോ?

സന്തോഷമേകിയൊരുബന്ധുചിരിഞ്ഞതാ

                                                 (ണോ?

എന്തോകളഞ്ഞതുതിരഞ്ഞുനടപ്പതാണോ ഹന്തേദൃശംവിലസിടുന്നുവികാരമുള്ളിൽ. ഇജ്ജന്മമേമറവിയാർന്നമയക്കമത്രേ- യജ്ഞാനമൂലമിതുലോകമനശ്വരംതാൻ. മുജ്ജന്മവാസനയുമാർന്നുജനിച്ചുജീവ- നാജ്ജിച്ചകർമ്മഫലവുംപുനരസ്തമിക്കും (യി- ഉണ്ടായതിങ്ങെവിടെനിന്നെവിടേക്കുപോ പ്പണ്ടേതിലാണിതുലയിച്ചുകിടന്നതെന്നും, വേണ്ടും വിഥത്തിലഥചിന്തനചെയ്തുവെന്നാ

                                              (ൽ.

കണ്ടീടുമപ്പോഴതുചിന്മയവിശ്വരൂപം.

ആനന്ദരൂപമഥസൽപദമാത്രവേദ്യം,
മാനാതിഗംമന്ദമതിന്നു,മനന്ത,മാദ്യം,

നാനാത്വമറ്റപരചിൽപരിപൂർണ്ണ,മേകം- താനാണുമൂലമൊരുതത്ത്വ,മതാണുസത്യം. മായംകലർന്നമുകിൽനിർമലമാംവിയത്തിൽ വായുപ്രകോപമുളവായുയരുന്നമട്ടിൽ മായാവിലാസമതിനാലിഹജീവനുണ്ടായ് ഭ്രയോപിതത്ത്വമതിലങ്ങുലയിക്കുമന്തേ മന്നിൽപിറന്നശിശുവിനുമനക്കുരുന്നിൽ മിന്നുന്നുചിന്മയവിലാസവിശേഷമെന്നും; തെന്നുന്നുപിന്നെയതുമേനിവെളർന്നുബാല്യം വന്നീടുമന്നുപലലീലകളാടിടുമ്പോൾ പൊയ്യേതുമേമനമതിൽപിരളാതെയുള്ള പയ്യൻകളിച്ചുസുഖമായരുളുംദശായാം

പയ്യെത്തെളിഞ്ഞിടുമവന്നുകദാചിദേവ
മെയ്യായതത്ത്വമൊരുമൂടലിനുള്ളിലായി. 

പാറാപ്പുരയ്ക്കകമതിങ്കലെഴുംതമസ്സി- ലേറുന്നവാറുമാവായിടുമങ്ങുദീപം മാറിക്കുമാരദശയുംവളരുംയുവാവി- നാറുംമനസ്സിലറിവുംമറവാംസ്വബോധം. ഓരോനിമേഷവുമതീതമതായിടുമ്പോൾ ദൂരത്തുപോകുമുദയാദ്രിയിൽ നിന്നുസൂര്യൻ, ചാരത്തുവന്നിടുമതിൻപടിയസ്തശൈലം, നേരായിതാണുഗതിജീവനുമിന്നുപാരിൽ. എന്നാലുമുച്ചതിരിയുന്നവരയ്ക്കുയർച്ച

വന്നീടുമെന്നൊരുഗുണംഗണനീയമത്രേ 

കന്നിച്ചിടുംമഹിമയേറിയമോഹജാല- മെന്നുംയുവാവിനുമനസ്സിനുയർച്ചനല്കും. പ്രായംതികഞ്ഞുവരുമപ്പൊഴുതാമനുഷ്യൻ മായാപ്രപഞ്ചജലധൌമുഴുകീട്ടുബോധം

സ്വീയംവെടിഞ്ഞഹഹലൌകികചിന്തയി
                                              (ൽതാൻ.

പേയാർന്നുതാപഭരമേറ്റുദിനാകഴിയ

                                         (തുടരും)

എം.രാജരാജവർമതമ്പുരാൻ ബി.എൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/87&oldid=165735" എന്ന താളിൽനിന്ന് ശേഖരിച്ചത്