ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                                                                                   ൮൮                                    സുന്ദരി

കാഴ്ച്ചയും കോൾപ്പണിയും ജോലിയും കയറുവലിയും തിടുക്കവും തിരുവാതിരയും എല്ലാം കൂടിയ തിരക്കിന്നിടയിൽ അച്ചുകൂടക്കാരോടു പല തവണയും വഴക്കടിച്ചു.'കേരളകോലാഹലം'മാസികയുടെ ധനുലക്കം ഒരുവിധം പ്രസിദ്ധപ്പെടുത്തി.പകുതി കൃതാർത്ഥനായ പത്രാധിപർ മാസിക വരിക്കാർക്കയപ്പാൻ ശട്ടംചെയ്തുകൊണ്ടിരിയ്ക്കുമ്പോൾ ഡാക്ടർശിവറാം ഇംഗ്ലീഷ് ഉടുപ്പു ധരിച്ചു ചുരുട്ടും വലിച്ചുകൊണ്ടുപത്രാധിപരുടെ അടുത്തു ചെന്ന് 'ആനന്ദപുരത്തെയ്ക്കുണ്ടോ'എന്നു ചോദിച്ചു.ശിവറാം ചെറുപ്പം മുതക്കു പത്രാധിപരുടെ സ്നേഹിതനാണ്.ഇവർ ഇരുവരും ഒന്നിച്ചു താമസിച്ച് ഒരേക്ലാസ്സിൽ പഠിച്ചു വളർന്നവരാണ്.എപ്പൊഴും സഹചാരികളായ ഇവരെ മാസ്റ്റർ അശ്വിനീദേവകൾ എന്നാണു പറഞ്ഞുവന്നിരുന്നത്.എഫ്,ഏ,ജയിച്ചു ജയന്തപട്ടണത്തെയ്ക്കു പോയതും ഇവർ ഒന്നിച്ചു തന്നെയാണ്.അവിടെ ചെന്നുകൂടിയതു മുതൽ ഇവരുടെ സ്വഭാവത്തിന്നു ചില വ്യത്യാസങ്ങൾ വന്നുതുടങ്ങി.ശിവറാം എല്ലാ നടപടികളിലും യൂറോപ്യന്മാരുടെ സമ്പ്രദായം സ്വീകരിച്ചു പോന്നു.പത്രാധിപർ അത്രയ്ക്കത്ര മാതൃഭാഷയായ മലയാളത്തെത്തന്നെ ആദരിച്ചും വന്നു.എല്ലായ്പോഴും മലയാളം തന്നെ വായിച്ചുകോണ്ടും എഴുതിക്കൊണ്ടും ഇരിയ്ക്കുന്നതിനെപ്പറ്റി ശിവറാം പരിഹസിയ്ക്കാറുണ്ട്.യൂറോപ്യവേഷം കെട്ടുന്നതിനെപ്പറ്റി പത്രാധിപർ അങ്ങോട്ടും ശകാരിക്കാതെ വിടാറില്ല.അധികം താമസിക്കാതെ ശിവറാം ഇംഗ്ലണ്ടിൽ പോയി.ആംഗലേയാ ചാരത്തെ പൂർണ്ണമായിസ്വീകരിച്ച ഡാക്ടരായി മടങ്ങിവന്നു.അതുമുതൽ പത്രാധിപരും ഡാക്ടറും മുമ്പിലത്തെപ്പോലെ യോജിപ്പായിരുന്നില്ല.എങ്കിലും ഇവരുടെ നടപടിയിൽ യാതൊരു വ്യത്യാസവും ഭാവിക്കാറില്ല.'ആനന്ദപുരത്തെയ്ക്കുണ്ടോ'എന്നു സ്നേഹിതൻ ചോദിച്ചപ്പോൾ താൻ എന്നാണു പോകുന്നതെന്ന് എന്നു പത്രാധിപൻ ചോദിച്ചു. ഡാക്ടർ-'ഇന്നുതന്നെ'.പത്രാ-'വിഡ്ഢീ നേരം ഇല്ലല്ലൊ.'ശിവറാം വാച്ചെടുത്തു നോക്കി ചുരുട്ടു പല്ലുകളുടെ ഇടയിൽ ഇടുക്കിക്കൊണ്ട് 'ഇപ്പോൾ ഒരു മണിയേ ആയിട്ടുള്ളു.വണ്ടിനാലു മണിയ്ക്കാണ് പുറപ്പെടുന്നത്.ഇനിയും മൂന്നു മണിക്കൂറ് അതായത് ൧൮൦ ഉണ്ട്.'പത്രാ-എടോ താൻ ദൊരയായിപ്പോയി.ഞാൻ ഒരു കറുത്ത മനുഷ്യൻ.തന്നെപ്പോലെ വേഗത്തിൽ ജോലികൾ ഒരുക്കുവാൻ എന്നെകൊണ്ട് സാധിയ്ക്കുമോ?എന്റെ കുളിയും ഭക്ഷണവും കഴിയുമ്പോൾ പന്ത്രണ്ടു മണിയാവും. പിന്നെ കുറച്ചു വിശ്രമി-ഡാക്ടർ-നോൺസൺസ്.ആ ഉപായങ്ങളൊന്നും ഞാൻ കേൾക്കില്ല.പത്രാ-താൻ ആന്ദപുരത്തെയ്ക്കു പോകുന്നുണ്ടെങ്കിൽ അതു രണ്ടു ദിവസം മുൻപ് എന്നോട് പറയായിരുന്നില്ലേ? ഡാക്ടർ-ഇന്നു കാലത്താണ് പേഷ്കാരവർകളുടെ ക്ഷണക്കത്തുകിട്ടിയത്.

പത്രാ-'എന്ത'പേഷ്കാർ കുടുംബത്തോടുകൂടി ആനന്ദപുരത്ത് എത്തീട്ടുണ്ടോ? എന്ന് ആശ്ചര്യത്തോടെ ചോദിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/88&oldid=165736" എന്ന താളിൽനിന്ന് ശേഖരിച്ചത്