ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം അപ്പോൾത്തന്നെ പേഷ്കാരുടെ ഭാര്യയോട് 'എനിക്കിന്ന് ജോലിത്തിരക്കുള്ളതുകൊണ്ടു വരാൻ സാധിക്കില്ലെ'ന്നു പറഞ്ഞിരുന്നുവെ ന്കിൽ ഇപ്പോൾ ഈ ഉപദ്രവമുണ്ടായിരു ന്നില്ല. ഡാക്ടർ-ഓ. അത്ര കലശലായ മര്യാദക്കു

  റവൊന്നുമില്ല. 'അതിനെപ്പററി എന്താ 

​ ഇത്ര വിചാരം. പിന്നെ കാണുന്ബോൾ

  മാപ്പു ചോദിച്ചാൽ മതി. എന്നാൽ നി 
  ങ്ങൾക്കെന്താ വരാൻ വെയ്യായ. വരൂ
  നിങ്ങൾ നല്ല ആളാണ്.'എന്നു ചിരി
  ച്ചുകൊണ്ട് പറഞ്ഞു.
    പണിക്കർ പോകാൻ മടിക്കുന്നതിനു

ള്ള ശരിയായ കാരണം ഡോക്ടരോട് പറ വാൻ വയ്യാത്തതുകൊണ്ട് 'കുറച്ചു ഗൗര വമായ ജോലിയുണ്ട് 'എന്നു പറഞ്ഞു. ഡാക്ടർ- ആ ജോലി നാളെയാവാം.ഇന്നു

 വരാതെ കഴിയുകയില്ല. എങ്ങിനെയെന്‌കി
 ലും വരാൻ നോക്കണം.'എന്നു പറഞ്ഞു
 പോയി.
  താൻ എന്തെന്കിലും പറഞ്ഞോളൂ.

ഞാൻ വരില്ല എന്നു പറഞ്ഞ് പത്രാധിപർ ഇരുന്നു. എന്നാൽ കുറേ കഴിഞ്ഞപ്പോൾ അവിടെ തനിച്ചിരുന്നു മുഷിഞ്ഞു. പിന്നെ കോലാഹലത്തിന്റെ ആ ലക്കത്തെപ്പറ്റി സുന്ദരിയുടെ അഭിപ്രായം എന്തെന്നറിവാൻ ആഗ്രഹവും ഉണ്ടായിരുന്നു. മുഖ്യമായി ഉ ത്തമസ്ത്രീധർമ്മം എന്ന വിഷയത്തെപ്പറ്റി അവ എന്ത് വിചാരിക്കുന്നു എന്നും ആ ഉപന്യാസം വായിച്ചതിന് ശേഷം അവളു ടെ വിചാരം​ ​ഏതുമാതിരിയായിരിക്കുമെ ന്നും തനിക്കറിയണമെന്ന് ആഗ്രഹമുണ്ടാ യിരുന്നതുകൊണ്ട് പത്രാധിപർ അവരുടെ വീട്ടിലേക്ക് പോകാൻ തീർച്ചയാക്കി. അദ്ദേ ഹം അവിടെ ചെന്നപ്പോൾ ഡ്രായിങ് റൂ‌ മിൽ ആരും ഉണ്ടായിരുന്നില്ല. കുറച്ച് കഴി ഞ്ഞപ്പോൾ സുന്ദരി അവിടേക്ക് കടന്നുചെ ന്നു.പുന്ചിരിയോട് കൂടി വന്ദനം പറഞ്ഞി ട്ടു നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം നിങ്ങൾ വരില്ലെന്നാണ് വിചാരിച്ചിരുന്ന ത്. അച്ഛനും അമ്മയും ഒരു തോട്ടം നോ ക്കുവാൻ പോയിരക്കുകയാണ്. നിങ്ങൾ വ രി‌ല്ലെന്നും നിങ്ങൾക്ക് വളരെ ജോലിയുണ്ടെ ന്നും ഡാക്ടർ ശിവറാം പറഞ്ഞു. പുതിയ

ഉപന്യാസം വല്ലതും ആയിരിക്കും അല്ലേ?

പണി-അതേ. ഇല്ലന്നു ഞാൻ വിചാരി

  ച്ചു. ജോലി ഉണ്ടായിരുന്നതുകൊണ്ട്----

സുന്ദ- ശരി മനസ്സിലായി.ഞാൻ നിങ്ങളോ

  ടൊന്ന് ചേദിക്കട്ടെ. കേരളകോലാ
  ഹലത്തിന്നു വേണ്ടി നിങ്ങൾ ഒരു ദിവസം
  എത്ര സമയം ചിലവാക്കാറുണ്ട്?

പണി-എന്റെ എല്ലാസ്സമയവും ചില

  വാക്കുന്നു.ഞാൻ ജീവിച്ചിരിക്കുന്നതു ത
  ന്നെ അതിനുവേണ്ടിയിട്ടാണ്

സുന്ദ-അതല്ലെ സുഖം. അതുപോലെ

ഞാനും രാവും പകലും ലേഖനമെഴുതുന്നതിൽ 

ചിലവാക്കിയാലോ എന്നാഗ്രഹിക്കുന്നു.എന്നാൽ നിങ്ങളോടങ്ങിനെ പറയുന്നത് സാഹസമല്ലെ? പണി-എന്താ? സുന്ദ-നിങ്ങൾ എഴുതീട്ടുള്ള ഉത്തമസ്ത്രീധ

  ർമ്മം എന്ന ഉപന്യാസത്തിൽ ഗ്രഹഭര
  ണം നടത്തുന്നത് സ്ത്രീകളുടെ പ്രധാന 
  കടമയാണെന്നും ഗ്രഹത്തിലുള്ള ബന്ധു
  ക്കളോട് ചേർന്ന് സ്വാർത്ഥാ നോക്കാതെ
  ദരിദ്രന്മാർ, രോഗികൾ മുതലായവരെ
  സഹായിക്കുന്നതും സ്ത്രീകളുടെ ഉത്തമകൃ
  ത്യമാണെന്നും നിങ്ങൾ അഭിപ്രായപ്പെ
  ട്ടതുപോലെ തോന്നുന്നു.

പണി-നിങ്ങൾ ആ ഉപന്യാസം മുഴുവൻ

 വായിച്ചു അല്ലേ?

സുന്ദ-ആക്ഷേപമുണ്ടോ? ആ പത്രം മുഴു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/92&oldid=165741" എന്ന താളിൽനിന്ന് ശേഖരിച്ചത്