ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

106 ==തച്ചുശാസ്ത്രം== ത്തിൽ തെക്കുവടക്കുള്ള സൂത്രത്തിൽ നിന്നു് ഒന്വതംഗുലം പടിഞ്ഞാട്ടു നീക്കണം. പടിഞ്ഞാറ്റിനിയുടെ മധ്യം അങ്കണമധ്യ സൂത്രത്തിനിന്ന് ഏഴങ്കുലം വടക്കോടക്കോട്ടു നീക്കണം. വടക്കിനിയുടെ മധ്യം അങ്കണമധ്യസൂത്രത്തിനിന്നു് അഞ്ചമഗുലംകിഴക്കോട്ടുനീക്കണം.ഇങ്ങനെ ഗമനം അംഗലങ്ങളെക്കൊണ്ട് നീക്കുവാൻ കഴിവില്ലാതെ വന്നാൽ അത്രയും തോരകങ്ങളെക്കൊണ്ടും നീക്കാവുന്നതാണു്. ഇവിടെ പറഞ്ഞഗമനാഗുലത്തിന്റെ സംഖ്യ മുന്നിൽ പെരുക്കി എട്ടിൽ ഹരിച്ചാൽ അതതു ദിഗ്യോഗ്യ സംഖ്യ ശേഷിക്കുന്നതുകൊണ്ടാണു് ഇവ യെ 'സ്വയോനിസഹിതങ്ങൾ'എന്നു പറഞ്ഞിട്ടുള്ളതു് എന്നറുഞ്ഞുകൊൾക.

  അവ_ എല്ലാ വർണ്ണങ്ങൾക്കും കൊള്ളാവുന്നതായ ഭിന്നശാലയെ മുന്വേ വിധിച്ചിട്ടു് , ഇനി ഒരു ശ്ലോകംകൊണ്ടു ബ്രാഹ്മണർക്കു യോഗ്യമായ ഭ്ന്നതുർയ്യശ്രശാലയെ വിധിക്കുന്നു. 

ദിങ്കേഹാനിതഥാങകണം ച വിധിവൽ

കൃത്വാഥ കോണാലയം 

സിംഹോക്ഷദ്വിപകേതുയോ നിവിഹിതം

ചാശ്യാദികം കല്പയേൽ 

വേഷ്ടം വഹ്നിജമത്ര ഭ്രസുരഗൃഹേ

സർവ്വം തദന്യച് ഛുഭം

മിത്രേ ദക്ഷിണപശ്ചിമേ പുനരുഗക്

പ്രാച്യേ ച ഗേഹേ മിഥഃ.                 ൧൫൪

വ്യാ_ തെക്കിനി മുതലായ ദിഗൃഹങ്ങൾ നാലും അ അങ്കണവും മുൻപറഞ്ഞ വിധിപ്രകാരം ഉണ്ടാകണം. പിന്നെ അഗ്നികോണിൽ

സിംഹയോനിയായിട്ടം, നിര്യതികോണിൽ വൃക്ഷയോനിയായിട്ടും, വായുകോണിൽ ഗജയോനിയായിട്ടും, ആശകോണിൽ ധ്വജയോനിയായിട്ടും കോൺഗൃഹങ്ങൾ നാലും ഉണ്ടാക്കണം. എന്നാൽ ബ്രാഹ്മണർക്കുള്ള ഗൃഹത്തുൽ അഗ്നികോഗൃഹം ഉണ്ടാക്കരുത്. മറ്റേവ മൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.