ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

122

തച്ചുശാസ്ത്രം

നെ വരുന്വോൾ അവിടയ്ക്കുള്ളതാണ് ,'ക്ഷേതേരടല്പേ ക്വാപി' എന്ന ഇരുപത്തിനാലാം ശ്ലോകപ്രകാരമുള്ള വിധി അവിടെ പകല്പനവും വേണ്ടാ; വാസ്തുമധ്യത്തിൽനിന്നു ഗമനംമാത്രം നീക്കിയാൽ മതി; പറന്വു വളരെ വലുതാണെങ്കിൽ ഈശനാദിഖണ്ഡങ്ങളെ പിന്നെയും നാലാക്കി ഈശാന്തഖണ്ഡത്തിലെ നിര്യതിഖണ്ഡത്തിലോ, നിര്യതിഖണ്ഡത്തിലെ ഈശ്നിതഖണ്ഡത്തിലോ ഗൃഹമുണ്ടാക്കാമെന്നു് ഇരുപതിനാലാം ശ്ലോകത്തിൽ വിധിച്ചിട്ടുണ്ട്. ഇതെല്ലാംകൂടി ആലോചിക്കുന്വോൾ പറന്വു വലുതായാലും ചെറുതായാലും ഗൃഹകർത്താവിന്റെ ആവശ്യവും ശക്തിയും നോക്കിഗൃഹങ്ങളുണ്ടാക്കുവാനുള്ള വിധികളെല്ലാം ഗ്രന്ഥകാരന്മാരായ ആ ചാർയ്യന്മാർ ചെയ്തിട്ടുണ്ടെന്നും യോഗ്യായോഗ്യങ്ങളായവയെ നോക്കിയറിഞ്ഞു് ഔചിത്യം പോലെ ചെയ്യേണ്ട ചെയ്യേണ്ട താണെന്നും, അതിന്നു കാലദേശാവസ്ഥകളുടെ ജ്ഞാനം അത്യാവശ്യമാണെന്നും സ്പഷ്ടമാകുന്നു. അവ_ ഉപഗൃഹവിധിപ്രകാണത്തിൽ പലവ്ധത്തിലുള്ള ഉപഗൃഹങ്ങൾ അധികം വേണ്ടതു രാജാക്കന്മാർക്കാകയാൽ ഇവിടെ ഒന്നാമതു രാജധാനിയിലെ വിശേഷത്തെ പറയുന്നു.

മധ്യേ ബ്രഹ്മഗൃഹം നൃപാസ്ഥിതിഗൃഹം
 മിത്രേ വിഹരോടനിലേ
വ്യായോടർഗ്ഗളകേ ധനം ധനപതെഴ
 സ്നാനാദി പർജ്ജന്യകേ
ഈശേടർച്ചാപ്യത ളക്തിസത്മ വരുണേ
 നൃത്താദി ഗാന്ധർവ്വകേ
ശസ്ത്രാദ്യം നിര്യതഴ ഗൃഹക്ഷതപദേ
 ശയ്യാഗൃഹം ഭ്രഭുജാം ൧൬൪

(പഞ്ചാശികം)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.