ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

123

==മനുഷ്യലേയചന്ദ്രിക ==       
    വ്യാ_ പുരോഹിതന്മാർ മുതലായ ബ്രാഹ്മണർക്കുള്ള ഗൃ ഹം (പള്ളിത്തേവാരക്കെട്ട്) രാജധാനികളുടെ മധ്യത്തിൽ 

(അങ്കണത്തിൽ )ഉണ്ടാക്കണം. ബ്രഹ്മപദത്തിന്റെ നേരെ പടിഞ്ഞാറുള്ള മ്ത്രപദത്തിൽ രാജാവിന്റെ ആസ്ഥാനഗൃ ഹം (മന്ത്രിമാരോടുകൂടി രാജ്യകാര്യവിചാരം ചെയ്യാനുള്ള ഗൃഹം) നിർമ്മിക്കണം. വായുകോണിൽ ക്രീഡാഗൃഹം ചമയ്ക്ക ണം. പുറത്തെ വരിയിൽ നേരെ വടക്കിന്നടുത്ത കിഴക്കേതായ അർഗ്ഗളപദത്തിൽ വ്യായാമം (ആയുധാഭ്യാസം) ചെ യ്ക്കാനുള്ള ശാലയുണ്ടാക്കണം. നേരെ വടക്കു ധനം സൂക്ഷിക്കാനുള്ള (ഭണ്ഡാരപ്പുര) സ്ഥലം പണിചെയ്യണം. പുറ ത്തേ വരിയിൽ ഈശാനപദത്തിനു തെക്കേതായ പർജ്ജന്യപദത്തിൽ കുളിപ്പുരയുണ്ടാക്കണം. അതിന്നടുത്തു വടക്കേ തായ ഈശാനപദത്തിൽ ദേവാർച്ചനം (തേവാരം) ചെയ്ക്കാനുള്ള ഗൃഹം പണിയണം. പുറത്തേവരിയിൽ നേരേ പടി ഞ്ഞാറുള്ള വരുണപദത്തിൽ ഭോജനശാല (അഗ്രശാല =ഊട്ടുപുര) തീർക്കണം. നേരേ തെക്കിന്നടുത്തു പടിഞ്ഞാറുള്ള ഗന്ധർവ്വ പദത്തിൽ നാടകശാല (നാടകം കഥകളി മുതലായതു നടത്തുവാനുള്ള ഗൃഹം) നിർമ്മിക്കണം. നിര്യതികോ ണിൽ ആയുധശാലയുണ്ടാക്കണം. പുറത്തേ വരിയിൽ തെക്കിന്നടുത്തു കിഴക്കേതായ ഗൃഹക്ഷതപദത്തിൽ ശയനഗൃഹം നിർമ്മിക്കണം.

അവ_ ഈനി രണ്ടു ശ്ലോകങ്ങൾകൊണ്ടു സാധാരണജനങ്ങളുടെ ഗൃഹങ്ങൾക്കാവശ്യമായ ഉപഗൃഹങ്ങളുടെ സ്ഥാനങ്ങളെ പറയുന്നു.

പർജ്ജന്യേ പചനാലയം ശിഖിനി വാ
      മേഷേ വൃഷേ വാ തഥാ
      കർയാൽ ഭുക്തിഗൃഹം തഥൈവ മകരേ
      കുംഭേ ച സൌഖ്യാലയം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.