ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

124

 ==തച്ചുശാസ്ത്രം==

കാർത്താന്ത്യാം കളസത്മ നൈരൃതപദേ
 ധാന്യാലയം കർക്കടേ
സിംഹേ വാളിതുലാഗതം ധനഗൃഹം
 വായൌ തഥോടലൂഖലം. ൧൬൫

വ്യാ_ഈശകോണിന്നടുത്തു തെക്കേതായ പർജ്ജന്യപദത്തിലോ അഗ്നികോണിലോ അടുക്കളയും,നേരെ കിഴക്കുഭാഗത്തു വടക്കേതായ  മേടംരാശിസ്ഥാനത്തോ അതിനു തെക്കേതായ എടവം രാശിസ്ഥാനത്തോ ഊണിനുള്ള ഗൃഹവും;വടക്കുഭാഗത്തു നേരെ വടക്കിനടുത്തു പടിഞ്ഞാറേതായ മകരംരാശിസ്ഥാനത്തോ അതിനു കിഴക്കുള്ള കുംഭംരാശിസ്ഥാനത്തോ സുഖവാസത്തിനുള്ള ഗൃഹവും,നേരെ തെക്കു യമപദത്തിൽ കലപ്പുരയും,തെക്കുപടിഞ്ഞാറെ കോണിലുളള നിരൃതിപദത്തിൽ നെല്ലറ(പത്തായപ്പുര)യും,നേരെ തെക്കുഭാഗത്തിനടുത്തു കിഴക്കുള്ള കർക്കടരാശിസ്ഥാനത്തോ അതിനടുത്തു പടിഞ്ഞാറേതായ ചിങ്ങംരാശിസ്ഥാനത്തോ നേരെ പടിഞ്ഞാറിനടുത്തുള്ള തെക്കേതായ തുലാംരാശിസ്ഥാനത്തോ അതിനടുത്തു വടക്കേതായ വൃശ്ചികരാശിസ്ഥാനത്തോ ധനം സൂക്ഷിപ്പാനുള്ള ഗൃഹവും,പടിഞ്ഞാറുവടക്കേ കോണിലുളള വായുപദത്തിൽ ഉരൽപ്പുരയും  ഉണ്ടാക്കാം.

ഗോശാലാ പ്രാക് പ്രതീച്യാമപി ച വിതഥപൂ_
 ഷാന്തരാളേ ച ശോഷേ
കുർയ്യാദ്വാ ദ്വാരപാലസ്യ ച കഹചിദഥോ
 പുഷ്പദന്തസ്യ മധ്യേ
കാർത്താന്ത്യാം മാഹിഷം മന്ദിരമിഹ വിഹിതം
 ചാപി കാർയ്യം ഗവാം വാ
ഗോശാലാദൌ വിശേഷാൽ ക്ഷയകൃദതിതരാം
 വാസ്തുമർമ്മ ത്രിശൂലം. ൧൬൬

വ്യാ_ഗോശാല കിഴക്ക് ഇന്ദ്രപദത്തിലോ പടിഞ്ഞാറു വരുണപദത്തിലോ അഗ്നികോണിന്നടുത്തു പടിഞ്ഞാറേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.