ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

                                                                                         34 തച്ചുശാസ്ത്രം

ബ്രഹ്മാ മധ്യപദേടഥ ശർവ്വസഹിത-
സ്കന്ദോടർയ്യമാ ജൃംഭകഃ
പ്രാഗാദൗ പിലിപിഞ്ഛകശ്ച ചരകീ
ശാദൗ വിദാർയ്യാഹ്വയഃ
ഭ്രയഃ പൂതനികാ ച പാപപദപൂ-
ർവ്വാ രാക്ഷസീ ബാഹ്യത
ശ്ചൈ തേടഷ്ടാവപദസ്ഥിതാശ്ച പരിതോ
ദേവഗ്രഹാസ്ത്ൽബഹിഃ ൫൧

വ്യാ_എല്ലാറ്റിലും പുറത്തെ വരിയിൽ ഈശകോണിലെ പദം തുടങ്ങി ക്രമത്താലെ ദേവതമാരുടെ പേരുകൾ:-1.ഈശാനൻ. 2.പർജ്ജന്യൻ. 3.ഐന്ദ്രി,(ജയന്തൻ). 4.ഇന്ദ്രൻ. 5.രവി. 6.സത്യൻ. 7.ഭൃശൻ. 8.ഖൻ. (അന്തരിക്ഷൻ) 9.ഹന്യാദൻ.(അഗ്നി) 10.പൂഷാവു്. 11.വിതഥൻ. 12.ഗൃഹക്ഷതൻ. 13.യമൻ. 14.ഗന്ധർവ്വൻ. 15.ഭൃംഗൻ. 16.മൃഗൻ. 17.പിതൃക്കൾ. 18.പ്രതിഹാരപാലൻ.19.സുഗ്രീവൻ. 20.പുഷ്പദന്തൻ. 21.വരുണൻ. 22.അസുരൻ. 23.ശോഷൻ. 24.രോഗൻ. 25.ഈരൻ(വായു). 26.നാഗൻ. 27.മുഖ്യൻ. 28.ഭല്ലാടൻ. 29.ഇന്ദു. 30.അർഗ്ഗളൻ.31.അദിതി. 32.ദിതി. ഇങ്ങനെ മുപ്പത്തുരണ്ടാകുന്നു. ഇനി അതിന്നകത്തെ പദങ്ങളിൽ ഈശകോണു തുടങ്ങിയുള്ള പദങ്ങളിലെ ദേവതമാരുടെ പേരുകൾ:-1. ആപൻ. 2.ആപവത്സൻ. 3.ആര്യൻ 4.സവിതാവു്. 5.സാവിത്രൻ. 6.വിവസ്വാൻ. 7.ഇന്ദ്രൻ. 8.ഇന്ദ്രജിത്ത്. 9.മിത്രൻ. 10.ശിവൻ.

11.ശിവജിത്ത്. 12.ഭ്രഭൃത്ത്. (മഹീധരൻ) ഇങ്ങനെ പന്ത്രണ്ടാകുന്നു. നടുവിലെ ഒമ്പതു ഖണ്ഡം കൂടിയ പദത്തിൽ ബ്രഹ്മാവു സ്ഥിതി ചെയ്യുന്നു. പിന്നെ പദങ്ങളിലല്ലാതെ പുറമെ കിഴക്കു മുതലായ ദിക്കുകളിൽ ക്രമത്താലെ ശർവ്വസ്കന്ദൻ, ആര്യമാവു്, ജൃംഭകൻ,പിലിപിഞ്ഛകൻ, എന്നു നാലു ദേവതമാരും,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/50&oldid=165804" എന്ന താളിൽനിന്ന് ശേഖരിച്ചത്