ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യാലയചന്ദ്രിക 37

ഇടത്തെകയ്യിന്മേൽ അർക്കാദികളും വലത്തേകയ്യിന്മേൽ ചന്ദ്രാദികളും, ഇടത്തെ കയ്യിന്റെ പ്രകോഷ്ഠത്തിൽ രുദ്രനും ശിവജിത്തും സ്ഥിതിചെയ്യുന്നു . ഇടത്തെ മുലയിൽ മഹീധാനും വലത്തെ മുലയിൽ ആര്യനും, വയറിന്റെ ഇടത്തുഭാഗത്ത് വിവസ്വാനും, വലത്തുഭാഗത്ത് മിത്രനും, പൊക്കിളിൽ ബ്രഹ്മാവും, ലിംഗത്തിൽ ഇന്ദ്രനും, അണ്ഡയുഗത്തിൽ ഇന്ദ്രജിത്തും, രണ്ടു കാലിന്മേലും മറ്റുള്ള ദേവതമാരും , സ്ഥിതിചെയ്യുന്നു . അവ-ഇനിയൊരു ശ്ലോകം കൊണ്ട് ആ ദേവതമാരെ പൂജിക്കേണ്ടതാണെന്നു പറയുന്നു.

 താദേവതാ വാസ്തുശരീരസംസ്ഥഃ
സന്തർപ്പിതാസ്തവിഷ്ടഫലപ്രദാസ്സ്യുഃ
താശ്ചേദനിഷ്ടാവിപരീതദാസ്സ്യു-
സ്തസ്മാദ്വിധ്യോദിഹ വാസ്തുയോഗം. ൫൭

വ്യാ-ഇങ്ങനെ വാസ്തുപുരുഷന്റെ ശരീരത്തിൽ സ്ഥിതിചെയ്യുന്ന ദേവതമാർ സന്തോഷിച്ചാൽ ഇഷ്ടഫലങ്ങളെ ദാനംചെയ്യും . കോപിച്ചാൽ ആപത്തിനെയും ഉണ്ടാക്കും. അതുകൊണ്ട് ഗൃഹനിർമ്മാണകാര്യത്തിൽ വാസ്തുയാഗം ചെയ്ത് അവരെ പ്രസാദിപ്പിച്ചു കൊള്ളേണ്ടതാകുന്നു. അവ ഇനിയൊരു ശ്ലോകം കൊണ്ട് വാസ്തുമർമ്മങ്ങളെ പറയുന്നു.

        
നാഡ്യഃപ്രഗുഗ്രഗാദേശദശൈ-
കാശിതി കോഷ്ഠേ ശിവാ-
ഗ്ന്യഗ്രാഃപഞ്ചപൃഥങ് നവോർമ്മിഗുണകോ-
ഷ്ഠസ്ഥാസ്തഥാ രജ്ജവഃ
മർമ്മാണ്യഷ്ടാ സാശുഗാബ്ധിഗുമസം-
ഖ്യാനൈരകോഷ്ഠസ്ഥിതൈഃ
സൂത്രൈര്യോഗ സമുത്ഭവാദിതി ശതം
വർജ്ജ്യാനി കഡ്യാദിഷ്ഠ. ൫൮












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/55&oldid=165809" എന്ന താളിൽനിന്ന് ശേഖരിച്ചത്