ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തച്ചുശാസ്ത്രം വ്യാ-സ്കംമാഗ്രവിസ്കാരമാകുന്ന ദണ്ണിന്റ നാലി ലൊന്നോ എട്ടിലൊന്നോ കനവും, ഈ കനത്തോളവും ദ്വാ രവിസ്കാരത്തിൽ പകുതിയോളവും കൂടിയ വീതിയും, ചുവട്ടി ലും മുകളിലും കുടമയും ഉള്ളതായി നല്ല ഉറപ്പോടുകൂടിയതാ യ രണ്ടു വാതിലുണ്ടാക്കണം. കനത്തിൽ ഇരട്ടി വീതിയും, സ്ങ്കനാടികളായ അലങ്കാരങ്ങളും ഉള്ളതായ സൂത്രപട്ടികയെ എടത്തുഭാഗത്തുള്ള കതകിൻമേൽ അതിന്റ പകുതി വീതി കയറിയിരിക്കത്തക്കവണ്ണം താച്ചിരിക്കുകയും വേണം.

       അവ- ഇനി ഒരു ശ്ലോകംകൊണ്ടു സൂത്രപട്ടികയെത്ത

ന്നെ പറയുന്നു.

        ദ്വാരവ്യാസോബ്ധിബാണോർമ്മിവനിധരഭുജം-
        ഗാംശകൈകാംശനീവ്ര-

വ്യാസാ വ്യസാർദ്ധപാദോനിതബഹളമിതാ ദ്വാരതുല്യായതിശ്ച. കർത്തവ്യാ സൂത്രപട്ടീജ്വലനശാമഹീ- ധ്രാദികൌജസ്പനാഢ്യാ മുക്താദാമാദിപത്മസ്ഥിതമഹിതരമാ- കൃഷ്ണവിഘ്നേശയുക്താ. ൧൩൩

    വ്യാ- ദ്വാരവിസ്കാമത്തെ നാലുമുതൽ എട്ടുവരെയുള്ള

സംഖ്യകളെകൊണ്ടംശിച്ചു രണ്ടംശം കനവും അത്രതന്നെ വീതിയും ഉള്ളതായിട്ടോ അല്ലങ്കിൽ വീതിയിൽ പാതി യോ മുക്കാലോ കനമുള്ളതായിട്ടോ ദ്വാരനീളത്തോളം നീള മുള്ളതായും മൂന്ന്,അഞ്ച്,ഏഴു മുതലായി ഒറ്റപ്പെട്ട മൂല കളോടും മുത്തുമാല മുതലായവയോടും, താമരപ്പൂവിൽ ഇരി ക്കുന്നലഷ്മിദേവി, ശ്രീകൃഷ്ണൻ, ഗണപതി എന്നീ മൂർത്തിക ളുടെ രൂപങ്ങളോടും കൂടിയതായും ഇരിക്കുന്നതായ സൂത്രപ ടികയെ ഉണ്ടാക്കണം

വയവങ്ങളേയും അലങ്കാരങ്ങളേയും പറയുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/92&oldid=165841" എന്ന താളിൽനിന്ന് ശേഖരിച്ചത്