ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
6
മയൂരസന്ദേശം


ത്മാവായ ആ രാജ്ഞിയെ കണ്ടിട്ടുള്ള നയനസാഫല്യം ;അതോടുകൂടി അങ്ങനേ- യുള്ള ആളിന്റെ ജീവരക്ഷയെന്ന മഹാസുകൃതം; തഥാച സ്വാൎത്ഥം മാത്രം നോ- ക്കുന്ന പക്ഷവും ഇക്കാൎയ്യം ചെയ്യേണ്ടതു് തന്നേ എന്നു താല്പൎയ്യം

൧൧


കല്യാവേശാൽ കലുഷമതിയാമെന്റെ ചാപല്യമൂലം‌

കല്യാണാംഗിക്കതികഠിനമാമല്ലലേവം പിണഞ്ഞൂ |

കല്യാ ദൈവാൽ കഥമപി സമുന്മൂലിതസ്വാന്താശല്യാ

കല്യാ നിന്നാൽ പരമിഹ മമ ക്ഷേമവാൎത്താം നിവേദ്യ ||

ഇത്ര മഹാഭാഗമായ രാജ്ഞിക്കു എന്നാലീവിധം ആപത്തു് ​എങ്ങനേ നേരിടും‌ എന്നു മയിലിനു തോന്നാവുന്ന ചോദ്യത്തിനു് അതിനും നിമിത്തം ഞാനാണു്, അ‌- തിനാൽ തന്നെ ആണു് എനിക്കു ഇത്ര നിൎബ്ബന്ധവും എന്ന അഭിപ്രായത്തിൽ ഉത്തരം പറയുന്നു. കല്യാവേശം , കലിയുടെ ആവേശം . എനിക്കും എന്തോ തല്ക്കാ- ലമുണ്ടായ കലിബാധയാൽ അങ്ങനേ ഒരു ചാപല്യത്തിനു (അവിവേകത്തിനു) ഇ- ടയായി എന്നേ ഒള്ളു എന്നു ഭാവം . ദൈവാൽ കല്യാ, ഈശ്വരാനുഗ്രഹം കൊണ്ടു കുശലിനിയായിരിക്കുന്ന അവൾ. ഇഹ മമ ക്ഷേമവാൎത്താം നി- വേദ്യ, ഇവിടേ എനിക്കു ക്ഷേമമെന്ന വൎത്തമാനം അറിയിച്ചിട്ടു. നിന്നാൽ പരം, നിന്നാൽ തന്നേ. കഥമപി സമുന്മൂലിതസ്വാന്തശല്യാ കല്യാ, ഏതുവിധേന ​എങ്കിലും മനശ്ശല്യമിലാത്തവളാക്കിച്ചേെയ്യപ്പേടേണ്ടവളാകുന്നു. എ- ന്മൂലമാണപത്തെങ്കിലും എന്റെ ക്ഷേമവാൎത്ത അറിഞ്ഞേമഹാരാജ്ഞിക്കു മനശ്ശല്യ- ത്തിനു കുറവുവരൂ എന്നു നിൎദേശിക്കയാൽ നായികയുടെ അനുരാഗാതിശയവും ക്ഷ- മയും ഗാംഭീൎയ്യവും മറ്റും ധ്വനിക്കുന്നു.

൧൨



തത്താദൃക്കാം നരപതിഭയം കൊണ്ടു മറ്റാരുമിപ്പോ-

ളെത്താനും തൽപുരമതിൽ മഹാരാജ്ഞിയേക്കാണുവാനും |

വൃത്താന്തം മേ പറവതിനുമാളല്ല നീ തന്നെ വേണം

ചിത്താശ്വാസം രുചിരചികുരയ്ക്കേുകവാൻ കേകിവൎയ്യ! ||

'നിന്നാൽ പരം കല്യം' എന്നു പരിച്ഛേദിച്ചു പറഞ്ഞതിനെ സമൎത്ഥിക്കുന്നു. രാജഭയത്താൽ സാധാരണന്മാൎക്കു ഈ അവസരത്തിൽ ഇക്കാൎയ്യം സാധ്യമല്ലാ. എ‌- ന്തുകൊണ്ടെന്നാൽ ഒന്നാമതു് അവിടെ ചെല്ലുക ദുർഘടം, ചെന്നാൽ രാജ്ഞിയെക്കാ- ണുക, കണ്ടാൽ എന്റെ ദൂതു് പറക; നിനക്കോ പിന്നെ പക്ഷിയും ഈശ്വരാംശ- വുമാകയാൽ രാജഭയം വേണ്ടല്ലോ എന്നു ഹൃദയം . അതിനാൽ ആ സൂന്ദരിയ്ക്കു നീ തന്നെ ആശ്വാസമേകണം. കേകിവൎയ്യ! മയൂരശ്രേഷ്ഠ ! എന്നു സംബോധനം.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/15&oldid=150180" എന്ന താളിൽനിന്ന് ശേഖരിച്ചത്