ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
10
മയൂരസന്ദേശം
൨൦


സ്വൈരം പോലേ സുരസരണിയിൽ കൂടി നേരെ പറന്ന-

ദ്ദൂരം പോകുുന്നതിനു പണിയുണ്ടാക്കുവോന്നാകിലും തേ |

പാരം പിന്നിൽ ഘനമിയലുമിപ്പിഞ്ഛികാസഞ്ചയത്തിൻ ഭാരം പാക്കിൽ പരമുപകരിക്കാതിരിക്കില്ല ചിലപ്പോൾ ||

തേപാരം പിന്നിൽ ഘനമിയലുമിപ്പിഞരികാസഞ്ചയത്തിൻഭാരം , പിൻഭാരമേറുന്ന നിൻേറ പീലിക്കെട്ട്. സ്വൈരംപോലേ സുരസരണി- യിൽ കൂടി നേരെ പറന്നദ്ദൂരം പോകുന്നതിനു പണിയുണ്ടാക്കുവോന്നാകിലും സ്വച്ഛന്ദമായിട്ടു് ആകാശത്തിലുടേ ഒന്നിച്ചു അത്രയും ദൂരം പറക്കുന്നതിനു പ്രയാ- സമുണ്ടാക്കുന്ന ഒരു വസ്തുവാണെങ്കിലും, ചിലപ്പോൾ ഏറ്റമുപകരിക്കാതിരിക്കയില്ലാ. ഉണ്ടാക്കുവോന്നു= ഉണ്ടാക്കുമൊന്നു=ഉണ്ടാക്കുന്ന ഒന്നു; അനുസ്വാരത്തിനു വാദേ- ശവും ഒകാരത്തിനു ദീൎഘവും വിശേഷപ്രക്രിയാ.

൨൧


കൂടിച്ചേൎന്നിട്ടൊരു വക കളിക്കൂട്ടർ നിന്നെപ്പിടിക്കാ-

നോടിച്ചെങ്കിൽപടുതയൊടു നീ പിന്തിരിഞ്ഞന്തികത്തിൽ |

ചാടിച്ചെന്നിച്ചതുരതയെഴും പീലിയബ്ബാലകന്മാർ

പേടിച്ചോടുംപടി ഝടിതിയൊന്നുച്ചലിപ്പിച്ചിടേണം ||

'ചിലപ്പോൾ ഉപകരിക്കാതിരിക്കാ' എന്നു പറഞ്ഞതിനു തന്നേ ഒരു ദൃഷ്ടാന്തം കാണിക്കുന്നു .കളിക്കുട്ടർ,കളിച്ചുനടക്കുന്ന പിള്ളർ. ഉച്ചലിപ്പിക്കുക , ഉയൎത്തിവിടുക . കുട്ടികളെ പേടിപ്പിക്കാൻ ഇത്രയും മതിയാകുമല്ലോ. കൺകെട്ടു വിദ്യക്കാർ തങ്ങളുടെ കയ്യിലിരിക്കുന്ന പീലി എളക്കുന്നതുകൊണ്ടു് വിശേഷവസ്തക്ക- ളേ ഝടിതി നിൎമ്മിച്ചു കാണികൾക്കു ഭയവിസ്മയങ്ങളേ ഉളവാക്കുന്നതുപോലെ എന്നു കൂടി ശബ്ദസ്വാരസ്യത്താൽ സ്ഫുരിക്കുന്നു.

൨൨.


നിഷ്കാസിച്ചാലകലെയൊഴിയാതുഗ്രനാഗങ്ങളേറും-

മുഷ്കാലെത്തിക്കുടിയിടകളിൽ സഞ്ചരിക്കുന്നതാകിൽ |

നിഷ്കാരുണ്യം വഴിയിലവയേ നിഗ്രഹിച്ചഞ്ജസാ നീ

ദുഷ്കാലത്തേക്കളക സുമതേ! തത്ര വാഴും ജനാനാം ||

ചേതമില്ലാത്ത ഉപകാരം എപ്പൊഴും ചെയ്യേണ്ടതാണെന്നു ഉപദേശിക്കുന്നു. നിഷ്കാസിക്കു ,തള്ളിപ്പുറത്തുകളക. നിഷ്കാരുണ്യം ,നിൎദയം, ദുഷ്ടനിഗ്ര- ഹത്തിൽ ദയവിചാരിച്ചുകൂടല്ലോ .വഴിയിൽ ,നീ പോകുന്ന വഴിക്കു. അതിനു

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/19&oldid=150215" എന്ന താളിൽനിന്ന് ശേഖരിച്ചത്