ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പൂർവ്വഭാഗം
11


വേണ്ടി ഇടയിൽ താമസം ആവിശ്യമില്ല. അ ഞ്ജ സാ, ഉ‍‍‍ടൻ, സുമതേ! ബുദ്ധിശാലിൻ എന്നു സംബോധനം; ഈ വക എണ്ണങ്ങളിൽ സ്വയം തന്നേ- ഉചിതം നോക്കി നീ പ്രവർത്തിച്ചുകൊള്ളും എന്നും കാണിക്കുന്നു

൨൩



രണ്ടും മൂന്നും തവണ കൃഷിയേററുന്ന കണ്ടങ്ങളേയും

വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന കച്ഛങ്ങളേയും ‌‌‌‌‌‌‌‌|

തണ്ടും കെട്ടിത്തരമൊടു ചരിക്കുന്ന വള്ളങ്ങളേയും

കണ്ടുംകൊണ്ടച്ചറുപുഴകൾതൻ തീരമാൎഗ്ഗേണ പോക!


രണ്ടും മൂന്നും തവണ അരിപ്പാടുനിന്നു തെക്കുള്ള കണ്ടങ്ങൾ വിരിപ്പുനി- ലങ്ങളാകുന്നു.കച്ഛങ്ങൾ ,വെള്ളം കെട്ടിനില്ക്കുന്ന താഴ്ന്ന പ്രദേശങ്ങൾ,പ്രാ- യേണ ഈ മാതിരി ഇടങ്ങളിൽ ആമ്പൽ മുതലായ പുഷ്പങ്ങൾ കാണും; അതി- നാലാണു വണ്ടിനിവിടെ പ്രസക്തി . ചെറുപുഴകൾ,ഇടത്തോടുകൾ ;ഇവ - യിലൂടേ പ്രഭുക്കന്മാർ സാധാരണയായ് തണ്ടുവച്ച ഓടിവള്ളങ്ങളിൽ സ‍ഞ്ചരിക്കാ- റുണ്ടു.ഈ വൎണ്ണനകൊണ്ടു മയിൽ കായങ്കുളത്തുകായൽവഴി പോകാതെ സ്വല്പം കിഴക്കോട്ടു വന്നു്പത്തിയൂർ മുതലായ ദിക്കിലൂടെ പോകണമെന്നാണു കവിയ്ക്കുദ്ദേ- ശ്യമെന്നു തോന്നുന്നു.

൨൪



വഞ്ചിക്ഷോണിയ്ക്കൊരു തിലകമാമപ്പുരത്തേയ്ക്കു പോകും-

വഞ്ചിക്കൂട്ടം വരുമളവിലത്തോട്ടുവാരത്തൊതുങ്ങി |

വഞ്ചിയ്ക്കേണം വളരെ മരനീരുള്ളിലുണ്ടാകമൂലം

വ‍ഞ്ചിത്തഭ്രാന്തെഴുമരയരാം നാവികക്കൎയ്യരേ നീ‌‌‌‌‌‌ ||

വഞ്ചിക്ഷോണിയ്ക്കൊരു തിലകമാമപുരത്തേയ്ക്കു, തിരുവനന്തപുര- ത്തേക്കു്,തോട്ടുവാരം,തോട്ടിൻകര; മരനീർ ,മദ്യം, ഇത് നീചന്മാരുടേ ഭാഷയെ അനുകരിച്ചു പറഞ്ഞതാണു. വഞ്ചിത്തഭ്രാന്ത്,വലുതായ മദം;അ- വർ മദിച്ചിരിക്കയാൽ. നീ വള്ളത്തിൽ കയറുന്നതു് അവർ അറികയില്ലെന്നു താ- പ്പൎയ്യം, കുടിയന്മാരേ വഞ്ചിക്കുന്നതിൽ ദോഷമില്ലെന്നും അഭിപ്രായം. നാവി- കക്കയ്യർ,ദുഷ്ടരായ വള്ളക്കാർ

                                                                                 2*
"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/20&oldid=150220" എന്ന താളിൽനിന്ന് ശേഖരിച്ചത്