ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പൂൎവ്വഭാഗം
13
൨൮.


കോപത്താൽ നീ കുതി തൂടരൊലാ പന്നഗത്തെക്കുറിച്ചാ-

ലാപത്തേക്കേട്ടതുമപകടം തന്നയാം പന്നഗാരേ |

ആപല്ലാഭം ഫലമയി സഖേ ! ഭോഗഭുക്കാംവയസ്സിൻ-

ചാപല്യത്തേസ്സപദി നിയമിയ്ക്കായ്കിലെന്നാപ്തവാക്യം ||

ഇതിലും അധികം സംഭാവ്യമായ മറ്റൊരു അപകടത്തേക്കരുതാൻ പറയുന്നു. പന്നഗത്തെക്കുറിച്ചാലാപത്തേക്കേട്ടു , പന്നഗം എന്നാൽ ഒാല പരമ്പു മുത- ലായതുകൊണ്ടു ഉണ്ടാക്കുന്ന വള്ളത്തിന്റേ മൂടി ;ശ്ലേഷംകൊണ്ടു സൎപ്പമെന്നുമൎത്ഥം. 'പന്നഗം പൊക്കിയിടണം ,താഴ്ത്തിയിടണം ,മാറ്റിവയ്ക്കണം ,' ഇത്യാദി വള്ളക്കാ- രുടേ സംസാരം കേട്ടു പാമ്പിനേപ്പറ്റിയാണു് അവർ പറയുന്നതു് എന്നു ഭ്രമിച്ച് , നീ കോപത്താൽ കുതി തുടരൊലാ ,പരിഭ്രമിക്കരുതു്  ; (എന്തുകൊണ്ടെ- ന്നാൽ) അതുമപകടം തന്നയാം അതും വിഷമമായിത്തീരും; പൂൎവശ്ലോക- ത്തിൽ ചൊന്നതിനേ സമുച്ചയിക്കാനായിട്ടു 'അതും'എന്നു പറഞ്ഞു . പന്നഗാരേ! സൎപ്പശത്രോ! എന്നു സാഭിപ്രായസംബോധനം. ആപ്തവാക്യപ്രമാണംകൊണ്ടു് ഉത്തരാൎദ്ധത്തിൽ ഈ ഉപദേശത്തേ ബലപ്പെടുത്തുന്നു. അയി! സഖേ! എടോ ചെങ്ങാതീ! ഭോഗഭുക്കാം സുഖങ്ങളേ അനുഭവിക്കുന്ന; വയസ്സിൻ, യൌവ നത്തിൻെറ; ചാപല്യത്തേ, സപദി, ഉടൻ;നിയമിക്കായ്കിൽ, തടുക്കാഞ്ഞാൽ ;(അതി ന്റെ) ഫലം ആചല്ലാഭമാകുന്നു എന്നാണു്ആപ്തവാക്യം. യൌവനത്തിലേ ചോരത്തിളപ്പുകൊണ്ടു തോന്നുന്നതൊക്കേയും പ്രവൎത്തിച്ചാൽ മേലിൽ അതിൽനിന്നു വളരേ ആപത്തുകൾക്കു ഇടവരുമെന്നാണു ഹിതോപദേശം എന്നു താല്പൎയ്യം. അതിനാൽ നീ സാഹസമായിട്ടൊന്നും പ്രവൎത്തിക്കരുതെന്നു ഭാവം. ഇതിനു പുറമേ ഭോഗശബ്ദത്തിനു സൎപ്പശരീരമെന്നും ഭുക്ക് ശബ്ദത്തിനു ഭക്ഷിക്കുന്നവനെന്നും വയ- സ്സെന്നതിനു പക്ഷി എന്നും കൂടി അൎത്ഥം ഉള്ളതിനാൽ ശ്ലേഷമഹിമാവുകൊണ്ടു ഭോഗഭുക്കാം വയസ്സിൻെറ, പാമ്പുതീനിപ്പക്ഷിയായ മയിലിൻെറ ചാപല്യത്തേ, തടുക്കാഞ്ഞാൽ ആപത്തിനു ഇടയാകുമെന്നു കൂടി ഒരൎത്ഥാന്തരം സ്പഷ്ടമായിട്ടുളവാ കുന്നു. ഏവഞ്ച മയൂരത്തേ ഒരു കാൎയ്യസിദ്ധിയ്ക്കായി പറ‍ഞ്ഞയക്കുന്ന പക്ഷം അതി- ൻെറ സഹജചാപല്യത്തിനു കൂടി നിവൃത്തി ആലോചിക്കേണ്ടതാണെന്നാണു് ആ പ്തന്മാർ പറയുന്നത് , അതിനാലാണു നിന്നോടു ഞാനിത്രയും നിൎബന്ധിക്കുന്നതു് എന്നൊരൎത്ഥാന്തരം കൂടി ഇവിടെ സ്ഫുടമാകുന്നു. ഒരു ഞെട്ടിൽ തന്നേ ഇരട്ടയായിട്ടു രണ്ടു പഴം ഉണ്ടാകുന്നതുപോലേ ഒരേ ശബ്ദധാരയിൽ രണ്ടു അൎത്ഥത്തിനു അനു- ഭവം വരുന്നതു ശ്ലെഷാലങ്കാരമെന്നു ആലങ്കാരികന്മാർ പറയുന്നു. ഇവിടേ രണ്ടു അൎത്ഥവും പ്രകൃതമാകയാൽ ഇത് അതിൽ തന്നേ പ്രകൃതശ്ലേഷമെന്ന വകഭേദമാ- കുന്നു. വള്ളത്തിന്റേ മേല്പുര എന്നൎത്ഥമായ പന്നകശബ്ദം വസ്തുത: കകാരാന്തമാ- ണെങ്കിലും സംസ്കൃതത്തിൽ 'ബവയോരഭേദ:' ഇത്യാദി വിനിമയങ്ങ-

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/22&oldid=150242" എന്ന താളിൽനിന്ന് ശേഖരിച്ചത്