ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
18
മയൂരസന്ദേശം.

റസിഡൻറിൻെറ ആൾക്കാരായ ധ്വരമാർ അപ്പോൾ അവിടെ വേട്ടക്കു ഭാവി- ക്കുന്ന അവസരമാണെങ്കിൽ അടുക്കലെങ്ങുമേ നിൽക്കരുത്, എന്തുകൊണ്ടെന്നാൽ- അവർ ദൂരത്തിരിക്കുന്ന പക്ഷിയേയും വെടിവെയ്ക്കാൻ സമൎത്ഥന്മാരാണു്. അതി- നാൽ അപമൃത്യുവരാതേ സൂക്ഷിക്കണം, തെറ്റില്ല; തെറ്റുകയില്ലെന്നു വടക്കൻ പ്രയോഗം.

൪൦.


ഹൃദ്യാനന്ദം നിരുപമതമം നൾകമദ്ദിവ്യമായോ-

രുദ്യാനത്തിൻ സുഖമനുഭവിക്കേണമെന്നെണ്ണമെങ്കിൽ |

ഹൃദ്യാകാര! സ്ഥിതിയൊരു നികുഞ്ജത്തിലാക്കീടണം നീ

പദ്യാപാൎശ്വസ്ഥലികളിലിറങ്ങാതെയന്തൎഹിതാത്മാ ||

പദ്യാപാൎശ്വസ്ഥലികളിലിറങ്ങാതെയന്തൎഹിതാത്മാ, നടക്കാനുള്ള വഴികളുടേ ഇരുപുറവും ഇറങ്ങാതെ മറഞ്ഞിരുന്നുകൊണ്ടു്; അവിടയേ സായ്പ- ന്മാർ അധികം നടക്കുക പതിവൊള്ളു. ഹൃദ്യാകാര! സുന്തരാക്രതേ ! എന്നു സാഭിപ്രായസംബോധനം .വിരൂപമായ കാക്കയ്ക്കും മറ്റും ഇപ്പേടി വേണ്ടല്ലോ.

൪൧.


മല്ലീജാതിപ്രഭൃതികുസുമസ്മേരമായുല്ലസിക്കും

സല്ലീലാഭി: ‍കിസലയകരം കൊണ്ടു നിന്നെത്തലോടും

വല്ലീനാം നീ പരിചയരസം പൂണ്ടു കൌതൂഹലത്താ-

ലുല്ലീഢാത്മാ ചിരതരമിരുന്നങ്ങമാന്തിച്ചിടൊല്ലാ ||

മുല്ല പിച്ചി മുതലായ പുഷ്പങ്ങളാൽ പുഞ്ചിരി തൂകും പോലേ പ്രകാശിക്കയും- നല്ല വിലാസങ്ങളോടു കൂടി കരംപോലിരിക്കുന്ന തളിർകൊണ്ടു (ഉപമിതസമാസം) നിന്നേ തലോടുകയും ചെയ്യുന്ന വല്ലികളുടേ പരിചയരസം ,സഹവാസസൌഖ്യം, പൂണ്ടു് അധികമായി രസിച്ചു വളരെ നേരമിരുന്നമാന്തിക്കരുതു്. 'കുസുമസ്മേരം,' 'കിസലയകരംകൊണ്ടു് തലോടും,' 'പരിചയരസം പൂണ്ടു,' ഇത്യാദി വാചകങ്ങ- ളിലേ അൎത്ഥസ്വാരസ്യംകൊണ്ടും 'വല്ലീനാം' എന്നു സ്ത്രീലിങ്ഗംകൊണ്ടും വിലാസി- നിമാരൊരുമിച്ചു രമിക്കുന്ന ഒരു ദക്ഷിണനായകന്റേ വൃത്താന്തം സ്ഫുടമായിസ്ഫുരി- ക്കയാൽ സമാസോക്തിയലങ്കാരം. അതിൽനിന്നും താൻ ഇത് പോലെ സുഖിച്ചി- രുന്നിടുള്ള അവസരങ്ങളുടെ സ്മരണത്തിനു പ്രതീതിയുണ്ടാകയാൽ സ്മതിമദലംകാരം വ്യഞ്ജിക്കുന്നത്കൊണ്ടു അലംകാരേണാലംകാരധ്വനി.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/27&oldid=150265" എന്ന താളിൽനിന്ന് ശേഖരിച്ചത്