ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
22
മയൂരസന്ദേശം.
൪ൻ.


ശൃംഗാഗ്രം കൊണ്ടു‍‍‍പരി ഗഗനം ലേഖനം ചെയ്തു നിൽക്കും-

തുംഗാഗാരങ്ങളിലതുലമാം കൗതുകത്തോടജസ്രം |

അംഗാഭിഖ്യാജിതരതികളാമംഗനാഭിസ്സലീലം

ശൃംഗാരം പൂണ്ടവിടെ മരുവും യോഗ്യരേ ഭാഗ്യവാന്മാർ ||

ശൃംഗാഗ്ര‍ങ്ങൾകൊണ്ടു മാളികകൾ ആകാശത്തിൽ ഉരസുമെന്നും ,അംഗശോഭ- കൊണ്ടു അംഗനമാർ രതിദേവിയേ ജയിക്കുമെന്നും,കൊല്ലവാസികളേ ഭാഗ്യവാ- ന്മാരാകുന്നുവൊള്ളൂ എന്നും,സംബന്ധമില്ലാത്തിടത്തു സംബന്ധമുണ്ടാക്കിയതിനാൽ അതിശയോക്തി.

ദ്രം.


പള്ളിക്കൂടം പലതു വലുതാം പാളയം പള്ളി കള്ള-

പ്പുള്ളിക്കാരെത്തടവിലിടുവാനുള്ള ജേലാശുുപത്രി |

തള്ളിക്കേറിദ്വിജരണയുമായൂട്ടുമപ്പട്ടണത്തി-

ന്നുള്ളിൽ കാണാമൊരു കുറി പറന്നൊക്കെ നീ നോക്കിയാലും ||

ആ നഗരത്തിൽ കാണ്മാനുള്ള കാഴ്ചകളെ വിവരിക്കുന്നു. ജേൽ,കാരാഗ്രഹം, ഇംഗ്ലീഷ് വാക്ക്,ആശുപത്രി,ആതുരശാലാ;'ഹാസ്പിററൽ' എന്ന ഇംഗ്ലീഷിന്റെ തദ്ഭവം.

ദ്ര൧.


പട്ടാളക്കാരതി പരുഷരായങ്ങും മിങ്ങും നടക്കും-

മുട്ടാളന്മാർ മതിമുഖികളേ മുക്കിൽ മുട്ടുന്നകണ്ടാൽ |

തട്ടാതപ്പോളവമതിയവർക്കായവറേറടെ കർണ്ണം

പൊട്ടാനാകുംപടി രട സകൃദ്ധീര ! മാർജാരകണ്ഠ ! ||

അതിപരുഷർ, നിഷ്തണ്ടകന്മാർ; മുക്കിൽമുട്ടുക,വല്ലമൂലയിലും തനിച്ചു- കണ്ടെത്തുക; കണ്ടെത്തി സാഹസം പ്രവൎത്തിക്കാനാരംഭിക്കുക എന്നെടത്തോളമ- ൎത്ഥമുണ്ടു.തട്ടാതെ, തട്ടാതിരിപ്പാൻവേണ്ടി എന്നു താല്പൎയ്യം.സകൃൽരട, നീ ഒന്നു ശബ്ദിച്ചാലും; ബലവാന്മാരും ദുഷ്പ്രവൃത്തിക്കു ഭാവിക്കുമ്പോൾ ദുൎബ്ബലന്മാരെ- പ്പേടിക്കുമല്ലോ.മാൎജാരകണ്ഠ: കേകാളിൎവിഷ്കിരോ നൎത്തനപ്രിയഃ" എന്നു വൈ- ജയന്തീകോശപ്രകാരം 'മാൎജാരകണ്ഠപദം' മയൂരപൎയ്യായമാകുന്നു.ഇതിന്റേ ആഗമം കേകയ്ക്കും മാൎജാരശബൃത്തിനും ഉള്ള സാമ്യമായിരിക്കണം.പൂച്ചയുടെേ കരച്ചലിനു

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/31&oldid=150281" എന്ന താളിൽനിന്ന് ശേഖരിച്ചത്