ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
24
മയൂരസന്ദേശം

നാൾ മഹാരജാവിനു സൎപ്പഭയമസാമാന്യ മായുണ്ടായിരുന്നു. ഈവിശേഷണത്താൽ- സൎപ്പം പണ്ഡിതപാമരനിൎവിശേഷം പരോപദ്രവി എന്നു വന്നു കൂടുന്നു. കേമ- ത്വം പൂണ്ടു, ഇതൊക്കയും മിടുക്കെന്നു നിനച്ചു് ; അനൃജൂഗതിയാം ;വക്രമാ- യിത്തന്നേ നടക്കുന്നതായ. ശ്ലേഷംകൊണ്ടു ഇവിടേ അൎത്ഥാന്തരവും ഉളവാക്കുന്നു. തഥാഹി, ഭുജംഗന്മാരായ, വിടവൃത്തികളായ, ദ്വിജിഹ്വന്മാരുടേ, എഷണിക്കാരുടേ കൂട്ടത്തോടു നിനക്കു നല്ല വിരോധമുണ്ടാകട്ടേ. അവർ എങ്ങ- നേയുള്ളവർ ? ധനമദംകൊണ്ടു വളരേ ആളുകൾക്കു പ്രാണഹാനിക്കു തുല്യമായ് ഉപദ്രവങ്ങൾ ചെയ്തും ,ഏഷണിയിലുള്ള സാമൎത്ഥ്യത്താൽ രാജാവിനു സ്വപക്ഷ- ഭയം ജനിപ്പിച്ചും മഹാകേമന്മാരെന്നുള്ള നാട്യത്തോടേ ദുൎമ്മാർഗങ്ങളിൽ പ്രവൎത്തി- ക്കുന്ന, എന്നു് .രാവണനെ വിഭീഷണനിൽനിന്നുണ്ടായപോലുള്ള ഭയമാണു അഹി- ഭയം, 'മഹീഭുജാമഹിഭയം സ്വപക്ഷപ്രഭവം ഭയം" എന്ന് അമരമുണ്ടു. തനിക്കു- ഇൗ അനൎത്ഥത്തിനു ഇടയായതു ഈ വക ഏ‍‍ഷണിക്കാർ നിമിത്തമാകയാൽ അവരുടേ- നേരെ സ്വോപകാരിയായ നിനക്കു ദ്വേഷം തോന്നട്ടേ എന്നു കവിഹൃദയം. 'സാധ്വബാധം'എന്നു ഒറ്റപ്പദമാക്കീട്ടു, അധ്വാബാധത്തോടു കൂടിയ വിരോധം, അവരുടേ വഴികളേ അടയ്ക്കുന്നതായ വിരോധം‌ എന്നു വ്യാഖ്യാനിക്കാം. പിശുന- ന്മാരുടേ വഴി അടച്ചേ കാൎയ്യസിദ്ധി വരുവൊള്ളല്ലോ. ഇത്യലമതിപ്രസംഗേന.

൫൪.


ചുറ്റിക്കണ്ടാനഗരമവിടം വിട്ടു വള്ളത്തിലൊന്നിൽ

പറ്റിക്കൂടിപ്പുനരപി കടന്നശ്രമം ഭൂരി ദൂരം |

കുറ്റിക്കാടും വയലുമതിലംഘിച്ചു നീ പോകിൽ മാൎഗ്ഗം

തെറ്റിക്കൂടാ വടിവൊടുടനേ വൎക്കലച്ചെന്നു ചേരാം ||

മാർഗ്ഗം തെറ്റികൂടാ, വഴിപിഴക്കാൻ പാടില്ലാ. കൊല്ലത്തുനിന്നു വൎക്കല നേരേ തെക്കു തന്നേ ആകുന്നു.

൫൫.


ഒന്നിച്ചോരോ വിടപികൾ വളൎന്നുന്നമിച്ചുല്ലസിക്കും

കുന്നിൽ ചക്രായുധനുടെ മഹാക്ഷേത്രമത്യന്തഹൃദ്യം |

ഇന്നിദ്ധാത്രീതലമതിഖ്യാതിമൽ തത്ര കാണാ-

മുന്നിദ്രാണാഭയൊടു കനകസ്തുപികാദീപിതാശം ||


ഉന്നമിക്ക, ഉയരുക. ചക്രായുധൻ, ‍ജനാൎദനസ്വാമി. ഉന്നിദ്രാണഭ, മാഴ്കാതേ വിലസുന്ന പ്രകാശം.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/33&oldid=150312" എന്ന താളിൽനിന്ന് ശേഖരിച്ചത്