ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പൂൎവ്വഭാഗം
27


൬൧..


പുണ്യക്ഷേത്രത്തിനു പുറമെയങ്ങൊണ്ടു സാന്ദ്രപ്രരോഹ-

ത്തൃണ്യക്ഷോണീപരിസരമതിൽ സാരമാമഗ്രഹാരം ശ|

ഗുണ്യന്മാരായ് ഗുരുവിനയരായ് ശ്രോത്രിയന്മാരിലഗ്രേ-

ഗണ്യന്മാരായ് ഗതകലുഷരായുള്ള ധാത്രീസുരാണാം ||

സാന്ദ്രപ്രരോഹത്തൃണ്യക്ഷോണീപരിസരം ,നിബിഡമായ് മുളച്ചു നിൽക്കുന്ന പുൽതകിടിയോടു ക്രടിയ ഭ്രഭാഗം ; ഗുണ്യന്മാർ ഗുണവാന്മാർ; ശ്രോത്രിയന്മാർ, വേദാദ്ധ്യായികൾ;ഗുരുകലുഷന്മാർ, പാപമില്ലാത്തവർ; ധാത്രീസുരാണാം ബ്രാഹ്മണരുടെ ; ക്ഷേത്രത്തിന്റെ മുൻവശത്തു അല്പം- തെക്കു മാറി ഒരു അഗ്രഹാരമുണ്ട്.

൬൨.


കല്യൻ ഹുണപ്രവരനൊരുവൻ കാരുധൌരേനാരാൽ

കല്യയ്ക്കായിഗ്ഗിരിനിര തുരക്കുന്നതും ചെന്നുകാണ്ക |

തുല്യം മറ്റില്ലലകിലതിനോടത്തുരങ്കങ്ങൾ തീൎന്നാൽ

ശല്യം വേണ്ടാ സരണിമുഴുവൻ തോണിയിൽ തന്നെ പോകാം ||

കല്യൻ ഹൂണപ്രവരനൊരുവൻകാരു ധൌരേയൻ, ഹെഡ് ഇഞ്ചി- നീർസായ്പു; ആരാൽ , അടുത്ത് ; കല്യാ തോടു; ഇക്കാലം തുരങ്കങ്ങളുടേ വേല - നടക്കുന്ന അവസരമായിരുന്നു . ഇതുപോലേ തോടായുള്ള ഇൻഡ്യയിൽ- മറ്റെങ്ങുമില്ല. ഇതു രണ്ടും തീൎന്നതിന്റേ ശേഷം ഇപ്പോൾ തിരൂപ്പാണ്ടി മുതൽ തിരുവനന്തപുരം വരേ ഒന്നായി ജലമാൎഗ്ഗേണ സഞ്ചരിക്കാമെന്നുള്ളതു് അനുഭ-വ മാണല്ലോ.

൬൩.


എല്ലാമീക്ഷിച്ചവിടെ വഴിയേ തെല്ലു ദൂരം പറന്നി-

ട്ടുല്ലാസത്തോടൊരിതരണിയിൽ ചാടി നീ കൂടിയെന്നാൽ |

ഇല്ലായാസം ത്രിചതുരമണിക്കൂറിനുള്ളിൽ സഖേലം

ചെല്ലാമെല്ലാവരുമറിയുമാവേളിയാം കായൽ തന്നിൽ ||

വൎക്കലനിന്നു പുറപ്പെടാൻ പറയുന്നു.തരണി,വള്ളം;ത്രിചതുരം, മൂന്നു നാല്;വൎക്കലനിന്നു വേളിയിലേക്കു ൧൮ മയിലേ ഒള്ളൂ. "എല്ലാവരുമറിയും' എന്നു വിശേഷണം ചെയ്തതു് അതിന്റേ സൗെന്ദൎയ്യാതിശയത്താലാകുന്നു. നഗര- വാസികൾ ഇവിടേ വള്ളംകളിക്കാനും മറ്റും പോകാറുണ്ടു.കവിക്കു ഈ കാ- യൽക്കര വളരേ പ്രിയമായ വിനോദസ്ഥലമായിരുന്നുവെന്നു അടുത്തശ്ലോകത്താൽ വെളിപ്പെടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/36&oldid=150328" എന്ന താളിൽനിന്ന് ശേഖരിച്ചത്