ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പൂൎവ്വഭാഗം
29


൬൭.


മേളിപ്പേറും പനകളുടെയും മറ്റുവൃക്ഷങ്ങടേയും

മോളിൽക്കേറിപ്പരിചൊടു പറന്നൊന്നിൽ നിന്നൊന്നണഞ്ഞു |

കേളിഷ്ടം പോലയി മരുവിയും കേളിസൌധോപരിഷ്ടാൽ

കോളിൽച്ചെന്നീടുക തിരുവനന്താഖ്യമാമപ്പുരത്തിൽ ||

'വൃക്ഷങ്ങടേ' എന്നും 'മോളിൽ' എന്നുമുള്ളതു വൃക്ഷങ്ങളുടേ എന്നും മുകളിൽ എന്നും പറയേണ്ടതfന്റേ സങ്കോചിതരൂപങ്ങളാകുന്നു. കോളിൽ, അതുവഴി, ക്രമേണ, സൊകൎയ്യത്തിൽ, എന്നു വിഭക്തിപ്രതിരൂപകമവ്യയം .തിരുവന- ന്താഖ്യമാമപ്പുരം,തിരുവനന്തമെന്നു പേരുള്ള അപ്പുരം,തിരുവനന്തപുരം.

൬൮.


ഭംഗം കൂടാതനിശമരവിന്ദേക്ഷണൻ തന്നുരസ്സാം

രംഗം തന്നിൽ കൃതനടനയാമിന്ദിരായാ വിലാസാൽ |

മംഗല്യശ്രീമഹിതവിഭവഭ്രാജിതാം രാജധാനീ-

മംഗ സ്വൈരം പ്രവിശ പലതും തത്ര കാണാം വിശേഷം ||

വിഘ്നംക്രടാതെ എന്നും താമരക്കണ്ണനായ ശ്രീപത്മനാഭന്റെ മാൎവിടമാകുന്ന രംഗത്തിൽ നൃത്തം ചെയ്യുന്ന ലക്ഷ്മിയുടേ വിലാസത്താൽ മംഗലരൂപങ്ങളായ വിഭവങ്ങളേക്കൊണ്ടു ശോഭിക്കുന്ന അപ്പുരിയിൽ നീ സ്വച്ഛന്ദം പ്രവേശിച്ചാലും. 'അംഗ'എന്ന അവ്യയം സംംബോധനാൎത്ഥകം. ശ്രീപത്മനാഭസാന്നിദ്ധ്യത്താൽ അവിടേ സമ്പത്തു എന്നും പരിപൂൎണ്ണയായിരിക്കുന്നുവെന്നു താല്പൎയ്യം.


മൎമ്മപ്രകാശമെന്ന മയൂരസന്ദേശവ്യാഖ്യാനത്തിൽ
പൂൎവസന്ദേശവ്യാഖ്യാനം സമാപ്തം..


ശൂ ഭ മ സ്തു.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/38&oldid=150349" എന്ന താളിൽനിന്ന് ശേഖരിച്ചത്