ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
34
മയൂരസന്ദേശം.

കണ്ടിരിക്കയില്ലല്ലോ] പാന്ഥവ്രാതം , വഴിക്കാതടേ കൂട്ടത്തെ : ഗാഢത്വര- യൊടു , അതിവേഗേന ; ഗൃഹാഭ്യന്തരംതന്നിലാക്കും , വീട്ടിനകത്തേയ്ക്കോ- ടിക്കുന്നതായ [ആനയേ ഭയന്നു വഴിക്കാർ ഇരുപുറത്തുമുള്ള വീടുകളിലേക്കു- സ്വയം കേറുന്നു . അതിലേയ്ക്കു കാരണമായ എന്നൎത്ഥം] മദതരളിതം മാതം ഗൗെഘം , മദയാനക്കുട്ടം , മാൎഗ്ഗമദ്ധ്യേ വരുമ്പോൾ; തേ, നിനക്കു ; കാളി- കാശങ്കയാ, മേഘമാല എന്നുള്ള ശങ്കയാൽ ; സ്ഫീതം കൗെതുഹലമുദിതമാം, വളരേ കൗെതുകമുളവാകും ആനയ്ക്കും മേഘത്തിനും ആകൃതിസാമ്യമുള്ളതിനു പുറമെ പൂൎവ്വാൎദ്ധത്തിലേ വിശേഷണംകൊണ്ടു ക്രിയാസാമ്യവും ശ്ലേഷദ്വാരാ സമ്പാ- ദിച്ചിരിക്കുന്നു . മേഘം വിരഹവിദധുരന്മാരായ പാന്ഥന്മാരേ സ്വഗൃഹത്തിലേക്കു- ഉന്തി അയക്കുമെന്നു കവിപ്രസിദ്ധമാണല്ലോ. " കാന്താകാർകുഴൽ ചിക്കിടാതെ വഴിയിൽ കേഴുന്ന മാലോകരേഗ്ഗാംഭീൎയ്യത്തൊടു മൂളിയില്ലമതിലേയ്ക്കോടിപ്പവൻ ഞാനെടോ " എന്നു മേഘം തന്നേ തൻേറ സ്വഭാവത്തേ വൎണ്ണിക്കുന്നു. [മേഘദൂതു- ഉത്തര-൩൬.]

൧൦.


യോജിക്കുന്നോരമലകവചോഷ്ണീഷഭംഗ്യാ കരത്തിൽ

ഭ്രാജിക്കും നല്ല സിലതയു മായുൽഭടാടോപമോടേ|

ആജിക്കൂൎജസ്വലത കലരും സാദിസംഘേന നീതം

വാജിക്കൂട്ടം വരുവതു തവാമന്ദമാനന്ദമേകും||

കവചം , ചട്ട ; ഉഷ്ണീഷം , തൊപ്പി ; അസിലതാ , ഖഡ്ഗം ; ആജി യുദ്ധം ; ഊൎജസ്വലത , ചാതുൎയ്യം ; സാദിസംഘം , തുറുപ്പുകൾ ; തിരുനവനന്ത പുരത്തുള്ള തുറുപ്പുകാരുടേ ആകൃതിയും മറ്റും ഭംഗിയായ് വൎണ്ണിച്ചിരിക്കുന്നതിനാൽ സ്വഭാവോക്തി അലംകാരം

൧൧.


ചന്ദ്രപ്രഖ്യം മുഖമബലമാർ കാട്ടവേ ജാലമാൎഗ്ഗേ-

ഷ്വിന്ദ്രശ്രീയുള്ളൊരു രസികരാം ലോകരേറിച്ചരിക്കും|

മന്ദ്രധ്വാനാനുകൃതഘനനിൎഘോഷമാം സ്യന്ദനൌഘം

ത്വന്ദ്രഷ്ടാസി പ്രസൃമരമുദാ മേഘനാദാനുലാസിൻ !||

മന്ദ്രധ്വാനാനുകൃതഘനനിൎഘോഷമാം , ഗംഭീരശബ്ദംകൊണ്ടു ഇടി- മുഴക്കത്തേ ; അനുകരിക്കുന്ന ; സ്യന്ദനൗെഘം , തേർക്കൂട്ടത്തേ ; പ്രസൃമരമുദാ, ഏറ്റം കൗെതുകത്തോടേ ; ത്വംദ്രഷ്ടാസി , നീകാണും .ചരിക്കുമെന്ന പേരെച്ചം സ്യന്ദനേൗഘവിശേഷണം . മേഘനാദാനുലാസിൻ ! എന്ന സാഭിപ്രാ-

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/43&oldid=150472" എന്ന താളിൽനിന്ന് ശേഖരിച്ചത്