ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
36
മയൂരസന്ദേശം

കാരാഗാരാകലിതരസുരനാം , ദേവകളേ കാരാഗൃഹത്തിൽ ബന്ധിച്ച- വനായ ; ദൈത്യനേ , അസുരനേ , ഹിരണൃകശിപുവിനേ ; നിഗ്രഹിപ്പാൻ (വേണ്ടി) ഘോരാകാരാധികഭയദനായ് പാരിലാത്താവതാരം , ഘോരമായ ആകൃതികൊണ്ടു ഭയങ്കരനായിട്ടു ഭുമിയിൽ അവതരിച്ചവനും ; പാരാ- വാരാടുരുതരരവം , സമുദ്രത്തേക്കാൾ ഗംഭീരതരമായ അട്ടഹാസമുള്ളവനും ; ഭക്തലോകാനുകമ്പാപൂരാധാരായിതഹൃദയം , ഭക്തന്മാരേപ്പററിയുള്ള ദയാപൂരത്തിനു ആധാരമായ മനസ്സുള്ളവനും ആയ , നൃസിംഹം ആരാൽ ആരാധയ , അടുത്തു് തന്നേയുള്ള നൃസിംഹസ്വാമിയേ സേവിച്ചാലും.

൧൫.


സംസാരാംഭോനിധി കരകടന്നീടുവാൻ കാംക്ഷയേറും

പുംസാ രാഗാദികളകലെ വിട്ടെപ്പൊഴും സേവ്യമാനം|

തം സാരാർത്ഥം നിഗമവചസാം തത്ത്വമസ്യാദിമാനാം

കംസാരാതിം കലയ കലുഷം തീൎത്തു കാത്തീടുവാനായ്||

പുംസാ , പുരുഷനാൽ , ആളാൽ ; തം സാരാൎത്ഥം നിഗമവചസാം തത്ത്വമസ്യാഭിമാനാം , " തത്ത്വമസി ശ്വേതകേതോ " ഇത്യാദി ശ്രുതിവാക്യങ്ങ ളുടേ പൊരുളായവൻ ; കംസാരാതിം കലയ , ശ്രീ കൃഷ്ണനേ വന്ദിച്ചാലും .

൧൬.


പാലിക്കാനായ് ഭുവനമഖിലം ഭ്രതലേ ജാതനായ-

ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ|

പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ് വച്ചിടേണം

മൗെലിക്കെട്ടിൽ തിരുകുമതിനെത്തീൎച്ചയായ് ഭക്തദാസൻ||

ശ്രീകൃഷ്ണന്നു ആൻപാടിയിൽ പശുക്കളെ മേച്ചു നടന്നകാലത്തിൽ മയിൽ പീലി ചൂടുന്നത് വളരെ പ്രിയമായിരുന്നു. സ്വാമിദൎശനം ചെയ്യുമ്പോൾ കാണിക്ക ഇടേണ്ടതാവശ്യമാണല്ലോ. ഭക്തദംസൻ, എന്നു സാഭിപ്രായവിശേഷണം. ഭക്തിരസപരിപൂൎണ്ണമായ ഈ ശ്ലോകത്തിൻെറ ബന്ധഭംഗിയും, അനായാസപ്രസ്യ- മരമായ പ്രാസവിലാസവും, അർത്ഥൌചിത്യപരിപൂൎത്തിയും,ലാളിത്യപരമകാഷ്ഠയും, സംസ്കൃതപദവെെരള്യവും എല്ലാം ക്രടി നോക്കുമ്പോൾ മണിപ്രവാളശ്ലോകത്തിനു ഇതിലധികം ജാത്യം വരാനിലെന്നു തീൎച്ചപ്പെടുത്തുന്നു. ഇച്ചൊന്ന ഗുണങ്ങളെല്ലാം ഇക്കാവ്യത്തിലേ മിക്ക ശ്ലോകങ്ങളിലും നിരന്തരം കാണുന്നതാകയാൽ പ്രകൃതപ- ദ്യത്തേ സ്ഥാലീപുലാകന്യയേന മദ്ധ്യേ പ്രത്യേകിച്ച എടുത്തു കാണിച്ചതേ ഉള്ളു- എന്നു വായനക്കാരെ അറിയിച്ചു കൊള്ളുന്നു

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/45&oldid=150573" എന്ന താളിൽനിന്ന് ശേഖരിച്ചത്