ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
44
മയൂരസന്ദേശം.

ഉൗൎജസ്വലം, ബലവത്തു്, ഉറപ്പുള്ളതു്, തീക്ഷ്ണം; രാജന്യസ്ത്രീമണി, ക്ഷത്രിയസ്ത്രീകളിൽ ഉത്തമയായ രാജ്ഞി; അന്യായദൃശങ്ങൾ , മറ്റൊരാൾക്കും ഇതുപോലേ കാണാത്തേ മട്ടിൽ അപൂൎവങ്ങൾ; ഗുണൗെഘങ്ങളന്യാദൃശങ്ങൾ'എന്നുള്ള നാലാം പാദത്തേ ശിഷ്ടം മൂന്നു പാദങ്ങളേക്കൊണ്ടു സമർത്ഥിക്കുന്നതിനാൽ കാവ്യ- ലിംഗാലംകാരം.

൩൭.



ഹന്താനന്താപരിവൃഢ മഹൈശ്വൎയ്യസത്ത്വേപ്യപാസ്താ -

ഹന്താ ദന്താവളഗതി ദയാധീനചേതാ വിനീതാ|

സന്താപന്താർമധുമൊഴിയകറ്റീട്ടഭീഷ്ടങ്ങളെല്ലാം

സന്താനന്താനടിമലർപണിഞ്ഞീടുവോൎക്കേകിടുന്നൂ||

മഹൈശ്വൎയ്യസത്ത്വേഅപി അപാസ്താഹന്ത, മഹത്തായ ഐശ്വൎയ്യം ഇരിക്കിലും അഹങ്കാരത്തേ ത്യജിച്ചവൾ; ദന്താവളഗതി, ആനനടയാൾ; ദയാധീനചേതാം: ദയാലു : വിനീതാ, വിനയവതി; താർമധുമൊഴി, പൂന്തേൻവാണി ; അടിമലർ പണിഞ്ഞീടുവോൎക്കു സന്താനം താൻ, ആശ്രിതന്മാൎക്കു ഒരു കല്പവൃക്ഷം തന്നേ ആയുള്ളവൾ; ഈവണ്ണമെല്ലാമായിരിക്കുന്ന അനന്താപരിവൃഢ രാജ്ഞീ സന്താപമകറ്റിട്ടു (അൎത്ഥാൽ അടിമലർ പണി- ഞ്ഞീടുവോൎക്കു, അല്ലെങ്കിൽ എല്ലാവൎക്കും തന്നെ) അഭിഷ്ടങ്ങളെല്ലാമേകിടുന്നു.

൩൮



ദുൎമ്മാഗത്തിൽ ക്ഷണമപി മനോവൃത്തിയെത്താതെ നിത്യം

ധൎമ്മാസക്ത്യാ ധരണിരമയായീടുമെൻധൎമ്മപത്നീ|

നിൎമ്മായം സൽപഥനിരതയായ്ത്തന്നെ വൎത്തിച്ചിടുമ്പോൾ

മൎമ്മാവിത്താം വിരഹകദനം വന്നതെൻകൎമ്മമത്രേ||

എത്താതെ, പ്രവേശിക്കാതെ; ധൎമ്മാസക്ത്യാ, ധൎമ്മങ്ങളിൽ ശ്രദ്ധയോടെ, 'വൎത്തിച്ചിടുമ്പോൾ' എന്നതിൽ അന്വയം . ധരണിരമ, ഭൂലോകലക്ഷ്മി; ധൎമ്മ- പത്നീ, അഗ്നിസാക്ഷികമായ് വേൾക്കപ്പെട്ട ഭാൎയ്യ; ഇതിനാൽ എൻേറ പുണ്യ- പാപങ്ങൾക്കു രാജ്ഞിയും അംശഭാഗിനി എന്നു സമൎത്ഥിക്കുന്നു . നിൎമ്മായം, നിൎവ്യാജം; സത്പഥനിരത, സന്മാൎഗ്ഗപ്രവൃത്ത; മൎമ്മാവിത്തു് മൎമ്മങ്ങളേ വേധിക്കുന്നതു്, അതിദുസ്സഹമെന്നൎത്ഥം ; വിരഹകദനം, വിരഹദുംഖം; കൎമ്മം, ദുൎഭാഗ്യം .

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/53&oldid=150513" എന്ന താളിൽനിന്ന് ശേഖരിച്ചത്