ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം.
45


൩൯.


തണ്ടാർ പൊയ്കയ്ക്കു ശിശിരകരൻതന്റെ സാന്നിധ്യമില്ലാ-

തുണ്ടായീടും ദശയൊടു സമാവസ്ഥയാ മദ്വിയോഗേ|

വണ്ടാർപൂവേണികൾ പണിയുമെൻകാന്ത വാഴുന്നതയ്യോ

കണ്ടാലാരും കരയുമലിയും കല്ലിനൊത്തോരു ഹൃത്തും||

സൂൎയ്യയാവിരഹാതുരയായ പത്മിനിയ്ക്കൊപ്പം ഉഴലുന്ന വിരഹിണിയായ എൻ കാന്തയേക്കണ്ടാൽ കഠിനഹൃദയൻമാൎക്കും ദയ തോന്നിപ്പോകും പിന്നയാണോ നിന്നെപ്പോലുള്ള ഭയാലുക്കൾക്കു; സാന്നിധ്യമില്ലാതെ, ഇല്ലാഞ്ഞിട്ടു, എന്നു ഹേത്വൎത്ഥത്തിൽ നിഷേധവിനയെച്ഛം.

൪൦.



ആൎത്താ താൎത്തേൻമൊഴിയരികിലുള്ളിഷ്ടയാം ചേടിയോടെൻ-

വാൎത്താമാവൎത്തനമൊടനുയോഗിക്കുമുൽകണ്ഠമൂലം|

പാൎത്താലാരുള്ളൊരു തരുണിയിന്നിത്തരം ഭർത്തൃഭക്താ

മൂൎത്താ പുണ്യോൽകരപരിണതിഃ കേവലം സാ മദീയാ||

ഇഷ്ടയാം ചേടിയോടു, ഗംഭീർയ്യത്താൽ മാറ്റാരോടും ചാപല്യം പ്രകാ- ശിപ്പിക്കയില്ല എന്നു ഭാവം; ആവൎത്തനമൊടു, ചോദിച്ചത് തന്നേ പിന്നയും ചോദിക്കും; അതിലേയ്ക്കു കാരണം ഉൽകണ്ഠ, പ്രിയവൃത്താന്തശ്രവണത്തിലുള്ള അത്യാസക്തി; എന്നാൽ രാജ്ഞിയായ നായികയ്ക്കു ഇത്രയും ഭൎത്തൃഭക്തി വരുമോ എന്നു മയൂരത്തിനു തോന്നാവുന്ന സന്ദേഹത്തേ മൂന്നാം പാദംകൊണ്ടു നിരാകരിച്ചിട്ട് നാലാം പാദംകൊണ്ടു ഈദൃശനായികാലാഭം തന്റേ പൂൎവപുണ്യഫലം തന്നേ എന്നേ പറയാൻ കാണുന്നൊള്ളൂ എന്നു ഉപസംഹരിക്കുന്നു. മൂൎത്താ, മൂൎത്തിമതി പരിണതി, പരിണാമം.

൪൧.



വാണിദേവീ പരമുദിതമായോരു കൌതുഹലത്താൽ

ക്ഷോണീലോകേ സ്വയമവതരിച്ചെന്നൊരാശങ്കയേകും|

ഏണീശാബേക്ഷണ നിപുണമായ് വീണവായിക്കുമപ്പോൾ

വാണീടും നീയവിടെയമിതാനന്ദനിഷ്പന്ദനായി||

ഇങ്ങനേ നായികയുടേ സ്വഭാവത്തേ സാമാന്യരീത്യാ വൎണ്ണിച്ചിട്ടു തൽകാലാവ- സ്ഥയേ ഊഹിക്കുന്നു സരസ്വതിയുടേ അവതാരം തന്നയോ എന്നു ശങ്കിക്കപ്പെടാ- വുന്ന ആ സുന്ദരി ഒരു വേള ആ സമയത്തു് വീണ വായിക്കയായിരിക്കും. എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/54&oldid=150515" എന്ന താളിൽനിന്ന് ശേഖരിച്ചത്