ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
V
മുഖവുര

ത്തിക്കതുകമിയലും കുട്ടികൾക്കും പറിക്കാവുന്ന ഫലശ്രേണിതു- ങ്ങുന്ന തൈമാവുകളും;" എന്നു വേണ്ട,ഓരോന്നു പ്രത്യേകം നോക്കിയാൽ വാസ്തവകഥനമാത്രമാകന്നു.പൌരസ്ത്യ കവികൾ ലൌകികവസ്തുക്കളേ നോക്കുന്നതു അതിശയോക്തി എന്ന ഭ്രത- ക്കണ്ണാടിയിൽ കൂടിയാണെന്നുളള അപവാദത്തേ ഈ ഖണ്ഡ- കാവ്യം നിശ്ശേഷമായ" നിൎമ്മാജനം ചെയ്തുവെന്നു ലേശം മടി കൂടാതേ ഞാൻ ശപഥം ചെയ്യുന്നു.

കാളിദാസകൃതിയോടു താരതമ്യം പരീക്ഷിക്കത്തക്ക യോഗ്യത സമ്പാദിക്ക തന്നേ ഒരു കാവ്യത്തിനുണ്ടാകാവുന്ന ഭാഗ്യത്തിന്റേ പരമകാഷുയാകുന്നു.' മയൂരസന്ദേശ'ത്തിന്നു ഈ യോഗ്യത സിദ്ധിച്ചിട്ടുണ്ടെന്നു ഞാൻ മാത്രമല്ല, ഇദാനീന്തനന്മാരായ കാവ്യരസികന്മാരിൽ ഒന്നാമനെന്നു തീൎച്ചപ്പെട്ടിട്ടുളള 'ഇന്ദുലേഖാ' കൎത്താവു കൂടി പ്രകടമായി സമ്മതിച്ചിരിക്കുന്നു. "ഈ പുസ്ത- കത്തിന്മേൽ അദ്ദേഹത്തിനുളള അളവില്ലാത്ത വാത്സല്യത്തിൻേറ വ്യപാരങ്ങൾ പലപ്രകാരങ്ങളിലും തങ്ങളെത്തന്നേ പ്രദശിപ്പി- ക്കുന്നതിൽ ഒന്നാണു മംഗലപുരം ബാസൽ മിഷ്യോൻ അച്ചു- കൂടത്തിൽ" ഇതിനേ നാനാചിത്രോപശോഭിതങ്ങളായ പത്ര- ങ്ങളിൽ സവിശേഷമായി അച്ചടിച്ചു പ്രസിദ്ധം ചെയ്തതു. കിം ബഹുനാ,


മണിപ്രവാളവ്യാപാരി

മന്നിലിക്കവിപുംഗവൻ |

നോട്ടക്കാരിലുമവ്വണ്ണം

നാട്ടോടേ ചന്തുമേനവൻ ||

എന്നാൽ 'മയൂരസന്ദേശ'ത്തിന്നു 'മേഘസന്ദേശ'ത്തേക്കാൾ ഒരു മാറ്റു് കൂടുകയില്ലയോ എന്നാണു എന്റേ തൎക്കം. പ്രാചീന- കാളിദാസൻ ശബ്ദഭംഗിയിൽ ലേശം മനസ്സു വച്ചിട്ടില്ല. നവീ- നകാളിദാസന്റേ സൂക്തികളിലാകട്ടേ ശബൂമോ അൎത്ഥമോ സരസതരമെന്നു ഒരുവന്നും പരിച്ഛേദിക്കാൻ പാടില്ലാ.ഗുരു- ജനംപക്ഷപാതം എന്നെ വ്യാമോഹിപ്പിക്കുന്നതല്ലെന്നു ഒന്നു രണ്ടു ​ഉദാഹരണങ്ങൾ മഹാജനങ്ങളേ ബോധപ്പെടുത്തും.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/6&oldid=150069" എന്ന താളിൽനിന്ന് ശേഖരിച്ചത്