ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം.
51

അലങ്കാരം. ഇതിനു പുറമേകവി സംഗമാനന്തരകൃതമായ ഈ സന്ദേശത്തിൽ ഒരു മയൂരത്തേ ദൂതനാക്കി കല്പിച്ചതിന്റേ താല്പൎയ്യം വായനക്കാരേ അറിയിക്കുന്നതായും ഒരൎത്ഥം വ്യാഖ്യാനിക്കാം. എന്തുകൊണ്ടെന്നാൽ 'ഉണ്മയിൽ തന്നെ രാജ്ഞിക്കു നന്മ- യിൽ പ്രേമമൂലമായ്, ശ്രീവിശാഖന്റെ പത്രം താനീ വിശ്ലേഷാൎത്തിതീൎത്തുപോൽ". ശ്രീവിശാഖന്റേ പത്രം, ശ്രീവിശാഖമഹാരാജാവിന്റേ തിരുവെഴുത്തു് എന്നു ശ്ലേഷം.

൫൪.


താന്തൻ കാന്താവിരഹദഹനജ്വാലയാൽ ദഹ്യമാന-

സ്വാന്തൻ പൂന്തേൻമൊഴി! പിഴകളാൽ വിപ്രതീസാരമ‍‍ഗ്നൻ|

ശാന്തൻ സന്ദേശവുമവശമായ് മന്മുഖേന ത്വദീയൻ

കാന്തൻ ചിന്താതരളനരുളിച്ചെയ്തിടുന്നിപ്രകാരം||

താന്തൻ, ഖിന്നൻ; കാന്താവിരഹദഹനജ്വാലയാൽ ദഹ്യമാന- സ്വാന്തൻ വിരഹാഗ്നിയാൽ കത്തിക്കാളുന്ന മനസ്സോടു ക്രടിയവൻ; പിഴക- ളാൽ വിപ്രതീസാരമഗ്നൻ, താൻ ചെയ്ത തെറ്റുകളേ ഒാൎത്തു പശ്ചാത്താപ- ത്തിൽ മുഴുകിയവൻ; ശാന്തൻ, ഗൎവമടങ്ങിയവൻ ; അവശൻ, പരാധീനൻ; ചിന്താതരളൻ, മനോരാജ്യങ്ങളാൽ വ്യാകുലൻ; ഈ വിധമൊക്കയുമായിട്ടു നിന്റേ കാന്തൻ സന്ദേശത്തെയും മന്മുഖേന, ഞാൻ മുഖാന്തരം ഉപരി വിവരിക്കും പ്രകാരം അരുളിച്ചെയ്യുന്നു. മേൽ വരുന്ന ശ്ലോകങ്ങൾ നായകവാക്യ- മായിട്ടു തന്നെ മയൂരം പറയേണ്ടുന്നവയാകുന്നു.

൫൫.


മംഗള്യാംഗീമണിമകുടമേ! മൽപ്രിയേ! സാമ്പ്രതം നി-

ന്നംഗസ്പൎശം മ്മ സുലഭമല്ലെങ്കിലും നിങ്കലേറും|

സംഗത്തോടെന്മനമതു ലയിക്കുന്നു ഹാൎദത്തിനോൎത്താൽ

ഭംഗത്തിന്നല്ലുലകിൽ വിരഹം തുംഗതയ്ക്കേ നിമിത്തം||

എന്റേ മനസ്സു ഏറും വൎദ്ധിക്കുന്നതായ സംഗത്തോടു കൂടെ നിൻകൽ ലയിക്കുന്നു. വിരഹം മനസ്സംഗത്തേ ബലപ്പടുത്തുമെന്നു പ്രതിപാദിക്കുന്ന ഹാൎദത്തിനോൎത്താൽ ഇത്യാദി വാക്യം 'സ്നേഹത്തിന്നു വിരോധിയല്ല വിരഹം നേരോൎക്കിൽ നേരേ മറിച്ചേറീടും പ്രിയമി ച്ഛപോലനുഭവിക്കാത്തപ്പൊഴിഷ്ടങ്ങ ളിൽ" എന്ന മേഘസന്ദേശശ്ലോകത്താൽ വ്യാഖ്യാതമായി.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/60&oldid=150551" എന്ന താളിൽനിന്ന് ശേഖരിച്ചത്