ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം.
55

ഏവം, അടുത്തുകഴിഞ്ഞ മൂന്നു ശ്ലോകങ്ങളാൽ വിവരിച്ച പ്രകാരം; ഉണ്ടാ- ക്കിയാലും നിൎമ്മിക്കാമെങ്കിലും; ഇക്കരിമുകിൽ നിരക്കുന്ന കാലം, വൎഷൎത്തു; വഞ്ചിച്ചു, ധൈൎയ്യം അപഹരിച്ചിട്ടു, എങ്ങനേ എന്നു അറികവഹിയാത്ത വിധ- ത്തിൽ; മേ ചിത്തേ, എന്റേ മനസ്സിൽ; ഭൃശം, ഏറ്റം; ശൂചാന്ധീഭാവത്തേ, ദുഃഖജന്യമായ വ്യാമോഹത്തേ അരുളിടുന്നുണ്ടു, ഇക്ഷണത്തിലും ചെയ്തുകൊണ്ടു തന്നേയിരിക്കുന്നു. ഹാ, എന്നു ശോകത്തിൽ. വഞ്ചിക്ഷ്മാവലരിപുകുലത്തിന്നൊ- രുത്തും സമുത്തേ! വഞ്ചിരാജവംശമൗെലിരത്നമേ, എന്നും കൊണ്ടൽവേണി! മേഘതുല്യകേശി എന്നും സാഭിപ്രായസംബോധനങ്ങൾ. യദ്വാ, 'ഉണ്ടാക്കിയാലും' എന്നു നിയോജകപ്രകാരത്തിലേ മധ്യമപുരുഷൈകവചനം: ഇത്തരമൊക്കെയും വി- ചാരിച്ചു നീ സമാധാനപ്പെട്ടു എന്നു നായികയേ ആശ്വസിപ്പിച്ചിട്ട് "ഹാ വഞ്ചിച്ച്" ഇത്യാദ്യുത്തരാൎദ്ധത്താൽ തനിക്കോ പിന്നെ സമാധാനം ഒന്നുമില്ലെന്നു മാത്രമല്ലാ, പ്രത്യുത കൊണ്ടൽവേണിയായ നിന്റെേ സ്മരണത്തിനു പ്രതിക്ഷണമവസരം കൊ- ടുക്കുന്ന ഈ വൎഷൎത്തുവാകുന്ന വിഭാവത്താൽ ഉദ്ദീപിതമായ വിരഹമഹാമോഹത്തിൽ ഞാൻ മുഴുകിപ്പോകുന്നുവെന്നു പിന്നയും വിലപിക്കുന്നു, എന്നു വ്യാഖ്യാനിക്കാം.

൬൫.


ഓൎത്തീടുന്നേനുടലിനെയുമക്കേശപാശത്തിനേയും

പാൎത്തീടുമ്പോൾ പടുതടിതമിക്കാളമേഘാളിയേയും|

ചേൎത്തീടുന്നു രണകണികയെച്ചേതസി സ്ഫീതയാക്കി-

ത്തീൎത്തീടുന്നൂ വിരഹരുജയേക്കഷ്ടമീ വൃഷ്ടികാലം||

വൎഷകാലത്തിന്റേ ഉദ്ദീപനതയേത്തന്നേ രണ്ടു ശ്ലോകംകൊണ്ടു വൎണ്ണിക്കുന്നു. പടുതടിതം, ചൊടിയുള്ള മിന്നൽപ്പിണരിനേ, പാൎക്കുമ്പോൾ ഉടലിനേയും, കാളമേഘാളിയേ പാൎക്കുമ്പോൾ കേശപാശത്തേയും ഓൎക്കുന്നേൻ എന്നു യഥാസംഖ്യം അന്വയം. ഈ വൃഷ്ടികാലം ചേതസ്സിൽ രണരണികയേ, ഉൽകണ്ഠയേ; ചേൎക്ക- യും വിരഹവേദനയേ സ്ഫീത (പ്രവൃദ്ധ) യാക്കി ചെയ്കയും ചെയ്യുന്നു. പൂൎവ്വാൎദ്ധത്തിൽ സ്മൃതിമദലങ്കാരം; ഉത്തരാൎദ്ധത്തിൽ സമുച്ചയാലങ്കാരം; രണ്ടിനും കൂടി സംസൃഷ്ടി.

൬൬.


ഓമൽപിച്ചിച്ചെടിലത മരുല്ലോളിതാ വൎഷബിന്ദു-

സ്തോമക്ലിന്നാ പുതുമലർ പതുക്കെ സ്ഫുടിപ്പിച്ചിടുമ്പോൾ|

പ്രേമക്രോധക്ഷുഭിത ഭവതീ ബാഷ്പധാരാവിലാംഗീ

ശ്രീമന്മന്ദസ്മിതസുമുഖിയാകുന്നതോൎമ്മിച്ചിടുന്നേൻ||

ഓമൽ പിച്ചിച്ചെടിലത, ഇളം പിച്ചിവള്ളി; നായികാസ്ഥാനീയാ. മരുല്ലോളിതാ , കാറ്റടിച്ചിളക്കപ്പെട്ടതു, (ആയിട്ടു്) ഇത്പ്രണയകലഹകൃത-

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/64&oldid=150540" എന്ന താളിൽനിന്ന് ശേഖരിച്ചത്