ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം.
57

പിന്നെയും സമാധാനപ്പെടാൻ തന്നേ പറയുന്നു. മിശ്രമായ് താനി- രിക്കും, ഇടകലൎന്നേ ഇരിക്കു: അവിധവേ, സുമംഗലി; ജീവന്നായ ഭൎത്താ- വിനോടു പതിവ്രതയ്ക്കു ഏതുകാലത്തെങ്കിലും ‍യോഗം വരാതെയിരിപ്പാൻ പാടി- ല്ലെന്നു താല്പൎയ്യം. കദനം, ദു:ഖം കാണി, ക്ഷണനേരം; നാം ചെയ്യുന്ന സൽക്കൎമ്മങ്ങൾ അചിരേണ ഫലിക്കാതിരിക്കയില്ലെന്നു ഹൃദയം. "ഏതിജീവന്തമാ നന്ദോ നരം വൎഷശതാദപി."

൭൦.


ധിരത്വത്താലനതിശയിതേ! പുരുഷന്മാരുമന്ത-

സ്സാരത്താൽ നിൻസദൃശത കലൎന്നേറയിപ്പാരിലില്ല |

നേരത്രേ ഞാൻ നിരുപമഗുണേ! നിന്റെ ധൈൎയ്യത്തെയാണി-

ന്നേരത്തോൎക്കുന്നതു ദൃഢതരാലംബമായംബുജാക്ഷി ! ||

എന്നാൽ വേദാന്തവേദ്യമായ ഈ തത്വജ്ഞാനം ഒരു സ്ത്രീക്കു വരാവുന്നതാണോ എന്ന ആശങ്കയെപ്പരിഹരിക്കുന്നു. ഹേസൎവ്വോൽകൃഷ്ടധൈൎയ്യശാലിനി, പുരുഷ- ന്മാരിലും നിന്നെപ്പോേലെ അന്തസ്സാരമുള്ളവൻ ചുരുക്കം. എനിക്കു കൂടിയും നിന്റേ ധൈൎയ്യമാണു ഈ കഷ്ടടപ്പാട്ടിൽ മുഖ്യമായ ഒരു അവലംബം . ഭാവംസ്പഷ്ടം. " നിരു- പമഗുണേ", "അംബുജാക്ഷി" എന്ന സംബോധനങ്ങൾ പ്രണയചാപല്യത്തേ ദ്യോതിപ്പിക്കുന്നു . ഈ സന്ദേശവാചികത്തിൽ സൎവ്വത്ര സംബോധനാ പ്രാചുൎയ്യം കാണുന്നതിനു ഇങ്ങനേ ഉപപത്തി ആലോചിച്ചു കൊള്ളേണ്ടതാകുന്നു.

൧െ.


ലോകത്രാണോദ്യതനവിരതം സേവയാലാവയോര-

സ്തോകപ്രീതാശയനുദയദൎക്കാഭനാം ശ്രീവിശാഘൻ|

കോകദ്വന്ദ്വത്തൊടു സദൃശമായ് സന്തപിക്കും നമുക്കി- ‍

ശ്ശോകത്തേത്തീൎത്തരുളുമുടനേ മംഗളം ഭംഗമെന്യേ||

ഈശ്വരപ്രസാദത്താൽ ശുഭം തന്നേ വരുമെന്നുപസംഹരിക്കുന്നു. അവി- രതം, എന്നും; ലോകത്രാണോദ്യതൻ, ലോകരക്ഷാദീക്ഷിതൻ സേവ- യാൽ ആശ്രയം ഹേതുവായിട്ട്; ആവയോ: നമ്മളിൽ; അസ്തോക പ്രീ- താശയൻ, അനല്പപ്രസാദമുള്ളവൻ; ഉദയദക്കാഭൻ നിറംകൊണ്ടു ബലാൎക്ക- തുല്യൻ; രാജപക്ഷത്തിൽ അഭ്യുദയോന്മുഖതയാൽ ബാലാൎക്കസാമ്യം. ഈദൃശനായ ശ്രീവിശാഖൻ, വേലായുധസ്വാമി; തല്ക്കാലം യുവരാജാവായ വിശാഖമഹാരാ- ജാവെന്നും, ശേഷം സ്പഷ്ടം.,

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/66&oldid=150530" എന്ന താളിൽനിന്ന് ശേഖരിച്ചത്